നിഫ്റ്റി പുതിയ റെക്കോർഡിട്ട വ്യാപാര ആഴ്ചയാണ് കഴിഞ്ഞു പോയത്. ഒരുവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് നിഫ്റ്റി 26310.45 ലെത്തി പുതിയ ഉയരം കുറിച്ചത്. വ്യാഴാഴ്ചയിലെ കുതിപ്പിന് ശേഷം ലാഭമെടുക്കലോടെ പുതിയ ഉയരത്തിൽ നിന്നും അൽപം താഴ്ന്നാണ് നിഫ്റ്റിയുടെ ക്ലോസിങ്. എന്നാൽ ഇന്ത്യയുടെ രണ്ടാംപാദത്തിലെ ജിഡിപി കുതിപ്പ് വരുന്ന വാരം വിപണിക്ക് ഊർജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ കുതിപ്പിനൊപ്പം നിക്ഷേപകർക്ക് ആശ്വാസമാകുന്ന വിലയിരുത്തൽ ബ്രോക്കറേജ് സ്ഥാപനമായ ജെപി മോർഗാൻ. 2026 ന്റെ അവസാനത്തോടെ 30,000 നിലവാരമാണ് ജെപി മോർഗാൻ നിഫ്റ്റിക്ക് നൽകുന്ന ടാർജറ്റ്. ശക്തമായ മാക്രോ ഫണ്ടമെന്റലുകൾ, അനുകൂലമായ പോളിസികൾ, ആഭ്യന്തര നിക്ഷേപകരുടെ ശക്തമായ പിന്തുണ എന്നിവയാണ് ഇതിനുള് കാരണമായി ബ്രോക്കറേജ് പറയുന്നത്.
നിഫ്റ്റിയുടെ ദീർഘകാല മുന്നേറ്റ സാഹചര്യത്തിൽ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ചില ഓഹരികൾക്ക് ഒരു വർഷത്തിനുള്ളിൽ 26 ശതമാനം വരെ വളർച്ച സാധ്യത പറയുന്നുണ്ട്. ഇവ നോക്കാം.
കോഫോർജ്
നേരത്തെ എൻഐഐടി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ മൾട്ടിനാഷണൽ ഐടി കമ്പനിയാണ് കഫോർജ്. വിവിധ വ്യവസായങ്ങൾക്ക് ഡിജിറ്റൽ സേവനങ്ങളും സാാങ്കേതിക സഹായങ്ങളുമാണ് കമ്പനി നൽകുന്നത്. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ക്ലൗഡ് കമ്പ്യൂട്ടിങ്, ഡാറ്റ അനലിസ്റ്റ്, സൈബർ സെക്യൂരിറ്റി എന്നിങ്ങനെയാണ് കമ്പനിയുടെ സേവവനങ്ങൾ. ഡൽഹി ആസ്ഥാനമായി പ്‌രവർത്തിക്കുന്ന കമ്പനിക്ക് യൂറോപ്പ്, ഏഷ്യ, വടക്ക അമേരിക്ക എന്നിവിടങ്ങളിൽ സാന്നിധ്യമുണ്ട്.
ഓഹരിക്ക് ബൈ റേറ്റിങാണ് മോത്തിലാൽ ഓസ്വാൾ നൽകിയിരിക്കുന്നത്. ലക്ഷ്യവില 2400 രൂപ. വെള്ളിയാഴ്ചയിലെ ക്ലോസിങ് വിലയായ 1910 രൂപയിൽ നിനനും 26 ശതമാനത്തിന്റെ നേട്ടമാണിത്.
ടാറ്റ സ്റ്റീൽ
ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള പ്രധാന സ്‌റ്റീൽ കമ്പനിയായ ടാറ്റ സ്റ്റീലും മോത്തിലാൽ ഓസ്വാളിന്റെ ബൈ ലിസ്റ്റിലുണ്ട്. ഇരുമ്പയിര് ഖനനം മുതൽ സ്റ്റീൽ ഉൽപാദിപ്പിച്ച് ഉത്പ്പന്നങ്ങളാക്കുന്നത് വരെയുള്ള പ്രവർത്തനങ്ങളിൽ ടാറ്റ സ്റ്റീലിന് സാന്നിധ്യമുണ്ട്, ഇന്ത്യയ്ക്ക് പുറത്ത് നെതർലൻഡ്സിലും യുകെയലും ടാറ്റ സ്റ്റീലിന് പ്രവർത്തനമുണ്ട്. 210 രൂപയാണ് ഓഹരിക്ക് മോത്തിലാൽ ഓസ്വാൾ നൽകുന്ന ലക്ഷ്യവില. വെള്ളിയാഴ്ചയിലെ ക്ലോസിങ് വിലയായ 168 രൂപയിൽ നിന്നും 25 ശതമാനം മുന്നേറ്റമാണിത്.
മാകസ് ഫിനാൻഷ്യൽ സർവീസ്
മാക്‌സ് ലൈഫ് ഇൻഷൂറൻസിന്റെ ഹോൾഡിങ് കമ്പനിയാണ് മാകസ് ഫിനാൻഷ്യൽ സർവീസ്. ഇൻഷൂറൻസ് കമ്പനിയിൽ 80.98 ശതമാനം ഓഹരി പങ്കാളിത്തമാണ് മാകസ് ഫിനാൻഷ്യൽ സർവീസിനുള്ളത്. ടേം ഇൻഷൂറൻസ്, യുഎൽഐപി പ്ലാനുകൾ, റിട്ട പെൻഷൻ പ്ലാനുകൾ എന്നിവ നൽകുന്ന കമ്പനി ഇന്ത്യയിലെ മുൻനിര സ്വകാര്യ ലൈഫ് ഇൻഷൂറൻസ് കമ്പനിയാണ്. ആകിസ്സ് ബാങ്കുമായി സഹകരിച്ച് മാക്‌സ് ലൈഫ് പോളിസികൾ വിൽക്കുന്നുണ്ട്.
ഓഹരിക്ക് മോത്തിലാൽ ഓസ്വാൾ നൽകുന്ന ലക്ഷ്യവില 2,100 രൂപയാണ്. 1,702 രൂപയിൽ വെള്ളിയഴ്ച ക്ലോസ് ചെയ്ത ഓഹരിക്ക് 21 ശതമാനത്തിന്റെ മുന്നേറ്റം ഇതിലൂടെ കാണാനുണ്ട്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
