2019 ലെ പുൽവാമ ആക്രമണത്തിനു ശേഷം രാജ്യത്തെ ഒന്നടങ്കം നടുക്കിയ സംഭവമാണ് പഹൽഗാം ഭീകരാക്രമണം. അവധിക്കാലം ആസ്വദിക്കുന്നതിനായി രാജ്യത്തിൻ്റെ വിവിധ കോണുകളിൽ നിന്നും എത്തിയ പലവിധ മനുഷ്യരെയാണ് പൈശാചികമായി ഭീകരർ കൊന്നൊടുക്കിയത്. കൊല്ലപ്പെട്ട 25 പേരുടെ മൃതദേഹങ്ങളും 123 കുടുംബാംഗങ്ങളും ഉൾപ്പെടെ വിവിധ വിനോദസഞ്ചാരികളെയും അവരുടെ സ്വദേശത്തേക്ക് എത്തിക്കുന്നതിനായി ഇന്നലെ ബുധനാഴ്ച ശ്രീനഗറിൽ നിന്ന് 59 വിമാന സർവീസുകൾ നടത്തി. ഏഴ് അധിക സർവീസുകളും ഉൾപ്പെടുന്നു.
ബുധനാഴ്ച രാവിലെ 6 നും ഉച്ചയ്ക്ക് 12 നും ഇടയിൽ 20 വിമാനങ്ങളിലായി 3,337 യാത്രക്കാർ ശ്രീനഗറിൽ നിന്ന് പുറപ്പെട്ടു. ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് എന്നീ ഷെഡ്യൂൾ ചെയ്ത സർവീസുകൾക്ക് പുറമേ ഏഴ് അധിക വിമാനങ്ങളും സർവീസ് നടത്തി.
നിരക്ക് വർധനവ് ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സിവിൽ വ്യോമയാന മന്ത്രി കെ റാംമോഹൻ നായിഡു ബുധനാഴ്ച പറഞ്ഞു. നിലവിലെ ഈ സാഹചര്യത്തിൽ എത്രയും വേഗം ജമ്മു & കശ്മീരിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ധാരാളം വിനോദസഞ്ചാരികളുണ്ട്. അതിനാൽ ഈ റൂട്ടിലെ വിമാന ടിക്കറ്റ് നിരക്കുകൾ ന്യായമായ നിലവാരത്തിൽ നിലനിർത്തിയിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ഇത് തീർച്ചയായും വലിയ തോതിൽ ആശ്വാസകരമാവും.
ടിക്കറ്റ് വില
ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റുകളുടെ വില 50,000 രൂപയിൽ കൂടുതലാണെന്ന് ചില വെബ്‌സൈറ്റുകൾ കാണിക്കുന്നുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം എന്നത് വ്യക്തമാണ്. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, അടിയന്തര സാഹചര്യം കണക്കിലെടുത്ത് നിരക്കുകൾ മിതമായി നിലനിർത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മാത്രമല്ല ശ്രീനഗറിൽ നിന്ന് മുംബൈയിലേക്കും ഡൽഹിയിലേക്കുമുള്ള വിമാനങ്ങളുടെ നിരക്ക് താങ്ങാനാവുന്ന വിലയിൽ പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് എയർ ഇന്ത്യയും അറിയിച്ചു.
ശ്രീനഗറിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി കെ റാംമോഹൻ നായിഡു ഊന്നിപ്പറഞ്ഞു. ശ്രീനഗറിൽ നിന്ന് സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും യാത്രക്കാരെ സഹായിക്കുന്നതിനായി യാത്ര റദ്ദാക്കുമ്പോഴും, പുനഃക്രമീകരിക്കുമ്പോഴും ഈടാക്കുന്ന നിരക്കുകൾ ഒഴിവാക്കിയിട്ടുണ്ടെന്ന് നായിഡു പറഞ്ഞു. അതിനാൽ ശ്രീനഗറിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവരെ സഹായിക്കുന്നതിനായി, റദ്ദാക്കൽ ഫീസ് അല്ലെങ്കിൽ പുനഃക്രമീകരണ ചാർജുകൾ ഒഴിവാക്കുന്നുവെന്ന് ഇൻഡിഗോ അറിയിച്ചിട്ടുണ്ട്.
യാത്രക്കാർക്ക് പ്രത്യേക സജ്ജീകരണം...
ഇതിനു പുറമേ ശ്രീനഗർ വിമാനത്താവളത്തിൽ, യാത്രക്കാരെ സഹായിക്കുന്നതിനായി ഒരു കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.
വിമാനത്താവളത്തിന്റെ തൊട്ടടുത്തായി ഈ വിമാന യാത്രക്കാർക്ക് മതിയായ ഇരിപ്പിടങ്ങൾ ഒരുക്കി ഒരു ഫ്ലാറ്റ് ടെന്റ് സ്ഥാപിച്ചിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവിടെ 1,200 ലധികം യാത്രക്കാർക്ക് ഭക്ഷണവും ചായ, ബിസ്ക്കറ്റ്, ലഘുഭക്ഷണങ്ങൾ എന്നിവയും നൽകിയിട്ടുണ്ടെന്ന് ഈ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

അധിക വിമാനങ്ങൾ..
"ഇതിനകം പ്രഖ്യാപിച്ച നാല് അധിക വിമാനങ്ങൾക്ക് പുറമേ, ഡൽഹിയിലേക്ക് മൂന്ന് വിമാനങ്ങൾ കൂടി സർവീസ് നടത്തുമെന്ന്" എക്‌സിൽ ഷെയർ ചെയ്ത ഒരു പോസ്റ്റിൽ മന്ത്രി നായിഡു പറഞ്ഞിരുന്നു - ആ മൂന്നിൽ രണ്ടെണ്ണം ഇൻഡിഗോയും മറ്റൊന്ന് സ്‌പൈസ് ജെറ്റും ആണ്. സ്ഥിതിഗതികൾ താൻ വ്യക്തിപരമായി നിരീക്ഷിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയവുമായും വിമാനക്കമ്പനികളുമായും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഡിജിസിഎ പ്രസ്താവന
പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടുതലായിരുന്നു. അതിനാൽ തന്നെ വിമാന ടിക്കറ്റുക്കളുടെ എണ്ണത്തിൽ അപ്രതീക്ഷിതമായ ഡിമാൻഡ് ഉയർന്നുവെന്നാണ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഡിജിസിഎ പറഞ്ഞു.
"ഈ സാഹചര്യത്തിൽ, വർദ്ധിച്ചുവരുന്ന വിമാന ടിക്കറ്റുകളുടെ ആവശ്യകതയ്ക്ക് അനുസൃതമായി വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ശ്രീനഗറിൽ നിന്ന് ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലേക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനും, കാശ്മീരിൽ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ യാത്രയാക്കുന്നതിന് സൗകര്യമൊരുക്കുന്നതിനും വിമാനക്കമ്പനികൾക്ക് ദ്രുത നടപടി സ്വീകരിക്കാൻ നിർദ്ദേശമുണ്ട്," എന്ന് പ്രസ്താവനയിൽ പറയുന്നു.
ഈ ദാരുണമായ ആക്രമണത്തിൻ്റെ നടുക്കത്തിൽ നിന്നും കരകയറാനാവാതെ സ്തംഭിച്ചു നിൽക്കുന്ന വിനോദസഞ്ചാരികൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകണമെന്ന് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ പ്രസ്താവനയിൽ പറയുന്നു.
പ്രത്യേക വിമാനങ്ങൾ
"ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ശ്രീനഗറിലേക്ക് ഇൻഡിഗോ പ്രത്യേക വിമാനങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്തി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശ്രീനഗറിലേക്ക് ആഴ്ചയിൽ 160 വിമാന സർവീസുകൾ നടത്തുന്ന പതിവ് ഷെഡ്യൂളിന് പുറമേ ഇവയും സർവീസ് നടത്തും," ഇൻഡിഗോ വ്യക്തമാക്കി. ശ്രീനഗറിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് ഓരോ ദിവസവും 20 വിമാന സർവീസുകൾ ഈ എയർലൈൻ കമ്പനി നടത്തുന്നു.
ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും എയർ ഇന്ത്യ ഓരോ അധിക വിമാന സർവീസുകൾ നടത്തുന്നു. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ശ്രീനഗറിലേക്ക് ദിവസേന അഞ്ച് വിമാന സർവീസുകളാണ് എയർ ഇന്ത്യ നടത്തുന്നത്. ഈ സ്ഥലങ്ങളിലേക്ക് ഏപ്രിൽ 30 വരെ സ്ഥിരീകരിച്ച ബുക്കിംഗുകളുള്ള യാത്രക്കാർക്ക് സൗജന്യ റീഷെഡ്യൂളിംഗും യാത്ര റദ്ദാക്കുന്നതിന് പൂർണ്ണ റീഫണ്ടും എയർലൈൻ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ പറയുന്നു.
ഒരു അധിക വിമാന സർവീസ് നടത്തുന്നുണ്ടെന്നും ശ്രീനഗറിലെ വിമാനങ്ങളുടെ പുനഃക്രമീകരണത്തിനും യാത്ര റദ്ദാക്കുന്നതിനുള്ള ഇളവുകളും ഏപ്രിൽ 30 വരെ നീട്ടുന്നുണ്ടെന്നും സ്‌പൈസ് ജെറ്റ് എക്‌സിലെ ഒരു പോസ്റ്റിലൂടെ അറിയിച്ചു. ഏപ്രിൽ 22-നോ അതിനുമുമ്പോ നടത്തുന്ന ബുക്കിംഗുകൾക്കും ഇത് ബാധകമായിരിക്കും.
ഏപ്രിൽ 23 നും 29 നും ഇടയിൽ ശ്രീനഗറിലേക്കും പുറത്തേക്കും ഉള്ള എല്ലാ വിമാനങ്ങളുടെയും ബുക്കിംഗുകൾ റദ്ദാക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് അധിക ചാർജ് ഈടാക്കാതെ മുഴുവൻ തുകയും റീഫണ്ട് നൽകുമെന്ന് ആകാശ എയർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
"2025 ഏപ്രിൽ 30 വരെ ശ്രീനഗറിൽ നിന്നോ ശ്രീനഗറിലേക്കോ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്ത യാത്രക്കാർക്ക്, തീയതി മാറ്റുന്നിതനുള്ള ഫീസും നിരക്ക് വ്യത്യാസവും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് അവരുടെ യാത്ര പുനഃക്രമീകരിക്കാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നു," എന്നാണ് ഈ എയർലൈൻ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞത്.
ഈ സേവനം ലഭ്യമാകുന്നതിനാൽ യാത്രക്കാർക്ക് അവരുടെ ബുക്കിംഗുകൾ റദ്ദാക്കാനും അവർ നൽകിയ മുഴുവൻ പേയ്‌മെന്റും തിരികെ ലഭിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ സാമ്പത്തിക നഷ്ടം സംഭവിക്കുന്നില്ല.
ഈ ആക്രമണം ജമ്മു & കശ്മീരിലെ ടൂറിസത്തിന് ഹ്രസ്വകാലത്തേക്ക് വലിയ ആഘാതം സൃഷ്ടിക്കുമെന്ന് ട്രാവൽ ഏജന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (TAFI) പ്രസിഡന്റും നോമാഡ് ട്രാവൽസ് സിഇഒയുമായ അജയ് പ്രകാശ് വ്യക്തമാക്കി. ഇനി കുറച്ചു കാലത്തേക്ക് ആളുകൾക്ക് ഈ നഗരത്തോട് നേരിയ പേടി നിലനിൽക്കും. ഈ അവധിക്കാലത്ത് കാശ്മീർ പോലെ അതിമനോഹരമായ സ്ഥലത്തേക്ക് എത്തിപ്പെടാൻ ആഗ്രഹിച്ച നിരവധി പേർക്കും ഈ ആക്രമണം ഭീതി പടർത്തിയിട്ടുണ്ടാവും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications