ദില്ലി; ജൂൺ 21 വരെ വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമായി ഫുഡ്കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ) വിതരണം ചെയ്തത് 76.72ലക്ഷം മെട്രിക് ടണ്‍ (എല്‍എംടി) സൗജന്യ ഭക്ഷ്യധാന്യങ്ങള്‍..കേരളമുൾപ്പെടെയുള്ള 22 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങൾ 2021 മെയ്, ജൂൺ മാസങ്ങളിലേക്കുള്ള തങ്ങളുടെ വിഹിതം പൂർണ്ണമായും കൈപ്പറ്റിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും ആവശ്യമായ ഭക്ഷ്യ ശേഖരം എഫ്സിഐ ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്ര പൂളിന് കീഴിൽ, നിലവിൽ 593എൽഎംടി ഗോതമ്പും, 294 എൽഎംടി അരിയും (ആകെ 887 എൽഎംടി ഭക്ഷ്യധാന്യം) ലഭ്യമാണ്.എല്ലാ സംസ്ഥാന-കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങൾക്കുമുള്ള സുഗമമായ വിതരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഉടനീളം ഭക്ഷ്യധാന്യങ്ങളുടെ ചരക്ക് നീക്കം എഫ്സിഐ നടത്തിവരികയാണ്. 2021 മെയ് ഒന്നിന് ശേഷം, പ്രതിദിനം ശരാശരി 45 എന്ന വിധത്തിൽ ഭക്ഷ്യധാന്യങ്ങളുടെ 2,353 റേക്കുകൾ ആണ് എഫ്സിഐ വിതരണം ചെയ്തതെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
പിഎംജികെഎവൈയ്ക്ക് കീഴിൽ സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ സംസ്ഥാന- കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങൾക്കും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
കോവിഡ്മഹാമാരിക്കിടയിൽ സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിലൂടെ ഗുണഭോക്താക്കൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലുള്ള ഗുണഭോക്താക്കൾക്ക് പ്രതിമാസം ആളൊന്നിന് 5 കിലോഗ്രാം വീതം സൗജന്യ ഭക്ഷ്യധാന്യമാണ് പദ്ധതിയ്ക്ക് കീഴിൽ വിതരണം ചെയ്യുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications