ബാംഗ്ലൂര്‍: അനുദിനം മാറുന്ന ലോകത്തിന്റെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് മാറ്റങ്ങളെ സ്വാഗതം ചെയ്യുകയാണ് ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമായ മിന്ത്ര. ഇതിലേറ്റവും പുതുതായി വന്നിരിക്കുന്നത് കമ്പനിയുടെ അവധി നയമാണ്. സ്വവര്‍ഗ്ഗാനുരാഗികള്‍ ഉള്‍പ്പെടെ കമ്പനിയിലെ മുഴുവന്‍ ആളുകള്‍ക്കും ബാധകമായ വിവാഹ അവധിയാണ് മിന്ത്രയുടെ ഏറ്റവും പുതിയ നയം. അഞ്ച് ദിവസമാണ് വിവാഹ അവധി.

സ്വവർഗ വിവാഹം ഇന്ത്യയിൽ നിയമപരമായി അനുവദനീയമല്ലാത്ത സാഹചര്യത്തില്‍ രാജ്യത്തിന് പുറത്തുള്ള ജീവനക്കാരുടെ വിവാഹങ്ങള്‍ക്ക് ഈ അവധി ഉള്‍പ്പെടുത്താമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സമഗ്രമായ രീതിയിൽ ജീവനക്കാരുടെ ക്ഷേമത്തിനായി ഉത്തമമായ പിന്തുണ നൽകാനുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമമാണിതെന്ന് മൈന്ത്ര സിഇഒ അമർ നാഗരം പറഞ്ഞു. ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുതന്നെ ജോലിയിലും അതിനുമപ്പുറത്തും അവരുടെ മുൻഗണനകളെ പരിഗണിക്കുവാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതോടെ ഇന്ത്യയിൽ സ്വവർഗാനുരാഗികൾക്ക് വിവാഹ അവധി നൽകുന്ന ആദ്യത്തെ കമ്പനികളിലൊന്നായി ഇതോടെ മിന്ത്ര മാറിയിരിക്കുകയാണ്. മുന്‍പ് ഗോദ്റെജ് ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസും സ്വവർഗാനുരാഗികൾക്ക് ദത്തെടുക്കൽ അവധി പോലുള്ള മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു.
അതേസമയം വിവാഹ അവധികള്‍ക്കു പുറമെ വെൽനസ് ലീവ് പോളിസിയും മൈന്ത്ര നൽകും. കുട്ടികൾക്കും മുതിർന്ന മാതാപിതാക്കൾക്കും അസുഖം ബാധിക്കുമ്പോഴോ സഹായം ആവശ്യമായി വരുമ്പോഴോ അവരെ പരിചരിക്കുന്നതിനായി ജീവനക്കാർക്ക് പ്രയോജനപ്പെടുത്താവുന്ന 14 ദിവസത്തെ പരിചരണ അവധികളും കമ്പനി അവതരിപ്പിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
