വിപണി സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു, മെയ് മാസത്തില്‍ ജോലി ലഭിച്ചവരുടെ കണക്കുകള്‍ പുറത്തുവിട്ട് സിഎംഐഇ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെയ് മാസത്തെ മെച്ചപ്പെട്ട തൊഴില്‍ വിപണിയിലെ സാഹചര്യത്തില്‍, പോയ മാസം 21 ദശലക്ഷം ആളുകള്‍ക്ക് ജോലി ലഭിച്ചെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) പ്രതിവാര ഡാറ്റയില്‍ പറയുന്നു. എന്നാല്‍, 2020 മെയ് മാസത്തില്‍ തൊഴിലില്ലായ്മ നിരക്ക് 23.5 ശതമാനമായി ഉയര്‍ന്നിട്ടുമുണ്ട്. റിപ്പോര്‍ട്ട് പ്രകാരം, മെയ് മാസത്തില്‍ തൊഴില്‍ പങ്കാളിത്ത നിരക്ക് 35.6 ശതമാനത്തില്‍ നിന്ന് 38.2 ശതമാനമായും തൊഴില്‍ നിരക്ക് 27.2 ശതമാനത്തില്‍ നിന്ന് 29.2 ശതമാനമായും ഉയര്‍ന്നതായി പറയുന്നു.

2020 മെയ് മാസത്തില്‍ ആകെ ജോലി ചെയ്യുന്നവരുടെ എണ്ണം 21 ദശലക്ഷം വര്‍ദ്ധിച്ചു. ഇത് ഏപ്രിലിനെ അപേക്ഷിച്ച് 7.5 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഏപ്രില്‍ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രധാന തൊഴില്‍ വിപണി അളവുകള്‍ മെയ് മാസത്തില്‍ നേരിയ പുരോഗതി സൂചിപ്പിക്കുന്നുണ്ടെങ്കിലും, തൊഴില്‍ വിപണിയിലെ അവസ്ഥ ലോക്ക്ഡൗണിന് മുമ്പുള്ളതിനെക്കാള്‍ വളരെ ദുര്‍ബലമായി തുടരുന്നതായി സിഎഐഇ അഭിപ്രായപ്പെടുന്നു. 2019-20 ലെ തൊഴിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ 100 ദശലക്ഷത്തിലധികം ആളുകള്‍ ഇപ്പോഴും ജോലിക്ക് പുറത്താണ്.

മെയ് മാസത്തെ ആഭ്യന്തര വില്‍പ്പനയില്‍ 90% ഇടിവ് രേഖപ്പെടുത്തി അശോക് ലേയ്‌ലാന്‍ഡ്‌മെയ് മാസത്തെ ആഭ്യന്തര വില്‍പ്പനയില്‍ 90% ഇടിവ് രേഖപ്പെടുത്തി അശോക് ലേയ്‌ലാന്‍ഡ്‌

വിപണി സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു, മെയ് മാസത്തില്‍ ജോലി ലഭിച്ചവരുടെ കണക്കുകള്‍ പുറത്തുവിട്ട് സിഎംഐഇ

2019-20 കാലയളവില്‍ ശരാശരി 404 ദശലക്ഷം പേര്‍ ഉണ്ടായിരുന്നിടത്ത് 2020 കാലയളവില്‍ 303 ദശലക്ഷം പേര്‍ മാത്രമാണ് ഇപ്പോള്‍ തൊഴില്‍ മേഖലയിലുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു. എങ്കിലും ഏപ്രില്‍ മാസത്തെ തൊഴില്‍ അവസരങ്ങള്‍ 282 ദശലക്ഷമായി കുറഞ്ഞ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഒരു പുരോഗതിയാണ്. എന്നാല്‍, 2019-20 ലെ ശരാശരി തൊഴിലുമായി താരതമ്യം ചെയ്യുമ്പോള്‍ 122 ദശലക്ഷം നഷ്ടം ഇത് സൃഷ്ടിക്കുന്നുണ്ടെന്നും സിഎംഐഇ കൂട്ടിച്ചേര്‍ത്തു.

ലോക്ക്ഡൌണിൽ നിന്ന് കരകയറാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നയിക്കുന്ന അഞ്ച് സംസ്ഥാനങ്ങൾലോക്ക്ഡൌണിൽ നിന്ന് കരകയറാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നയിക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ

മെയ് മാസത്തില്‍ ചേര്‍ന്ന 21 ദശലക്ഷം തൊഴിലവസരങ്ങളില്‍ 14.4 ദശലക്ഷം ചെറുകിട വ്യാപാരികളും കൂലിത്തൊഴിലാളികളുമാണ്. ഇത് ഏകദേശം 39 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നു. തൊഴില്‍ ചെയ്യുന്ന ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരും ഇവര്‍. ഇതിനുപുറമെ, ഏപ്രിലില്‍ 71 ശതമാനം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഏപ്രിലില്‍ നഷ്ടപ്പെട്ട 18.2 ദശലക്ഷം തൊഴിലുകളില്‍ 5.5 ദശലക്ഷം തൊഴിലവസരങ്ങള്‍ തിരിച്ചെത്തി. അതായത്, മെയ് മാസത്തില്‍ 9.3 ശതമാനം വര്‍ധന. കാര്‍ഷിക മേഖലയിലെ തൊഴില്‍ 1.2 ശതമാനം വര്‍ധിച്ച് 1.4 ദശലക്ഷം പേര്‍ മെയ് മാസത്തില്‍ ചേര്‍ന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.

Read more about: job ജോലി
English summary

21 million people got jobs in may due to improved labour market conditions cmie | വിപണി സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു, മെയ് മാസത്തില്‍ ജോലി ലഭിച്ചവരുടെ കണക്കുകള്‍ പുറത്തുവിട്ട് സിഎംഐഇ

21 million people got jobs in may due to improved labour market conditions cmie
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X