തിരുവനന്തപുരം: കേരള സര്‍ക്കാറിന്‍റെ ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ആദ്യത്തെ 32 പേരെ ജോലിക്കായി തെരഞ്ഞെടുത്തതായി ധനമന്ത്രി തോമസ് ഐസക്. റോബോട്ടിക്ക് പ്രോസസ്സ് ഓട്ടോമേഷൻ, സോഫ്ട്‍വെയർ ടെസ്റ്റിംഗ് , ഡാറ്റ സയൻസ്, എന്നി മേഖലകളിൽ ആണ് ജോലി ലഭിച്ചത്. നമ്മുടെ പ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്ത 120 പേരെയാണ് നമ്മൾ കൊടുത്തത്. അതിൽ തന്നെ 82 പേര് ടെക്നിക്കൽ യോഗ്യത റൌണ്ട് പാസ്സായി . അതിൽ നിന്ന് 32 പേർക്കാണ് ജോലി ലഭിച്ചത്. ഇതൊരു ചെറിയ സംഗതി ആയി തോന്നാം . പക്ഷെ കേരളത്തെ സംബന്ധിച്ചിടത്തോളം വലിയൊരു കുതിപ്പിലേക്കുള്ള കാൽവെയ്പ്പാണിതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം ആയിരുന്നു അഭ്യസ്തവിദ്യർക്ക് വീട്ടിൽ ഇരുന്നു ഡിജിറ്റൽ തൊഴിൽ ചെയ്യാൻ അവസരം സൃഷ്ടിക്കും എന്നത് . കേരള വികസന ഇന്നവേഷൻ സ്ട്രാറ്റജിക്കൗൺസിലാണ് (K-DISC) , കേരളത്തിലെ തൊഴിലന്വേഷകരെയും ലോകമാകമാനമുള്ള തൊഴിൽ ദാതാക്കളേയും ബന്ധപ്പെടുത്താനുള്ളൊരു ഡിജിറ്റൽജാലകമായ 'ഡിജിറ്റൽ വർക്ക്‌ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം കേരള' പരിപാലിക്കുന്നത്.
കേരള ഡിജിറ്റൽ സർവ്വകലാശാലരൂപകല്പന ചെയ്ത ഈ പോർട്ടൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ കഴിഞ്ഞ ഫെബ്രുവരി ഒൻപതിന് ഉദ്ഘാടനംചെയ്തു. സംസ്ഥാനത്തിന്റെവിവിധ ജില്ലകളിൽ നിന്നായി മൂവായിരത്തിയഞ്ഞൂറോളം പേരാണ് ഈ പോർട്ടലിൽ ഇതിനകം അംഗത്വമെടുത്തത്. ഇനിയുള്ള മാസങ്ങളിൽ ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കുത്തനെ ഉയരാൻ പോകുകയാണ്.

അവർക്കു നൈപുണി പരിശീലനം നൽകാനുള്ള പ്രവർത്തനങ്ങളും ഉർജ്ജിതമാകും. ജോലിക്ക് അനുയോജ്യരായവർക്ക് തൊഴിൽ സാധ്യത ഉറപ്പിക്കാനായി വിവിധതൊഴിൽ ദാതാക്കളുമായുള്ള പ്രാരംഭ ചർച്ചകൾക്ക് ഇതിനോടകം തന്നെ കെ-ഡിസ്ക് തുടക്കമിട്ടിട്ടുണ്ട്. എന്താണ് ഇന്നത്തെ വിപണിയുടെ ആവശ്യങ്ങൾ എന്നതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്ട് അടക്കമുള്ള മുൻനിര ബഹുരാഷ്ട്ര കമ്പനികളുമായി ചർച്ചകൾ നടത്തിയാണ് നിലവിൽ ലഭ്യമായ ജോലിസാധ്യതകളെക്കുറിച്ച് വിലയിരുത്തൽ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇൻഫോസിസ്, എച്ച്.പി., ടെക് മഹീന്ദ്ര തുടങ്ങിയ ഇന്ത്യയിലെ മുൻനിരകമ്പനികൾക്കായി ഉദ്യോഗാർത്ഥികളെ നൽകുന്ന, അതുപോലെ സ്വയംതൊഴിൽ തേടുന്നവർക്കായി അവസരങ്ങളൊരുക്കുന്ന, ലോകത്താകമാനമായി ഇരൂനൂറ്റിനാൽപതോളം രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ളതും അഞ്ചു കോടിയിലധികം ഉപയോക്താക്കളുള്ളതുമായ ലോകത്തിലെ തന്നെ പ്രധാന ഇന്റർനെറ്റ് അധിഷ്ഠിത തൊഴിൽ വിപണന കമ്പനി ഈ പോർട്ടലുമായി ചേർന്ന് ഒരു പൈലറ്റ് പ്രോജക്ട് നടത്താൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
വിവിധ മേഖലകളിലുള്ള ജോലികൾക്ക് സജ്ജരാവുന്ന ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കാൻ സാഹചര്യമൊരുക്കാനായി ലോകത്തെ പ്രധാന ജോബ് പോർട്ടൽ കൈകാര്യം ചെയ്യുന്ന, തൊഴിൽ കൺസൾട്ടൻസി രംഗത്ത് ഇന്ത്യയിൽ മുൻപന്തിയിലുള്ള സ്വകാര്യ ഏജൻസി, കെ-ഡിസ്കിന്റെ കീഴിലുള്ള പോർട്ടലുമായി ചേർന്ന് ഒരു മൈക്രോ സൈറ്റ് സംവിധാനമൊരുക്കാൻ താത്പര്യപ്പെട്ടിട്ടുണ്ട്. ഇതു നടപ്പിലാക്കാനുള്ള പ്രാരംഭ ചർച്ചകളും നടന്നു വരുന്നു.
ഇവയൊക്കെ വിരൽ ചൂണ്ടുന്നത് ഈ പോർട്ടലിന്റെ സാധ്യതകളിലേക്കും അതുവരെ വിജ്ഞാന വിപണിയിൽ സംസ്ഥാനത്തിന് ഏറെ നേട്ടമുണ്ടാക്കാൻഅവസരമുണ്ടെന്നുമാണ്. തൊഴിലന്വേഷകർക്കായുള്ള വിവിധ പ്ലാറ്റ്ഫോമുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക വഴി, ലോകത്താകമാനമുള്ള കമ്പനികളിൽ നിന്നും കൂടുതൽ തൊഴിലുകൾ ഈ പോർട്ടലിലൂടെ കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും.
മേൽപറഞ്ഞ പ്രധാന ഏജൻസികളെ കൂടാതെ, കേരളത്തിൽ പ്രവർത്തിക്കുന്നവിവിധ ബഹുരാഷ്ട്ര കമ്പനികൾ, ഐ.ടി. രംഗത്ത് നേട്ടമുണ്ടാക്കിയ മലയാളി സംരംഭകർ, ഇവരുമായെല്ലാംധാരണയിലെത്താൻ ആവശ്യമായ ചർച്ചകൾ നടന്നുവരുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖബഹുരാഷ്ട്ര കമ്പനി ഇതിനോടകം തന്നെ ആയിരത്തിലധികം പേർക്ക് സാങ്കേതിക മേഖലയിലും, അതുപോലെ നികുതി പരിപാലനത്തിലും ഫൈനാൻഷ്യൽ അക്കൗണ്ടിംഗിലും പരിശീലനം നേടിയ നൂറിലധികം ബി.കോം. ബിരുദധാരികൾക്ക് അവരുടെ മേഖലയിലും തൊഴിൽ നൽകാൻ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്.
എന്നാൽ, നിലവിൽ അംഗത്വമെടുത്തിട്ടുള്ളവരുടെ വിവരങ്ങൾ പരിശോധിക്കുമ്പോൾ ഈയൊരു ആവശ്യം നിറവേറ്റുവാനുള്ളത്രയും ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് കാണാനാവുന്നത്. അതിനാൽ തന്നെ ഈ പോർട്ടലും അതുമായി ബന്ധപ്പെട്ട സേവനങ്ങളും കൂടുതൽ പേരിലേക്ക് എത്തേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാൽ സ്വകാര്യ സംരംഭകരുമായി ധാരണാപത്രത്തിൽ ഒപ്പിടാൻ നിലവിൽ കെ-ഡിസ്കിന് സാധിക്കില്ല. എന്നാൽ അതൊഴികെയുള്ള കാര്യങ്ങളിൽഗണ്യമായ പുരോഗതി കൈവരിക്കാൻ ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ തന്നെഈ പദ്ധതി പൂർണ രൂപത്തിൽ പ്രയോഗപഥത്തിൽ കൊണ്ടുവരാൻ കഴിയും.
അഭ്യസ്തവിദ്യരായ മുഴുവൻ പേർക്കും ഇത്തരത്തിൽ ജോലി ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ഈ പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ് . പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ഇതാണ് . https://knowledgemission.kerala.gov.in/
ലിങ്കിൽ കയറി ഇ-മെയിൽ ഐഡി കൊടുത്തു രജിസ്റ്റർ ചെയ്‌താൽ ലഭിക്കുന്ന ഓ ടി പി ഉപയോഗിച്ച് ഓതറൈസ് ചെയ്‌താൽ നിങ്ങളുടെ വിശദമായ ബയോഡാറ്റ അപ്‌ലോഡ് ചെയ്യാവുന്ന തരത്തിൽ ആണ് പോർട്ടൽ രൂപ കൽപ്പന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications