ഫെബ്രുവരി 1ന് നടക്കാനിരിക്കുന്ന 2025-26 കേന്ദ്ര ബജറ്റിൽ പരിഗണിക്കുവാനായി നിരവധി ആവശ്യങ്ങൾ ഇതിനോടകം ഉന്നയിച്ചു കഴിഞ്ഞു. അതിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്നു എട്ടാം ശമ്പള കമ്മീഷൻ. എന്നാൽ ഇപ്പോൾ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകാരം നൽകി. ഇത് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസകരമായ വാർത്തയാണ്.
അടിസ്ഥാന ശമ്പളം, അലവൻസ്, പെൻഷൻ , മറ്റ് ആനുകൂല്യങ്ങൾ എന്നിവ പരിഷ്കരിക്കാൻ വേണ്ടി നിരവധി ജീവനക്കാർ കാത്തിരിക്കുകയാണ്. 2026 ഓടെ കമ്മീഷൻ രൂപീകരിക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഏഴാം ശമ്പള കമ്മീഷനിലൂടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള ഘടനയിലും അലവൻസുകളിലും പെൻഷനുകളിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. 2016 ജനുവരിയിലായിരുന്നു ഏഴാം ശമ്പള കമ്മീഷൻ നിലവിൽ വന്നിരുന്നത്. അതായത് പുതിയ കമ്മീഷൻ വരുമ്പോഴേക്കും 10 വർഷത്തെ വ്യത്യാസം കാലാവധിയിൽ വരുന്നുണ്ട്.
2014 ൽ മൻമോഹൻ സിങ്ങ് അധികാരത്തിൽ ഉണ്ടായിരുന്നപ്പോഴാണ് ഏഴാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. 2014 ൽ രൂപീകരിച്ച കമ്മീഷൻ 2015 നവംബർ 19-ന് അതിൻ്റെ റിപ്പോർട്ട് സമർപ്പിച്ചു. 2016 ജനുവരി 1നാണ് കമ്മീഷൻ നടപ്പിലാക്കിയത്.

നിലവിൽ എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ നടപ്പാക്കുന്നതിനെ കുറിച്ചാണ് ആളുകൾക്ക് അറിയാൻ ഉള്ളത്. എന്തെല്ലാമായിരിക്കും മാറ്റങ്ങൾ, ശമ്പള പരിധി എത്ര രൂപ വരെ ഉയർത്തും, മറ്റു നേട്ടങ്ങൾ എന്തെല്ലാം... ഇതിനെ കുറിച്ചെല്ലാം വിശദമായി അറിയാം.
ആറാം ശമ്പള കമ്മീഷനിൽ 7000 രൂപയായിരുന്ന അടിസ്ഥാന ശമ്പളം ഏഴാം ശമ്പള കമ്മീഷനിൽ 18000 രൂപയാക്കി മാറ്റിയിരുന്നു. പുതിയ ശമ്പള കമ്മീഷന് കണക്ക് പ്രകാരം കേന്ദ്രസർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 51,480 രൂപയായി മാറിയേക്കും എന്ന് ചർച്ചകൾ നടന്നിരുന്നു.
എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പിലാക്കും..?
ഓരോ 10 വർഷം കൂടുന്തോറും ശമ്പള കമ്മീഷനിൽ മാറ്റങ്ങൾ വരുത്താറുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിലുകൾ, അലവൻസുകൾ, ആനുകൂല്യങ്ങൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തിയാണ് ഓരോ ശമ്പള കമ്മീഷനും പരിഷ്കരിക്കുന്നത്. പുതിയ ശമ്പള കമ്മീഷന് 2026 ആവുമ്പോൾ കൃത്യം 10 വർഷമാവും. ഓരോ കമ്മീഷനും പണപ്പെരുപ്പവും അപ്പോഴത്തെ സാമ്പത്തിക സ്ഥിതിയും പരിശോധിക്കുകയും അതിന് അനുസരിച്ച് ശമ്പളത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു.
ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധികളോട് നീതിപുലർത്തുന്നതാവും വരാനിരിക്കുന്ന എട്ടാം ശമ്പള കമ്മീഷൻ എന്ന് പ്രതീക്ഷിക്കാം. 2026 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ശമ്പള പരിഷ്കരണങ്ങൾ, പെൻഷൻ വാങ്ങുന്നവർക്കുള്ള ക്ഷാമബത്ത (ഡിഎ) ഡിയർനസ് റിലീഫ് (ഡിആർ) എന്നിവ പുതിയ ശമ്പള കമ്മീഷനിൽ ഉൾപ്പെടും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications