കുറഞ്ഞ വില, മികച്ച ലാഭം നേടാനുള്ള സാധ്യത എന്നിവയാണ് പെന്നി ഓഹരികളെ നിക്ഷേപകർക്ക് പ്രിയപ്പെട്ടതാക്കുന്നത്. അതേസമയം തന്നെ അപകട സാധ്യതകളും ഉയർന്നതാണ്. എന്നാൽ വിപണിയിൽ പുതിയതായി എത്തുന്ന നിക്ഷേപകർക്ക് കൂടുതൽ പഠനം നടത്താനും, വിപണിയുടെ വികാരത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനും പെന്നി ഓഹരികളിലെ നിക്ഷേപം നല്ലതാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ, 7 പെന്നി ഓഹരികൾ മൾട്ടിബാഗർ റിട്ടേൺ നൽകിയിട്ടുണ്ട്. 120 ശതമാനം മുതൽ 380 ശതമാനം വരെയാണ് വളർച്ച.
1,000 കോടി രൂപയിൽ താഴെയുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷൻ, 20 രൂപയിൽ താഴെയുള്ള ഓഹരി വില, അടുത്തിടെ കുറഞ്ഞത് 5 ലക്ഷം ഓഹരികളുടെ ട്രേഡിങ് വോളിയം എന്നിവ അടിസ്ഥാനമാക്കിയാണ് ഈ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ തിരഞ്ഞെടുത്തത്. ശക്തമായ ഉയർച്ചയുടെ ആക്കം കാണിക്കുന്ന കുറഞ്ഞ വിലയുള്ളതും സജീവമായി വ്യാപാരം ചെയ്യപ്പെടുന്നതുമായ മൈക്രോ-ക്യാപ്പ് സ്റ്റോക്കുകളെ തിരിച്ചറിയുന്നതിലാണ് ഈ തന്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
1. വൺസോഴ്‌സ് ഇൻഡസ്ട്രീസ് & വെഞ്ച്വേഴ്‌സ് ലിമിറ്റഡ്
1994-ൽ സ്ഥാപിതമായ വൺസോഴ്‌സ് ഇൻഡസ്ട്രീസ് & വെഞ്ച്വേഴ്‌സ് ലിമിറ്റഡ് കൺസൾട്ടിംഗ് സേവനങ്ങൾ നൽകുന്ന ബിസിനസ്സിലാണ് ഏർപ്പെട്ടിരിക്കുന്നത്. 7.41 രൂപയാണ് നിലവിലെ ഓഹരി വില. 381 ശതമാനം വളർച്ചയാണ് ആറ് മാസത്തിനിടെ ഓഹരി നേടിയത്.
2. ഒണ്ടിക് ഫിൻസെർവ്
1995-ൽ സ്ഥാപിതമായ ഒണ്ടിക് ഫിൻസെർവ് ലിമിറ്റഡ് നിക്ഷേപ, ധനകാര്യ സംബന്ധിയായ സേവനങ്ങൾ നൽകുന്നു. 190 ശതമാനം വളർച്ചയാണ് 6 മാസത്തിനിടെ ഓഹരി നേടിയത്. 2.03 രൂപയാണ് നിലവിലെ ഓഹരി വില.
3. ബ്ലൂഗോഡ് എന്റർടൈൻമെന്റ്
2010 ൽ സ്ഥാപിതമായ ബ്ലൂഗോഡ് എന്റർടൈൻമെന്റ് ലിമിറ്റഡ് സിനിമകളുടെയും വിനോദത്തിന്റെയും ബിസിനസ്സിലാണ് ഏർപ്പെട്ടിരിക്കുന്നത്. 3.36 രൂപയാണ് നിലവിലെ ഓഹിര വില. 236 ശതമാനം വളർച്ചയാണ് ആറ് മാസം കൊണ്ട് നേടിയത്.

4. ചന്ദ്രിമ മെർക്കന്റിൽസ്
1982-ൽ സ്ഥാപിതമായ ചന്ദ്രിമ മെർക്കന്റിൽസ് ലിമിറ്റഡ് കാർഷിക ഉൽപ്പന്നങ്ങളിൽ വ്യാപാരം നടത്തുന്നു. 314 ശതമാനം വളർച്ചയാണ് ആറ് മാസം കൊണ്ട് നേടിയത്. 12.64 രൂപയാണ് ഓഹരി വില.
5. സെൾവിൻ ട്രേഡേഴ്സ്
സെൽവിൻ ട്രേഡേഴ്സ് ലിമിറ്റഡ് ധനകാര്യ, റിയൽ എസ്റ്റേറ്റ് ബിസിനസുകളിൽ ഇടപെടുന്നു. 11.8 രൂപയാണ് ഓഹരി വില. 235 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം.
6. എക്സൽ റിയാലിറ്റി എൻ ഇൻഫ്ര
2003-ൽ സ്ഥാപിതമായ എക്സൽ റിയാലിറ്റി എൻ ഇൻഫ്ര ലിമിറ്റഡ് (മുമ്പ് എക്സൽ ഇൻഫോവേസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു) അടിസ്ഥാന സൗകര്യ വികസനം, ഐടി അധിഷ്ഠിത ബിപിഒ സേവനങ്ങൾ, പൊതു വ്യാപാര പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു. 1.48 രൂപയാണ് നിലവിലെ ഓഹരി വില. 105 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം.
7. രാമചന്ദ്ര ലീസിംഗ് & ഫിനാൻസ്
1998 ൽ സ്ഥാപിതമായ രാമചന്ദ്ര ലീസിംഗ് ആൻഡ് ഫിനാൻസ് ലിമിറ്റഡ് ഒരു എൻബിഎഫ്‌സി ആയി ബിസിനസ്സ് നടത്തുന്നു. 176 ശതമാനമാണ് ആറ് മാസത്തെ വളർച്ച. 9.23 രൂപയാണ് നിലവിലെ ഓഹരി വില.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications