രാജ്യത്തെ ലക്ഷക്കണക്കിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസവുമായി ക്ഷാമബത്ത നിരക്ക ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 17 ശതമാനത്തില്‍ നിന്നും 28 ശതമാനമായാണ് ജീവനക്കാരുടെ ക്ഷാമബത്ത
രാജ്യത്തെ ലക്ഷക്കണക്കിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസവുമായി ക്ഷാമബത്ത നിരക്ക്ഉയര്ത്തിക്കൊണ്ട് കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 17 ശതമാനത്തില്‍ നിന്നും 28 ശതമാനമായാണ് ജീവനക്കാരുടെ ക്ഷാമബത്ത നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ക്ഷാമ ബത്ത പുതുക്കുവാനുള്ള തീരുമാനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ക്ഷാമബത്ത നിരക്ക് ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കും.

കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ വരുമാനത്തിലുണ്ടാകാന് സാധ്യതയുള്ള ഇടിവും, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കായി കൂടുതല്‍ തുക ചിലവഴിക്കേണ്ടതുമായ സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാണ് കഴിഞ്ഞ വര്‍ഷം ക്ഷാമബത്ത പുതുക്കുവാനുള്ള തീരുമാനം സര്‍ക്കാര്‍ നിര്‍ത്തി വച്ചത്.2020 ജനുവരി 1 മുതല്‍ 2020 ജൂണ്‍ 30 വരെയുള്ള 4%, 2020 ജൂലൈ 1 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള 3%, 2021 ജനുവരി 1 മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള 4% എന്നിങ്ങനെ നിലവില്‍ ക്ഷാമ ബത്തയുടെ മൂന്ന് ഗഢുക്കളാണ് കുടിശ്ശികയായുള്ളത്.
ക്ഷാമബത്ത പുതുക്കിയതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കൈയ്യിലെത്തുന്ന ശമ്പളത്തുകയിലും, പിഎഫ് വിഹിതത്തിലും ഗ്രാറ്റുവിറ്റിയിലും വര്‍ധനവുണ്ടായേക്കും.
എന്നാല്‍ 2020 ജനുവരി 1 മുതലുള്ള ക്ഷാമ ബത്ത കുടിശ്ശിക കേന്ദ്ര സര്‍ക്കാര്‍ എന്ന് വിതരണം ചെയ്യാന്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. കുടിശ്ശിക നല്‍കിത്തുടങ്ങിയാല്‍ വലിയ നേട്ടമാണ് ജീവനക്കാര്ക്കുണ്ടാകുക. ഉദാഹരണത്തിന് ലെവല്‍ -1ല്‍ ഉള്ള ജീവനക്കാരന് കിട്ടാനുള്ള ചുരുങ്ങിയ കുടിശ്ശിക തുക 23,760 രൂപയായിരിക്കും. അത്തരത്തില്‍ എല്ലാ ജീവനക്കാര്‍ക്കും നല്ലൊരു തുക ആ ഇനത്തില്‍ കൈയ്യില്‍ ലഭിക്കുമെന്നതും ജീവനക്കാരെ സന്തോഷത്തിലാക്കുന്നു.
പണപ്പെരുപ്പത്തെ നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്കകും പെന്‍ഷന്‍കാര്‍ക്കും നല്കുന്ന തുകയാണ് ക്ഷാമബത്ത. രാജ്യത്തേ ഓരോ പ്രദേശത്തും പണപ്പെരുപ്പത്തിലും വിലക്കയറ്റത്തിലും വ്യത്യസ്ത നിരക്ക് ആയതിനാല്‍ ജീവനക്കാരന്റെ പ്രദേശവും ആ വര്‍ഷത്തിലെ പണപ്പെരുപ്പ നിരക്കും പരിഗണിച്ചാണ് ക്ഷാമബത്ത കണക്കാക്കുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications