3 മാസത്തിനിടെ 21% നേട്ടം, നിക്ഷേപകരുടെ കീശ നിറച്ച് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ, നിങ്ങൾക്ക് നിക്ഷേപമുണ്ടോ..?

സാമ്പത്തിക നിക്ഷേപത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പണം കണ്ടെത്തുക എന്നതാണ്. ബാങ്ക് നിക്ഷേപത്തേക്കാൾ കൂടുതൽ പണം കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടെത്താൻ സാധിക്കുന്ന നിക്ഷേപ മാർഗം മ്യൂച്വൽ ഫണ്ട് നിക്ഷേപമാണ്. ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കാൻ സാധിക്കാത്തവർക്കും മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കാം.

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മേല്‍ നോട്ടത്തിലാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം. പ്രതീക്ഷിച്ച വരുമാനം നൽകുന്നത് കൊണ്ടു തന്നെ ഓരോ ദിവസം കഴിയുമ്പോഴും മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്ന ആളുകളുടെ എണ്ണം വർധിക്കുകയാണ്.

2024ൽ മികച്ച നേട്ടവുമായി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ, നിങ്ങൾക്ക് നിക്ഷേപമുണ്ടോ..?

ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ കുതിപ്പ്

എംഎംഎഫ്ഐ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപത്തിൽ, ജനുവരിയെ അപേക്ഷിച്ച് 23 ശതമാനത്തിന്‍റെ വർധനവാണുണ്ടായത്. ജനുവരിയിൽ ആകെ 21,780.56 കോടി രൂപയായിരുന്നു ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലെ നിക്ഷേപമെങ്കിൽ ഫെബ്രുവരിയിൽ അത് 26,866 കോടി രൂപയായി.

ഇനി നമുക്ക് 2024ൽ മികച്ച നേട്ടം നൽകിയ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് പരിശോധിക്കാം.

മൂന്ന് ഇക്വിറ്റി മ്യൂച്വൽ ഫണ്ട് വിഭാഗങ്ങളാണ് മികച്ച വരുമാനം 2024-ൽ നിക്ഷേപകർക്ക് നൽകിയത്.

1. പി.എസ്.യു ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ

സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കമ്പനികളിലും ബാങ്ക് ഓഹരികളിലും നിക്ഷേപം നടത്താൻ പി.എസ്.യു ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകരെ അനുവദിക്കുന്നു. അപകടസാധ്യതയില്ലാത്ത നിക്ഷേപകർക്ക് ഈ ഫണ്ട് മികച്ച തിരഞ്ഞെടുപ്പാണ്.

ശരാശരി വരുമാനം 21.72 ശതമാനം

ശരാശരി 21.72 ശതമാനം വരുമാനമാണ് പി.എസ്.യു ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ 2024-ൽ നിക്ഷേപകർക്ക് നൽകിയത്. ഈ മ്യൂച്വൽ ഫണ്ട് വിഭാഗത്തിൽ ഏറ്റവും കൂടുതൽ വരുമാനം നൽകിയ ഫണ്ട് സിപിഎസ്ഇ ഇടിഎഫ് ഫണ്ടാണ്. 25.53 ശതമാനം വരുമാനമാണ് ഫണ്ട് നൽകിയത്.

രണ്ടാം സ്ഥാനത്തുള്ളത് ഐസിഐസിഐ പ്രുഡൻഷ്യൽ പിഎസ്‌യു ഇക്വിറ്റി ഫണ്ട്. 22.89 ശതമാനം വരുമാനം ഈ ഫണ്ട് നൽകി. മൂന്നാം സ്ഥാനത്തുള്ള എസ്ബിഐ പിഎസ്‌യു ഫണ്ട് നിക്ഷേപകന് നൽകിയത് 20.22 ശതമാനം വരുമാനം.

ആദിത്യ ബിർള എസ്എൽ പി.എസ്.യു ഇക്വിറ്റി ഫണ്ട് നൽകിയ വരുമാനത്തിന്‍റെ ശതമാനം 20.08 ആണ്. അതേ സമയം ഇൻവെസ്കോ ഇന്ത്യ പി.എസ്.യു ഇക്വിറ്റി ഫണ്ട് 19.88 ശതമാനം റിട്ടേൺ നൽകി.

2024ൽ മികച്ച നേട്ടവുമായി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ, നിങ്ങൾക്ക് നിക്ഷേപമുണ്ടോ..?

2. ഇൻഫ്രാസ്ട്രക്ചർ ഫണ്ടുകൾ

അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട കമ്പനികളിലും പദ്ധതികളിലും പ്രാഥമികമായി നിക്ഷേപം നടത്തുന്ന ഒരു തരം മ്യൂച്വൽ ഫണ്ട് അല്ലെങ്കിൽ നിക്ഷേപ പദ്ധതിയാണ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട്. റോഡുകൾ, പാലങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ, പവർ പ്ലാന്‍റുകൾ, ജലവിതരണ സംവിധാനങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾ മുതലായവ പോലുള്ള അടിസ്ഥാന സൗകര്യ ആസ്തികൾ നിർമ്മിക്കുന്നതിനോ പ്രവർത്തിപ്പിക്കുന്നതിനോ പരിപാലിക്കുന്നതിനോ ഉൾപ്പെട്ടിരിക്കുന്ന കമ്പനികളിൽ ഈ ഫണ്ടുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

2024-ൽ ശരാശരി 10.74 ശതമാനം റിട്ടേൺ ആണ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടുകൾ നിക്ഷേപകർക്ക് നൽകിയത്. വിഭാഗത്തിലെ ടോപ്പറായ ക്വാണ്ട് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് 2024-ൽ ഇതുവരെ 23.02% റിട്ടേൺ വാഗ്‌ദാനം ചെയ്‌തു. ബന്ധൻ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് 15.35% വരുമാനം നിക്ഷേപകർക്ക് നൽകി. ഫ്രാങ്ക്ളിൻ ബിൾഡ് ഇന്ത്യ ഫണ്ട് നൽകിയ വരുമാനത്തിന്‍റെ ശരാശരി 13.31 ശതമാനമാണ്.

3. ഊർജവും വൈദ്യുതിയും

2024-ന്‍റെ ആദ്യ മൂന്ന് മാസങ്ങളിൽ മികച്ച നേട്ടം നൽകിയ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് വിഭാഗമാണ് ഊർജവും വൈദ്യുതിയും. ഈ ഫണ്ടുകൾ ഈ വർഷം ഇതുവരെ ശരാശരി 10.09 ശതമാനം വരുമാനം നൽകി.

നിപ്പോൺ ഇന്ത്യ പവർ & ഇൻഫ്രാ ഫണ്ട് നിക്ഷേപകർക്ക് നൽകിയ വരുമാനം 12.82 ശതമാനമാണ്. അതേ സമയം ഡിഎസ്പി നാച്ചുറൽ റെസ് & ന്യൂ എനർജി ഫണ്ട് 10.51 ശതനമാം നേട്ടം നിക്ഷേപകർക്ക് നൽകി. മൂന്നാം സ്ഥാനത്തുള്ള ടാറ്റ റിസോഴ്‌സസ് & എനർജി ഫണ്ട് നൽകിയ വരുമാനം 6.94 ശതമാനമാണ്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X