ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വികസിക്കുന്ന നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. അതുകൊണ്ടുതന്നെ അതിന്‍റേതായ പോരായ്മകളും ആ നഗരത്തിനുണ്ട്. ഏറ്റവും വലിയ തലവേദന മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ട്രാഫിക് ബ്ലോക്കാണ്. എന്നാൽ അതിൽ നിന്നും ആശ്വാസം നൽകാൻ നമ്മ മെട്രോയ്ക്ക് സാധിക്കുന്നുണ്ട്. ഇന്ന് രാജ്യത്തെ തന്നെ മികച്ച മെട്രോ സർവ്വീസുകളിലൊന്നാണ് നമ്മ മെട്രോ. കൂടുതൽ ട്രെയിനുകൾ എത്തിച്ചും പാതയുടെ ദൂരം വർദ്ധിപ്പിച്ചും മികച്ച പ്രവർത്തനമാണ് മെട്രോ അധികൃതർ നടപ്പിലാക്കുന്നത്.
പുതിയ ട്രെയിൻ എത്തി
നമ്മ മെട്രോയുടെ യെല്ലോ ലൈനിലേക്കുള്ള ഏഴാം ട്രെയിന്‍ സെറ്റ് ബെംഗളൂരുവില്‍ എത്തി. വ്യാഴാഴ്ച വൈകുന്നേത്തോടെയാണ് 6 കോച്ചുകള്‍ ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തിച്ചത്. പ്രസ്തുത ട്രെയിന്‍ ഇനി നിര്‍ബന്ധിത സുരക്ഷാ പരിശോധനകളും ട്രയല്‍ റണ്ണും പൂര്‍ത്തിയാക്കേണ്ടതുണ്ട്. പരിശോധനകൾ പൂർത്തിയായാൽ അടുത്ത മാസം, അതായത് 2026 ജനുവരി 10-ആം തീയ്യതിയോടെ പുതിയ ട്രെയിൻ സര്‍വീസ് ആരംഭിക്കുമെന്ന് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (BMRCL) അറിയിച്ചു.
കാത്തിരിപ്പ് സമയം കുറയും
യെല്ലോ ലൈനിലേക്കുള്ള ആറാമത്തെ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം പൂർത്തിയായിട്ടുണ്ട്. സാങ്കേതിക പരിശോധനകളും പൂർത്തിയാത്തി ഉടൻ തന്നെ ഇത് സർവ്വീസ് ആരംഭിക്കുമെന്നാണ് വിവരം. അതോടൊപ്പം എട്ടാമത്തെ ട്രെയിന്‍ സെറ്റ് ഈ മാസം അവസാനത്തോടെ ടിആര്‍എസ്എല്‍ അയയ്ക്കുമെന്നുമാണ് വിവരം. അതും കൂടി എത്തിയാൽ ട്രെയിൻ കാത്തിരിപ്പ് സമയം ഗണ്യമായി കുറയും. യെല്ലോ ലൈനില്‍ എട്ട് മുതല്‍ പത്ത് മിനിട്ടിനകം ട്രെയിനുകള്‍ ലഭ്യമാകും. ഇത് തിരക്കേറിയ സമയങ്ങളില്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിലവില്‍ 15 മിനിട്ടിന്റെ ഇടവേളയിലാണ് യെല്ലോ ലൈനില്‍ ട്രെയിനുകള്‍ ഉള്ളത്. ആര്‍.വി. റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന 19.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് യെല്ലോ ലൈന്‍.

പുതിയ ബസ് സ്റ്റോപ്പ്
യല്ലോ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം പുതിയ ബസ് സ്റ്റോപ്പുകള്‍ അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈന്‍ പാതയില്‍ യാത്രക്കാര്‍ക്ക് മെട്രോയില്‍ നിന്ന് ബസുകളിലേക്ക് എളുപ്പത്തില്‍ മാറിക്കയറാന്‍ സാധിക്കും. ബിഎംആര്‍സിഎല്ലും ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കിയത്.
പുതിയ ബസ് സ്റ്റോപ്പുകള്‍ ബയോകോണ്‍ ഹെബ്ബഗോഡി, ബാരതേന അഗ്രഹാര, സിംഗസാന്ദ്ര, ഹോംഗസാന്ദ്ര, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, ആര്‍വി റോഡ് എന്നീ സ്റ്റേഷനുകളിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇതുകൂടാതെ, ബസ് ലഭിക്കാന്‍ കൂടുതല്‍ ദൂരം നടക്കേണ്ടിയിരുന്ന ബസ് സ്റ്റോപ്പുകള്‍ മെട്രോ സ്റ്റേഷനുകളോട് കൂടുതല്‍ അടുത്തേക്ക് മാറ്റി സ്ഥാപിക്കാനും തീരുമാനമായി. ഇലക്ട്രോണിക് സിറ്റി, ഹോസ റോഡ്, രാഗിഗുഡ്ഡ എന്നീ സ്റ്റേഷനുകളിലെ നിലവിലുള്ള ബസ് സ്റ്റോപ്പുകളാണ് മാറ്റിസ്ഥാപിക്കുന്നത്.
പിങ്ക് ലൈൻ പരിശോധന
നമ്മ മെട്രോയുടെ പിങ്ക് ലൈനിനായി ഒരു പ്രോട്ടോടൈപ്പ് ട്രെയിൻ പുറത്തിറക്കിയതിന് ദിവസങ്ങൾക്ക് ശേഷം, ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) മുതിർന്ന ഉദ്യോഗസ്ഥർ കലേന അഗ്രഹാരയ്ക്കും നാഗവാരയ്ക്കും ഇടയിലുള്ള ഡിപ്പോയിലും എലിവേറ്റഡ്, അണ്ടർഗ്രൗണ്ട് സെക്ഷനുകളിലും പരിശോധന നടത്തി. സിവിൽ ജോലികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്ന പിങ്ക് ലൈനിൽ ഇപ്പോൾ ട്രെയിനുകളുടെ ക്ഷാമം നേരിടുന്നു, 2026 മധ്യത്തോടെ മാത്രമേ നമ്മ മെട്രോ പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കാൻ സാധ്യതയുള്ളൂ.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications