കോവിഡ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ ഉണ്ടാക്കുന്ന ആഘാതം പ്രതീക്ഷിക്കുന്നതിലും അപ്പുറമെന്നാണ് വിവിധ ആഗോള റേറ്റിങ് ഏജന്‍സികൾ വിലയിരുത്തുന്നത്. കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്‌ഡൗണും നിയന്ത്രണങ്ങളും യു.എസിന്റെ ദിനംപ്രതി ഉല്‍പ്പാദനത്തില്‍ നല്ലൊരു ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ദേശീയ അടിയന്തരാവസ്ഥ കാരണം വിനോദം മുതല്‍ ചില്ലറ വില്‍പ്പന മേഖല വരെ അടച്ചിട്ടതിനാൽ യുഎസ് ജനസംഖ്യയുടെ 95 ശതമാനത്തിലധികം പേരും വീടുകളിൽ തന്നെയാണെന്നാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല യുഎസിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 16 ദശലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും യുഎസിനെ കരകയറ്റുന്നതിനു വേണ്ടി പ്രസിഡന്റ് ഡോണൾഡ് ട്രംപ്, 'ഗ്രേറ്റ് അമേരിക്കൻ ഇക്കണോമിക് റിവൈവൽ ഇൻഡസ്ട്രി' ഗ്രൂപ്പുകളുടെ ഭാഗമാകാനായി വിവിധ വ്യവസായ മേഖലയിൽ നിന്നുള്ള 200 ഓളം മുൻനിര അമേരിക്കൻ ബിനിനസുകാരെ ക്ഷണിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പിൽ ആറ് ഇന്ത്യൻ വംശജരും ഉൾപ്പെടുന്നുണ്ട്.
ഗ്രേറ്റ് അമേരിക്കൻ ഇക്കണോമിക് റിവൈവൽ ഇൻഡസ്ട്രി ഗ്രൂപ്പുകളുടെ ഭാഗമാകാനായി ഡോണൾഡ് ട്രംപ് ക്ഷണിച്ച ആറ് ഇന്ത്യൻ വംശജർ ഇവരാണ്;
സുന്ദർ പിച്ചൈ
ഇന്ത്യൻ വംശജനായ സുന്ദർ പിച്ചൈ ഗൂഗിളിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആണ്. 2004 മുതൽ ഗൂഗിളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിന്റെ ഉപവിഭാഗമായ ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി 2015 ഓഗസ്റ്റ് 10നു നിയമിതനാവുകയായിരുന്നു.
സത്യ നാദെല്ല
മൈക്രോസോഫ്‌റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് ഇന്ത്യൻ അമേരിക്കനായ സത്യ നാദെല്ല. സിഇഒ ആകുന്നതിനുമുമ്പ് മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആൻഡ് എന്റർപ്രൈസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു.
അരവിന്ദ് കൃഷ്ണ
പ്രമുഖ ആഗോള ഐടി കമ്പനിയായ ഐബിഎമ്മിന്റെ (ഇന്റർനാഷനൽ ബിസിനസ് മെഷീൻസ് കോർപറേഷൻ) ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ് ഇന്ത്യൻ വംശജനായ അരവിന്ദ് കൃഷ്ണ. ഇദ്ദേഹത്തെ പ്രസിഡന്റ് ട്രംപ് ടെക് ഗ്രൂപ്പിനായി നാമനിർദേശം ചെയ്‌തിട്ടുണ്ട്.
സഞ്ജയ് മെഹോത്ര.
സെമികൺടക്‌ടർ ബ്രാൻഡായ മൈക്രോണിന്റെ പ്രസിഡന്റും സിഇഒയുമാണ് ഇന്ത്യൻ വംശജനായ സഞ്ജയ് മെഹോത്ര. ഇദ്ദേഹത്തേയും ട്രംപ് ടെക് ഗ്രൂപ്പിലേക്ക് നോമിനേറ്റ് ചെയ്‌തിട്ടുണ്ട്.
ആൻ മുഖർജി
പെർനോഡ് റിക്കാർഡിൽ നിന്നുള്ള ഇന്ത്യൻ വംശജയായ ആൻ മുഖർജിയെ ട്രംപ് മാനുഫാക്ചറിംഗ് ഗ്രൂപ്പിലേക്ക് നോമിനേറ്റ് ചെയ്‌തിട്ടുണ്ട്.
അജയ് ബംഗ
മാസ്റ്റര്‍കാര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജയ് ബംഗയെ ഫിനാൻഷ്യൽ സർവീസസ് ഗ്രൂപ്പിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
