വനിതകളുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടില്‍ നാളെ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ 500 രൂപ നിക്ഷേപിക്കും. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനാൽ സർക്കാർ പാവപ്പെട്ട സ്ത്രീകൾക്കായി പ്രഖ്യാപിച്ച പ്രത്യേക പദ്ധതിയുടെ ആദ്യ ഗഡുവാണ് നാളെ മുതൽ അക്കൌണ്ടുകളിൽ നിക്ഷേപിക്കുന്നത്. പ്രധാൻ മന്ത്രി ഗരിബ് കല്യാൺ പാക്കേജ് അനുസരിച്ചാണ് തുക അക്കൌണ്ടുകളിൽ നിക്ഷേപിക്കുന്നത്.
മൂന്ന് മാസം
പ്രതിമാസം 500 രൂപ വീതം വനിതകളുടെ അക്കൗണ്ടുകളിൽ മൂന്ന് മാസത്തേക്ക് നിക്ഷേപം നടത്തും. സാമൂഹിക അകലം പാലിക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി ഉടനെത്തന്നെ പണം പിന്‍വലിക്കാന്‍ അനുവദിക്കില്ല. അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം അടിസ്ഥാനമാക്കിയായിരിക്കും ബാങ്കുകളില്‍നിന്ന് പണം നല്‍കുക.
അവസാന അക്കം
അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം പൂജ്യമോ ഒന്നോ ആണെങ്കില്‍ ഏപ്രില്‍ മൂന്നിന് പണമെടുക്കാം. രണ്ടോ മൂന്നോ ആണെങ്കില്‍ ഏപ്രില്‍ നാലിനാണ് പണം നല്‍കുക.നാലിലോ അഞ്ചിലോ ആണ് അക്കൌണ്ട് നമ്പർ അവസാനിക്കുന്നതെങ്കിൽ ഏപ്രിൽ ഏഴിന് പണം പിൻവലിക്കാം. ആറ്, ഏഴ് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന അക്കൌണ്ട് നമ്പറുള്ളവർ ഏപ്രിൽ എട്ടിന് ബാങ്കിൽ എത്തിയാൽ മതിയാകും. എട്ട്, ഒൻപത് എന്നിങ്ങനെയാണ് അക്കൌണ്ട് നമ്പറിലെ അവസാന അക്കങ്ങളെങ്കിൽ ഏപ്രിൽ ഒൻപതിന് പണം 500 രൂപ ബാങ്കിൽ നിന്ന് പിൻവലിക്കാവുന്നതാണ്.
തിരക്ക് വേണ്ട
ഏപ്രിൽ 9 ന് ശേഷം, ഗുണഭോക്താക്കൾക്ക് അവരുടെ സൌകര്യത്തിനനുസരിച്ച് ഏത് ദിവസവും പണം പിൻവലിക്കാം. എല്ലാവരുടേയും സഹകരണവും സുരക്ഷയും ഉറപ്പുവരുത്തണമെന്ന് ബാങ്കുകൾ ഗുണഭോക്താക്കളോട് അഭ്യർത്ഥിച്ചു. ഈ പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതിനാൽ, ഗുണഭോക്താക്കൾ പിൻവലിക്കലിനായി തിരക്കുകൂട്ടേണ്ടതില്ല, പിന്നീടുള്ള തീയതിയിൽ നിങ്ങളുടെ സൗകര്യാർത്ഥം പണം എടുക്കാമെന്ന് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ പറഞ്ഞു.
എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാം
ശാഖകളിൽ തിരക്ക് ഒഴിവാക്കാൻ റൂപേ കാർഡുകൾ ഉപയോഗിച്ച് അടുത്തുള്ള എടിഎമ്മുകൾ വഴിയും ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാം. സർക്കാർ നിർദ്ദേശപ്രകാരം മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനും യാതൊരു നിരക്കും ഈടാക്കില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
