2021ല്‍ ഇന്ത്യയിലെ കമ്പനികളില്‍ 7.7 ശതമാനം ശമ്പള വര്‍ധനവെങ്കിലും ശരാശരി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അയോണ്‍ സംഘടിപ്പിച്ച സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. പ്രൊഫഷണല്‍ സര്‍വ്വീസുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന അന്താരാഷ്ട്ര തലത്തിലുളള സ്ഥാപനമാണ് അയോണ്‍.
ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയിലെ 1200 സ്ഥാപനങ്ങളില്‍ ആണ് അയോണ്‍ സര്‍വ്വേ നടത്തിയത്. 22 വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവയാണ് ഈ സ്ഥാപനങ്ങള്‍. അയോണിന്റെ സര്‍വ്വേയില്‍ പങ്കെടുത്ത കമ്പനികളില്‍ 88 ശതമാനവും തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

പ്രധാനമായും ഇ കൊമേഴ്സ്, ഐടി, ഐടിഇഎസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലാണ് 2021ല്‍ ശമ്പള വര്‍ധനവ് പ്രതീക്ഷിക്കുന്നത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കേയാണ് ഇന്ത്യയിലെ കമ്പനികള്‍ ശമ്പള വര്‍ധനവിന് താല്പര്യമെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കൊവിഡ് ആഗോള സാമ്പത്തിക രംഗത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ബ്രിക് രാജ്യങ്ങളില്‍ റഷ്യയും ചൈനയും ബ്രസീലും അടക്കമുളള രാജ്യങ്ങള്‍ ശമ്പള വര്‍ധനവില്‍ ഇന്ത്യയ്ക്ക് പിന്നിലാണ്. ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, എഞ്ചിനീയറിംഗ് സേവനങ്ങള്‍ അടക്കമുളള മേഖലകളെ കൊവിഡ് പ്രതിസന്ധി സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്ന ഈ മേഖലകളിലെ കമ്പനികളില്‍ ശമ്പള വര്‍ധനവ് ഏറ്റവും കുറഞ്ഞ നിരക്കിലാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
