മ്യൂച്വൽ ഫണ്ട്, ഓഹരി വിപണി, ചെറുകിട നിക്ഷേപ പദ്ധതികൾ തുടങ്ങി നിരവധി നിക്ഷേപ പദ്ധതികളുണ്ടെങ്കിലും ഇന്നും ഭൂരിപക്ഷം ആളുകളുടേയും ഇഷ്ട നിക്ഷേപമാർഗം സ്ഥിര നിക്ഷേപം അഥവാ എഫ്.ഡിയാണ്. അപകട സാധ്യത കുറവ്, ഉറപ്പായ വരുമാനം എന്നിവയാണ് സ്ഥിര നിക്ഷേപത്തെ ജനപ്രിയമാക്കുന്നത്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ നിക്ഷേപിക്കാൻ സാധിക്കും എന്നതും സ്ഥിര നിക്ഷേപത്തിന്‍റെ നേട്ടമാണ്.
രാജ്യത്തെ 10 ചെറുകിട ധനകാര്യ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച എഫ്ഡി നിരക്കുകളെക്കുറിച്ച് നമുക്ക് വിശദമായി അറിയാം.
1. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 9% വരെയും മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 9.5% വരെയും പലിശ നിരക്കുകൾ യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധികളിൽ ഈ നിരക്കുകൾ ബാധകമാണ്.

2. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 8.65% വരെയും മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് പ്രതിവർഷം 9.15% വരെയും പലിശ വാഗ്ദാനം ചെയ്യുന്നു.
ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് (എഫ്‌ഡി) പ്രതിവർഷം 8.25% പലിശനിരക്കും മുതിർന്ന പൗരന്മാർക്ക് 5 വർഷത്തേക്ക് 8.75% പലിശയും വാഗ്ദാനം ചെയ്യുന്നു.
3. ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക്
സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 8.55% വരെയും മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 9.05% വരെയും പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളിൽ, സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 6.5% പലിശനിരക്കും മുതിർന്ന പൗരന്മാർക്ക് 7% പലിശനിരക്കും 5 വർഷത്തേക്ക് ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നു.
4. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 8.5% വരെയും മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 9% വരെയും പലിശ നിരക്കിലാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. 7 ദിവസം മുതൽ 10 വർഷം വരെയാണ് കാലാവധി.
5. ജന സ്മോൾ ഫിനാൻസ് ബാങ്ക്
ജന സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 8.5% വരെയും മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 9% വരെയും സ്ഥിര നിക്ഷേപ പലിശ വാഗ്ദാനം ചെയ്യുന്നു. നികുതി ലാഭിക്കുന്ന എഫ്ഡികളിൽ, സാധാരണ ഉപഭോക്താക്കൾക്ക് 7.25% പലിശനിരക്കും മുതിർന്ന പൗരന്മാർക്ക് 7.75% പലിശനിരക്കും 5 വർഷത്തേക്ക് ലഭിക്കും.

6. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 8.5% വരെയും മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 9% വരെയും സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
7. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
സാധാരണ ഉപഭോക്താക്കൾക്ക് സ്ഥിരനിക്ഷേപത്തിന് പ്രതിവർഷം 8.5% വരെയും മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 9% വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നികുതി ലാഭിക്കുന്ന എഫ്‌ഡികളുടെ പലിശ നിരക്ക് സാധാരണ ഉപഭോക്താക്കൾക്ക് 7.2 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.7 ശതമാനവുമാണ്.
8. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
സാധാരണ നിക്ഷേപകർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവുകളിൽ 8.25% വരെ പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് അതേ കാലാവധിയുള്ള എഫ്.ഡികളിൽ .50 ശതമാനം അധിക പലിശയ്ക്ക് അർഹതയുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
