A Oneindia Venture

എട്ടാം ശമ്പള കമ്മീഷൻ: നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ, ഒരു കോടിയിലേറെ പേർക്ക് ആശ്വാസം

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആശ്വാസ വാർത്ത. ഏവരും കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷൻ്റെ നിബന്ധനകൾക്ക് ചൊവ്വാഴ്ച അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതിന് അം​ഗീകാരം നൽകിയത്. 2025 ജനുവരിയിൽ, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയിരുന്നു. എട്ടാം ശമ്പള കമ്മീഷൻ 2026ൽ തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കമ്മീഷന്റെ ശുപാർശകൾ ഏകദേശം 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 69 ലക്ഷം വിരമിച്ചവർക്കും ബാധകമാകും. മന്ത്രിസഭ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ ഒരു താൽക്കാലിക സ്ഥാപനമായിരിക്കും. ഇതിൽ ഒരു ചെയർപേഴ്സൺ, ഒരു പാർട്ട് ടൈം അംഗം, ഒരു സെക്രട്ടറി എന്നിവർ ഉണ്ടായിരിക്കും. പ്രധാന അം​ഗങ്ങൾ ഇവരായിരിക്കും;

ചെയർപേഴ്സൺ: സുപ്രീം കോടതി മുൻ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി

പാർട്ട് ടൈം കമ്മീഷണർ: ഐഐഎം ബാംഗ്ലൂരിൽ നിന്നുള്ള പ്രൊഫസർ പുലക് ഘോഷ്

സെക്രട്ടറി: പെട്രോളിയം സെക്രട്ടറി പങ്കജ് ജെയിൻ

കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിനുള്ളിൽ ശുപാർശകൾ സമർപ്പിക്കണം. ശുപാർശകൾ അന്തിമമായാൽ ഇടക്കാല റിപ്പോർട്ടുകൾ സമർപ്പിക്കും. സാധാരണയായി ശമ്പള കമ്മീഷനുകൾ പത്ത് വർഷത്തെ ഇടവേളയിൽ ആണ് പരിഷ്കരിക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ 2014 ഫെബ്രുവരിയിൽ നിലവിൽ വരികയും അതിന്റെ നിർദ്ദേശങ്ങൾ 2016 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തിരുന്നു.

എട്ടാം ശമ്പള കമ്മീഷൻ: നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ

ഒരു ശമ്പള കമ്മീഷന്റെ റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളുമുള്ള ഒരു ചട്ടക്കൂട് രേഖയായി ടേംസ് ഓഫ് റഫറൻസ് (TOR) പ്രവർത്തിക്കുന്നു. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള കാബിനറ്റ് കമ്മിറ്റിയുടെ അന്തിമ അംഗീകാരത്തോടെ, ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (ജെസിഎം) ആണ് TOR തയ്യാറാക്കുന്നത്. എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്റെ ചർച്ചകളിൽ പ്രധാനമായും പരിഗണിക്കുന്ന വിഷയങ്ങൾ അറിയാം;

1. രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളും സാമ്പത്തിക സൂക്ഷ്മത പാലിക്കേണ്ടതിന്റെ ആവശ്യകതയും.

2. വികസന ചെലവുകൾക്കും ക്ഷേമ നടപടികൾക്കുമുള്ള വിഭവങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത.

3. നോൺ കോൺട്രിബ്യൂട്ടറി പെൻഷൻ പദ്ധതികളുടെ ചെലവ്.

4. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് നിലവിലുള്ള വേതന ഘടന, ആനുകൂല്യങ്ങൾ, തൊഴിൽ സാഹചര്യങ്ങൾ എന്നിവ.

5. സാധാരണയായി ചില ഭേദഗതികളോടെ ശുപാർശകൾ അംഗീകരിക്കുന്ന സംസ്ഥാന സർക്കാരുകളുടെ ധനകാര്യത്തിൽ ശുപാർശകൾ ചെലുത്തുന്ന സ്വാധീനം.

എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാർശകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ഫെബ്രുവരിയിലാണ് ഏഴാം ശമ്പള കമ്മീഷൻ നിലവിൽ വന്നത്, അതിന്റെ നിർദ്ദേശങ്ങൾ 2016 ജനുവരി 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. എങ്കിലും എട്ടാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പള വർദ്ധനവിന്റെ കൃത്യമായ ശതമാനം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X