ബൈജൂസില്‍ 3365 കോടിയുടെ നിക്ഷേപം കൂടിയെത്തി, കമ്പനിയുടെ ആകെ മൂല്യം 1300 കോടി ഡോളറിലെത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമുഖ എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് 3365 കോടി കൂടി സമാഹരിച്ചു. പുതിയ നിക്ഷേപത്തിന് നേതൃത്വം നല്‍കിയത് എംസി ഗ്ലോബല്‍ എഡ്യുടെക് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സാണ്. പുതിയ നിക്ഷേപം വന്നതോടെ കമ്പനിയുടെ ആകെ മൂല്യം 1300 കോടി ഡോളറിലെത്തി. അതായത് 95,113 കോടി രൂപ.

ബൈജൂസില്‍ 3365 കോടിയുടെ നിക്ഷേപം കൂടിയെത്തി, കമ്പനിയുടെ ആകെ മൂല്യം 1300 കോടി ഡോളറിലെത്തി

എംസി ഗ്ലോബലിന് കൂടാതെ, ബാരോണ്‍ എമേര്‍ജിങ് മാര്‍ക്കറ്റ് ഫണ്ട് (80 മില്യണ്‍ ഡോളര്‍), എക്സ്.എന്‍ എക്സ്പോണന്റ് ഹോള്‍ഡിങ്സ് (1.5 മില്യണ്‍ ഡോളര്‍), ടിസിഡിഎസ് ഇന്ത്യ (14 മില്യണ്‍ ഡോളര്‍) ബി ക്യാപിറ്റല്‍ (77 മില്യണ്‍ ഡോളര്‍), അരിസണ്‍ ഹോള്‍ഡിങ്സ് (15 മില്യണ്‍ ഡോളര്‍), തുടങ്ങിയ കമ്പനികളും നിക്ഷേപം നടത്തിയിട്ടുണ്ട്. പുതിയ നിക്ഷേപം കൂടി വന്നതോടെ ബൈജു രവീന്ദ്രന്റെയും കുടുംബത്തിന്റെയും കമ്പനിയിലുള്ള ഓഹരി വിഹിതം 26.9 ശതമാനമായി കുറഞ്ഞു.

15 ബില്യണ്‍ മൂല്യമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള നീക്കത്തിലാണ് കമ്പനി. ഇതേ തുടര്‍ന്ന് നിക്ഷേപകരില്‍നിന്ന് 700 മില്യണ്‍ ഡോളര്‍കൂടി സമാഹരിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണിത്. കൊവിഡ് കാലം ഒരു കമ്പനിക്ക് വലിയ നേട്ടമാണ് സൃഷ്ടിച്ചടത്. സ്‌കൂളുകളും കോളേജുകളും അടച്ചതോടെ ക്ലാസുകള്‍ ഓണ്‍ലൈനായത് കമ്പനിക്ക് കൂടുതല്‍ ഗുണകരമായി. ടി റോ പ്രൈസില്‍നിന്ന് 2020 നവംബറില്‍ 200 മില്യണ്‍ ഡോളര്‍ കമ്പനി സമാഹരിച്ചിരുന്നു.

സംസ്ഥാനങ്ങൾ എക്സൈസ് നികുതി കുറച്ചു; വിപണിയിൽ ബിയർ വിൽപന പൊടിപൊടിക്കുന്നുസംസ്ഥാനങ്ങൾ എക്സൈസ് നികുതി കുറച്ചു; വിപണിയിൽ ബിയർ വിൽപന പൊടിപൊടിക്കുന്നു

ഈ ആറ് ബാങ്ക് അക്കൗണ്ടുള്ളവര്‍ പുതിയ ഐഎഫ്എസ്‌സി കോഡ് ഉപയോഗിക്കണം; പഴയ ചെക്ക് മാറ്റാംഈ ആറ് ബാങ്ക് അക്കൗണ്ടുള്ളവര്‍ പുതിയ ഐഎഫ്എസ്‌സി കോഡ് ഉപയോഗിക്കണം; പഴയ ചെക്ക് മാറ്റാം

Read more about: investment india education
English summary

3365 crore investment in Byjus: Total value reaches Rs 1 lakh crore

3365 crore investment in Byjus: Total value reaches Rs 1 lakh crore
Story first published: Tuesday, March 30, 2021, 16:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X