ദില്ലി; പുതുവര്‍ഷത്തലേന്ന് ഭക്ഷണവിതരണത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് സൊമാറ്റോ. ഓണ്‍ലൈന്‍ ഫൂഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ഡിസംബര്‍ 31 ന് മാത്രം മിനിട്ടില്‍ 4,254 ഭക്ഷണ ഓര്‍ഡറുകളാണ് വിതരണം ചെയ്തത്. ഇതോടെ ഒറ്റ ദിവസത്തില്‍ 75 കോടി രൂപയുടെ മൊത്തം വാണിജ്യ മൂല്യമാണ് കമ്പനി കൈവരിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 60 ശതമാനം വളര്‍ച്ചയാണിത്.

സൊമാറ്റോയുടെ ഒരു ലക്ഷത്തോളം ഡെലിവറി പങ്കാളികളാണ് ഈ ഓർഡറുകൾ പൂര്‍ത്തിയാക്കുവാന്‍ സഹായിച്ചതായി സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ ട്വീറ്റ് ചെയ്തു. . " വിതരണത്തില്‍ നിയന്ത്രണങ്ങളില്ലായിരുന്നുവെങ്കില്‍ ഞങ്ങൾക്ക് ഇന്നലെ 100 കോടി രൂപ ജിഎംവിയില്‍ എത്തുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഭക്ഷ്യ വിതരണ വിഭാഗത്തിൽ പരാജയവും ഉപഭോക്തൃ പരാതി നിരക്കും എല്ലായ്പ്പോഴും കുറവാണെന്ന് ഗോയൽ ചൂണ്ടിക്കാട്ടി. എല്ലാവരും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത അനുഭവമാക്കി ഇതിനെ മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയിലും ഇന്ത്യയിലെ ഓൺലൈൻ ഭക്ഷ്യ വിതരണം തിരിച്ചുവരുമെന്ന് ഗോയല്‍ നേരത്തെ പറഞ്ഞിരുന്നു. 2020 ഡിസംബറിൽ ആണ് കമ്പനി എക്കാലത്തെയും ഉയർന്ന പ്രതിമാസ ജിഎംവി നേടിയത്. തൊട്ടുമുന്പിലെ ഏറ്റവും വലിയ പ്രതിമാസ ജിഎംവി നേടിയ ഫെബ്രുവരിയേക്കാള്‍
25 ശതമാനം കൂടുതലാണ് ഡിസംബറില്‍ നേടുവാനായത്.
ഓണ്‍ലൈന്‍ ഭക്ഷ്യനിതരണത്തിലെ വളര്‍ച്ച കൊവിഡ് വാക്സിനേഷന് ശേഷവും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
