സമീപകാലത്ത് എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് നിരവധി കിംവദന്തികൾ ഉയരുന്നുണ്ട്. ശമ്പളം വർദ്ധിക്കുമെന്നും ഇല്ലെന്നും പലതരത്തിലുള്ള വാദങ്ങളാണ് നടക്കുന്നത്. എങ്കലും രാജ്യം മുഴുവൻ എട്ടാം ശമ്പള കമ്മീഷൻ്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായിട്ടാണ് കാത്തിരിക്കുന്നത്. ജീവനക്കാർ മാത്രമല്ല ജോലിയിൽ നിന്നും വിരമിച്ചവരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാൽ അതിനിടെയാണ് സോഷ്യൽ മീഡിയയിൽ ചില അവകാശവാദങ്ങൾ പ്രചരിക്കുന്നത്.
2025 ലെ ധനകാര്യ നിയമം പ്രകാരം വിരമിച്ചവർക്കുള്ള ഡിഎ വർദ്ധനവ്, ശമ്പള കമ്മീഷൻ പരിഷ്കരണങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചുവെന്നായിരുന്നു വാട്ട്സ്ആപ്പിൽ പ്രചരിച്ചു കൊണ്ടിരുന്നത്. ഇത് തെറ്റായ വാദമാണെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ അവകാശവാദം #FAKE ആണ്!" എന്നാണ് PIB ഫാക്ട് ചെക്ക് X-ൽ പോസ്റ്റ് ചെയ്തത്.

2021ലെ സിസിഎസ് (പെൻഷൻ) നിയമങ്ങളിലെ റൂൾ 37 പ്രകാരം, ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരനെ മോശം പെരുമാറ്റത്തിന് പിരിച്ചുവിട്ടാൽ, അവരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന് ഭേദഗതി ചെയ്തിട്ടുണ്ട്. വിരമിച്ച സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പിൻവലിക്കുന്ന ഒരു പുതിയ നിയമം 2025ൽ സർക്കാർ പാസാക്കിയതായി വ്യാജ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
"പുതിയ നിയമങ്ങൾ അനുസരിച്ച്, പെൻഷൻകാർക്ക് ഇനി ക്ഷാമബത്ത വർദ്ധിക്കില്ല, മാത്രമല്ല എട്ടാം ശമ്പള കമ്മീഷൻ ആനുകൂല്യങ്ങൾ ലഭിക്കാനും സാധ്യതയില്ല . വിരമിച്ച ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങൾ നിലനിർത്തുന്നതിന് സർക്കാർ ഉത്തരവാദിയായിരിക്കില്ലെന്ന് 2025 ലെ ധനകാര്യ നിയമം പറയുന്നു. ഇതിനർത്ഥം ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ഡിഎ വർദ്ധനവും ഇതിനകം വിരമിച്ചവർക്ക് ബാധകമാകില്ല." എന്നാണ് സന്ദേശത്തിൽ പറയുന്നത്.
ഇതെല്ലാം തെറ്റായ വിവരങ്ങളാണ്. നിലവിലുള്ള പ്രഖ്യാപനങ്ങളെല്ലാം അടുത്ത ശമ്പള കമ്മീഷൻ വരുമെന്നും, അതിലൂടെ ജീവനക്കാർക്ക് നേട്ടം ലഭിക്കുമെന്നാണ് കൃത്യമായി പറയുന്നത്. എട്ടാം ശമ്പള കമ്മീഷൻ എന്നു മുതൽ ആരംഭിക്കുമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. 2026 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, സർക്കാർ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പിലാക്കും?
എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് (ToR) 2025 ഒക്ടോബർ 28 ന് വിജ്ഞാപനം ചെയ്തതിനാൽ 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. അതായത് 2027 ഏപ്രിൽ മാസത്തിലായിരിക്കും. ശുപാർശകൾ അവലോകനം ചെയ്ത് നടപ്പിലാക്കാൻ സാധാരണയായി ഏകദേശം 6 മാസമെടുക്കും. അങ്ങനെയെങ്കിൽ 2027 അവസാനമോ 2028 ന്റെ തുടക്കമോ ആയിരിക്കും എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക



Click it and Unblock the Notifications