ബാങ്ക് നിക്ഷേപത്തെക്കാള്‍ സുരക്ഷയും മികച്ച വരുമാനവും നല്‍കുന്ന 3 സ്ഥിര നിക്ഷേപങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് നിക്ഷേപങ്ങളുടെ പലിശനിരക്ക് കഴിഞ്ഞ ഏതാനും പാദങ്ങളില്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. നിലവിലെ സ്ഥിതിയനുസരിച്ച്, നിങ്ങള്‍ക്കിപ്പോള്‍ പരമാവധി 5.75 മുതല്‍ 6 ശതമാനം വരെ പലിശനിരക്ക് ലഭിക്കുന്നു. ഈ വീഴ്ച കണക്കിലെടുക്കുമ്പോള്‍ മറ്റു ചില ഓപ്ഷനുകള്‍ കൂടി നോക്കേണ്ട സമയമാണിത്. ഉയര്‍ന്ന വരുമാനം നല്‍കുന്നതും സുരക്ഷിതവുമായ ചില ഉയര്‍ന്ന നിലവാരമുള്ള എന്‍ബിഎഫ്‌സി സ്ഥിര നിക്ഷേപങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു. ഇവയെല്ലാം രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ നന്നായി റേറ്റ് ചെയ്തവയാണ്.

ബജാജ് ഫിനാന്‍സ് സ്ഥിര നിക്ഷേപം

ബജാജ് ഫിനാന്‍സ് സ്ഥിര നിക്ഷേപം

ബജാജ് ഫിനാന്‍സിന്റെ സ്ഥിര നിക്ഷേപം 36 മാസം മുതല്‍ 47 മാസം വരെയുള്ള കാലയളവിലെ നിക്ഷേപത്തില്‍ 7.5 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. 48 മുതല്‍ 60 മാസം വരെയുള്ള നിക്ഷേപത്തിന്റെ പലിശനിരക്ക് പ്രതിവര്‍ഷം 7.60 ശതമാനമാണ്. നിങ്ങള്‍ ഒരു മുതിര്‍ന്ന പൗരനാണെങ്കില്‍ നിങ്ങള്‍ക്ക് 0.25 ശതമാനം അധിക പലിശനിരക്ക് ലഭിക്കും. അതിനാല്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ നിക്ഷേപങ്ങളില്‍ പ്രതിവര്‍ഷം 7.85 ശതമാനം വരെ പലിശ ലഭിക്കും.

ബജാജ് ഫിനാന്‍സ്

ബജാജ് ഫിനാന്‍സ് നിക്ഷേപങ്ങളെ ക്രിസില്‍ AAA ആയി റേറ്റുചെയ്തിട്ടുണ്ട്. സിസ്റ്റമാറ്റിക് ഡെപ്പോസിറ്റ് പദ്ധതിയുടെ ഒരു ഓപ്ഷനുമുണ്ട്. അതിലൂടെ നിങ്ങള്‍ക്ക് പ്രതിമാസം 5,000 രൂപവരെ നിക്ഷേപിക്കാവുന്നതാണ്. ഒരു ബാങ്കിന്റെ റെക്കറിംഗ് നിക്ഷേപം പോലെ ഇത് പ്രവര്‍ത്തിക്കുന്നു.

മഹീന്ദ്ര ഫിനാന്‍സ് സ്ഥിര നിക്ഷേപങ്ങള്‍

മഹീന്ദ്ര ഫിനാന്‍സ് സ്ഥിര നിക്ഷേപങ്ങള്‍

നിലവിലെ പ്രവണത കണക്കിലെടുത്ത് മഹീന്ദ്ര ഫിനാന്‍സില്‍ നിന്നുള്ള നിക്ഷേപങ്ങളും മാന്യമായ പലിശനിരക്കിനൊപ്പം സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് 40 മാസത്തെ നിക്ഷേപം 7.80 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. 33 മാസത്തെ നിക്ഷേപം 7.7 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ഓണ്‍ലൈനില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 8.25 ശതമാനം വരെ പലിശനിരക്ക് ലഭിക്കുന്നു.

ജിഎസ്‌ടി കുടിശ്ശികയില്ലെങ്കിൽ ഇനി എസ്എംഎസ് വഴി റിട്ടേണ്‍ സമര്‍പ്പിക്കാം; ധനമന്ത്രാലയംജിഎസ്‌ടി കുടിശ്ശികയില്ലെങ്കിൽ ഇനി എസ്എംഎസ് വഴി റിട്ടേണ്‍ സമര്‍പ്പിക്കാം; ധനമന്ത്രാലയം

മുതിര്‍ന്ന പൗരന്മാര്‍ക്ക്

മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.25 ശതമാനം അധിക പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ആനുകാലിക പലിശ അടയ്ക്കാനുള്ള ഒരു ഓപ്ഷനും ലഭ്യമാണ്, അതിലൂടെ ഒരു നിക്ഷേപകന് വാര്‍ഷിക, ത്രൈമാസ പലിഷ പേയ്‌മെന്റുകള്‍ തിരഞ്ഞെടുക്കാം. എല്ലാ എന്‍ബിഎഫ്‌സി സ്ഥിരനിക്ഷേപങ്ങളെയും പോലെ, ഒരു വര്‍ഷത്തില്‍ പലിശ അടയ്ക്കുന്നത് 5,000 രൂപയില്‍ കവിയുന്നപക്ഷം ടിഡിഎസ് കുറയ്ക്കുന്നതായിരിക്കും. മികച്ച സുരക്ഷയോട് കൂടിയ വരുമാനത്തിന് മഹീന്ദ്ര ഫിനാന്‍സ് സ്ഥിര നിക്ഷേപങ്ങള്‍ നല്ലതാണ്.

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ അഞ്ച് സ്വകാര്യ ബാങ്കുകള്‍: പട്ടികയില്‍ ഇടംപിടിച്ച് ഐഡിബിഐ ബാങ്ക്‌ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ അഞ്ച് സ്വകാര്യ ബാങ്കുകള്‍: പട്ടികയില്‍ ഇടംപിടിച്ച് ഐഡിബിഐ ബാങ്ക്‌

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക്, ബജാജ് ഫിനാന്‍സും മഹീന്ദ്ര ഫിനാന്‍സും വാഗ്ദാനം ചെയ്യുന്നതിനെക്കാള്‍ അല്‍പ്പം കുറവാണ്. ക്യുമുലേറ്റിവ്, നോണ്‍ ക്യുമുലേറ്റിവ് സ്‌കീമിന് കീഴില്‍ 3 വര്‍ഷത്തെ നിക്ഷേപം, പ്രതിവര്‍ഷം 7.10 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. അതായത്, 10,000 രൂപയുടെ നിക്ഷേപം മൂന്ന് വര്‍ഷത്തിന് ശേഷം 12,285 രൂപയായി ലഭിക്കും.

കൊവിഡ് 19 പ്രതിസന്ധിക്കിടയിലും വിദേശനാണ്യ കരുതല്‍ ശേഖരം ഉയരുന്നു: കാരണമിതാണ്‌കൊവിഡ് 19 പ്രതിസന്ധിക്കിടയിലും വിദേശനാണ്യ കരുതല്‍ ശേഖരം ഉയരുന്നു: കാരണമിതാണ്‌

എല്‍ഐസി

എല്‍ഐസിയുടെ ഉടമസ്ഥതയിലുള്ളതിനാല്‍ നിക്ഷേപം സുരക്ഷിതമാണ്. ഓരോ പാദത്തിലോ എല്ലാ മാസത്തിലോ പലിശ അടയ്ക്കാനുള്ള ഒരു ഓപ്ഷനുണ്ടായ ക്യുമുലേറ്റിവ് ഡെപ്പോസിറ്റ് ഓപ്ഷനും ഒരാള്‍ക്ക് തിരഞ്ഞെടുക്കാം. പ്രതിമാസ വരുമാന ഓപ്ഷന് കീഴില്‍ ആവശ്യമായ കുറഞ്ഞ നിക്ഷേപം 2,00,000 രൂപയാണ്. വാര്‍ഷിക ഓപ്ഷന് മിനിമം നിക്ഷേപം 20,000 രൂപയും.

English summary

3 fixed deposits that offer safety and better returns than bank deposits | ബാങ്ക് നിക്ഷേപത്തെക്കാള്‍ സുരക്ഷയും മികച്ച വരുമാനവും നല്‍കുന്ന 3 സ്ഥിര നിക്ഷേപങ്ങള്‍

3 fixed deposits that offer safety and better returns than bank deposits
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X