2025ൽ ഇതുവരെ സാമ്പത്തിക രംഗത്ത് അപ്രതീക്ഷിത മാറ്റങ്ങളാണ് സംഭവിച്ചത്. ഇന്ന് മെയ് 1, ഇന്ന് മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നു. അതായത് എടിഎം പണം പിൻവലിക്കലിന് പുതിയ ഫീസ് ഘടന, റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള പുതുക്കിയ നിയമങ്ങൾ, എഫ്.ഡി പലിശ നിരക്കുകളിലെ മാറ്റം, ബാങ്ക് ലയനങ്ങൾ തുടങ്ങിയ വിവിധ മാറ്റങ്ങളാണ് സംഭവിക്കാനിരിക്കുന്നത്. മാത്രമല്ല ഇന്നലെ ഏപ്രിൽ 30 ന് ചില ഐടിആർ ഫോമുകളുടെ വിജ്ഞാപനം വന്നതിനാൽ മെയ് മാസത്തിൽ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാം.
1. എടിഎം പിൻവലിക്കലുകൾ
ഇന്ന് മെയ് 1 മുതൽ എടിഎം വഴി പണി പണം പിൻവലിക്കുമ്പോൾ ചാർജ് കൂടുതൽ നൽകേണ്ടി വരും. അതായത് എടിഎം ഇന്റർചേഞ്ച് ഫീസ് വർധിപ്പിക്കുന്നു. ഉപഭോക്താക്കൾ മറ്റു ബാങ്കിൻ്റെ എടിഎം സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഈ ചാർജ് നൽകേണ്ടി വരും. ഓരോ മാസവും സൗജന്യ ഇടപാടുകൾക്കുള്ള പരിധി കവിയുമ്പോൾ ഇനി മുതൽ 23 രൂപ ഈടാക്കും. മെട്രോ നഗരങ്ങളിൽ പ്രതിമാസം മൂന്ന് സൗജന്യ എടിഎം ഇടപാടുകളും മെട്രോ ഇതര പ്രദേശങ്ങളിൽ അഞ്ച് സൗജന്യ ഇടപാടുകളും അനുവദിക്കും. സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകളും ഇതിൽ ഉൾപ്പെടുന്നു.
2. റെയിൽവേ ടിക്കറ്റ് ബുക്കിംഗ്
ഇന്ന് മെയ് 1 മുതൽ ഇന്ത്യൻ റെയിൽവേയിൽ നിന്നുള്ള വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ ഉപയോഗിച്ച് സ്ലീപ്പർ അല്ലെങ്കിൽ എസി കോച്ചുകളിൽ യാത്ര ചെയ്യാൻ സാധിക്കില്ല. അത്തരം ടിക്കറ്റുകൾ കൈവശമുള്ളവർക്ക് ജനറൽ കോച്ചുകളിൽ മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. മാത്രമല്ല മുൻകൂട്ടി ടിക്കറ്റ റിസർവ്വ ചെയ്യുന്നതിനുള്ള കാലയളവ് 120 ദിവസത്തിൽ നിന്ന് 60 ദിവസമായി കുറച്ചപ്പോൾ ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് വെറും രണ്ട് ദിവസം കൊണ്ട് കിട്ടും.

3. എഫ്ഡി നിരക്കുകൾ
ചില ബാങ്കുകൾ ഇന്ന് മെയ് 1 മുതൽ എഫ്.ഡി പലിശ നിരക്കുകൾ പരിഷ്കരിക്കുന്നു. നിലവിൽ ആർബിഐ റിപ്പോ നിരക്ക് വെട്ടിക്കുറച്ചപ്പോൾ എഫ്.ഡി പലിശ വിവിധ ബാങ്കുകൾ കുറച്ചിരുന്നു. ആർബിഎൽ ബാങ്കിലെ സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് ഇനി മുതൽ പ്രതിമാസം പരമാവധി 7% പലിശ ലഭിക്കും. ചില പ്രത്യേക ഉപഭോക്താക്കൾക്കായി ശ്രീറാം ഫിനാൻസ് ലിമിറ്റഡ് എഫ്‌ഡി നിരക്കുകളിൽ മാറ്റം പ്രഖ്യാപിച്ചതായി റിപ്പോർട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് ഇപ്പോൾ പ്രതിവർഷം 0.50% അധിക പലിശ ലഭിക്കും, വനിതാ നിക്ഷേപകർക്ക് പ്രതിവർഷം 0.10% അധിക പലിശയും ലഭിക്കും.
4. ആദായ നികുതി റിട്ടേണുകൾ
2025-26 അസസ്‌മെന്റ് വർഷത്തേക്കുള്ള ഐടിആർ ഫോം 1 ഉം 4 ഉം ഇന്നലെ ഏപ്രിൽ 30 ന് ആദായനികുതി വകുപ്പ് ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. 50 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം റിപ്പോർട്ട് ചെയ്യുന്ന നികുതിദായകർക്കും സ്ഥാപനങ്ങൾക്കും ഇനി മുതൽ അവരുടെ നികുതി റിട്ടേണുകൾ സമർപ്പിക്കാൻ കഴിയും.
ഈ വിജ്ഞാപനത്തിൽ ചെറുകിട നിക്ഷേപകർക്കായി നിരവധി മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സാമ്പത്തിക വർഷത്തിനുള്ളിൽ 1.25 ലക്ഷം രൂപ വരെ ദീർഘകാല മൂലധന നേട്ടം (LTCG) നേടിയ നികുതിദായകർക്ക് ഇപ്പോൾ ഐടിആർ 2 ഫോമിന് പകരം ഐടിആർ-1 (സഹജ്) ഫോം ഫയൽ ചെയ്യാൻ അർഹതയുണ്ടായിരിക്കും.
5. ബാങ്ക് ലയനങ്ങൾ
ഇന്ന് മെയ് 1 മുതൽ ധനകാര്യ മന്ത്രാലയം ആരംഭിച്ച 'ഒരു സംസ്ഥാനം, ഒരു ആർആർബി' നയം പ്രാബല്യത്തിൽ വരും. 11 സംസ്ഥാനങ്ങളിലായി 15 പ്രാദേശിക ഗ്രാമീണ ബാങ്കുകളെ ലയിപ്പിച്ച് ഒരൊറ്റ ആർആർബിയാക്കി മാറ്റുമെന്നാണ് ഈ പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ പുതിയ നയത്തിലൂടെ ഇത്തരം ഗ്രാമീണ ബാങ്കുകളുടെ ആകെ എണ്ണം 43 ൽ നിന്ന് 28 ആയി കുറയ്ക്കും. ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബീഹാർ, ഗുജറാത്ത്, ജമ്മു കശ്മീർ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ലയനം നടക്കുക.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications