ആലപ്പുഴ: നൂല് കയറ്റുമതി രംഗത്തേക്ക് ചുവടുവെച്ച് ആലപ്പുഴ സഹകരണ സ്പിന്നിങ് മില്‍. 27,000 കിലോ നൂല് മില്ലില്‍ നിന്നും കഴിഞ്ഞ ദിവസം മ്യാന്മറിലേക്ക് കയറ്റിയയച്ചു. മില്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വിദേശ വിപണിയിലേക്ക് നൂല് കയറ്റിയയക്കുന്നത്. ഒരു കോടി രൂപയുടെ നൂലാണ് ആദ്യഘട്ടത്തില്‍ പുറപ്പെട്ടു. തുടര്‍ന്ന് ലഭിച്ച ഒന്നരകോടി രൂപയുടെ ഓര്‍ഡര്‍ ഈ മാസം 25ന് മുമ്പ് പൂര്‍ത്തിയാക്കും. കഴിനൂല് ആയ ഡബിള്‍ ചെയ്ത 80 കൗണ്ടിലുള്ള കാര്‍ഡഡ് നൂലാണ് ഇപ്പോള്‍ കയറ്റിയയക്കുന്നത്.
1981 ല്‍ സ്ഥാപിതമായ ആലപ്പുഴ സഹകരണ സ്പിന്നിങ് മില്‍ 1999ലാണ് വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദനം ആരംഭിക്കുന്നത്. നവീകരണം നടപ്പാക്കിതോടെ 2020 ഒക്ടോബര്‍ മാസം സ്പിന്റില്‍ ശേഷി 6,048 ല്‍ നിന്ന് 25,200 ആയി ഉയര്‍ത്താനായി.കൂടുതല്‍ ഗുണമേന്മയേറിയ ഉത്പ്പന്നങ്ങള്‍ നിര്മ്മിക്കാനായതാണ് വിദേശത്ത് നിന്നടക്കം ഓര്‍ഡറുകള്‍ എത്തിച്ചത്.

കണ്ണൂര്‍ സഹകരണ സ്പിന്നിങ്ങ് മില്‍, തിരുവനന്തപുരം ബാലരാമപുരത്തെ ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍, കോഴിക്കോട് തിരുവണ്ണൂരിലെ മലബാര്‍ സ്പിന്നിങ് & വീവിങ് മില്‍, മലപ്പുറം കുറ്റിപ്പുറത്ത് പ്രര്‍ത്തിക്കുന്ന മലബാര്‍ കോ ഓപറേറ്റീവ് ടെക്സ്റ്റൈല്‍സ് ലിമിറ്റഡ് (മാല്‍ക്കോടെക്സ്) തുടങ്ങിയ സ്ഥാപനങ്ങള്‍ നിലവില്‍ വിദേശത്തേക്ക് നൂല് കയറ്റുമതി ചെയ്യുന്നുണ്ട്.
പരമ്പരാഗത വ്യവസായ മേഖലയ്ക്ക് കരുത്തേകുന്ന നടപടികളാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന് വ്യക്തമാക്കി. സ്പിന്നിങ് മില്ലുകളെ മുമ്പില്ലാത്തവിധം നേട്ടത്തിലെത്തിക്കാന്‍ സര്‍ക്കാരിനായി. ആധുനികവത്ക്കരണത്തോടെ ഗുണനിലവാരം ഉറപ്പാക്കിയും വൈവിധ്യവത്ക്കരണം നടപ്പാക്കിയും മില്ലുകള്‍ മുന്നോട്ട് കുതിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
