ദില്ലി; ചരക്കുസേവന നികുതി വരുമാനത്തിലെ കുറവ് പരിഹരിക്കുന്നതിനായി നൽകുന്ന ധനസഹായത്തിന്റെ എട്ടാം ആഴ്ചയിലെ ഗഡുവായ 6,000 കോടി രൂപ ധനമന്ത്രാലയം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തു. ഇതിൽ 5,516.60 കോടി രൂപ, 23 സംസ്ഥാനങ്ങൾക്കും, 483.40 കോടി രൂപ, നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡൽഹി, ജമ്മുകാശ്മീർ, പുതുച്ചേരി എന്നിവർക്കും ആണ് വിതരണം ചെയ്തത്.
ചരക്ക് സേവന നികുതി സമിതി അംഗങ്ങളായ ഭരണകൂടങ്ങൾക്ക് ആണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ശേഷിക്കുന്ന അഞ്ച് സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിൽ ചരക്ക് സേവന നികുതി വരുമാനത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നില്ല.

ചരക്ക് സേവന നികുതി ഏർപ്പെടുത്തിയതിലൂടെ വരുമാനത്തിൽ ഉണ്ടായ 1.10 ലക്ഷം കോടി രൂപയുടെ കുറവ് പരിഹരിക്കുന്നതിനായി 2020 ഒക്ടോബറിലാണ് ഭാരത സർക്കാർ പ്രത്യേക കടമെടുപ്പ് സംവിധാനത്തിന് അവസരമൊരുക്കിയത്. ഇതുവരെ ഇതിനു കീഴിൽ 7 തവണകളായി കടമെടുപ്പ് നടന്നുകഴിഞ്ഞു. സംസ്ഥാനങ്ങൾക്ക് നൽകുന്ന ധനസഹായത്തിന്റെ എട്ടാം ഗഡു ആണ് ഈ ആഴ്ച വിതരണം ചെയ്തത്.സംസ്ഥാനങ്ങൾക്ക് തങ്ങളുടെ മൊത്ത ആഭ്യന്ത ഉത്പാദനത്തിന്റെ അര ശതമാനം വരെ അധികമായി കടമെടുക്കാൻ അവസരമൊരുക്കിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
