എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപനം നടന്നെങ്കിലും ഇതുവരെ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിച്ചിട്ടില്ല. ഫിറ്റ്മെൻ്റ് ഫാക്ടർ, പെൻഷൻ അടക്കമുള്ളവയുടെ വർധനയാണ് ജീവനക്കാർക്ക് എട്ടാം ശമ്പള കമ്മീഷനിലുള്ള വലിയ പ്രതീക്ഷ. അതു കൊണ്ട് തന്നെ കമ്മീഷൻ അംഗങ്ങളുടെ നിയമനം വേഗത്തിൽ വേണമെന്നാണ് വിവിധ യൂണിയനുകളുടെയും ആവശ്യം. നിലവിൽ പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം 2026 ജനുവരി 1-ന് എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.
എന്താണ് എട്ടാം ശമ്പള കമ്മീഷൻ ?
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അലവൻസുകൾ ശമ്പളം എന്നിവ ശുപാർശ ചെയ്യുന്ന കമ്മിറ്റിയാണിത്. പണപ്പെരുപ്പത്തിന് അനുസൃതമായാവും എട്ടാം ശമ്പള കമ്മീഷന് കീഴിലുള്ള ശമ്പള വർധന. ഇതിന് ആനുപാതികമായി അടിസ്ഥാന ശമ്പളം , ഡിയർനെസ് അലവൻസ്, എച്ച്ആർഎ, എന്നിവയിൽ വ്യത്യാസം വരും. പ്രതിരോധ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 50 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന്റെ ഗുണഭോക്താക്കളാണ്
ശമ്പള വർദ്ധന സംബന്ധിച്ച വിശദാംശങ്ങൾ
എട്ടാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പള വർദ്ധന എത്രയെന്ന് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇതുവരെ ഒരു വിശദാംശങ്ങളും നൽകിയിട്ടില്ല. ഫിറ്റ്മെന്റ് ഘടകം അനുസരിച്ച്, ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. അതാത് വർഷത്തെ ഫിറ്റ്മെറ്റ് ഘടകമാണ് ശമ്പളം എത്ര കൂടും എന്ന് നിശ്ചയിക്കുന്നത്.
എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ചത് എപ്പോഴാണ്?
ജനുവരി 16-നാണ് എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. ഇതിനാൽ തന്നെ ശമ്പള വർധന നടപ്പാക്കുന്നത് മുൻകാല പ്രാബല്യത്തോടെയായിരിക്കും. വലിയ വർധനയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്.

എട്ടാം ശമ്പള കമ്മീഷൻ
സർക്കാർ ജീവനക്കാരുടെ ശമ്പള ഘടന അവലോകനം ചെയ്യുന്നതിനും അതിൽ മാറ്റങ്ങൾ വരുത്തുന്നതിനും കേന്ദ്ര സർക്കാർ സാധാരണയായി പത്ത് വർഷത്തിലൊരിക്കൽ ഒരു ശമ്പള കമ്മീഷൻ രൂപീകരിക്കാറുണ്ട്. പണപ്പെരുപ്പം, സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ, വരുമാനം എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങൾ കമ്മീഷൻ പരിഗണിക്കും. കൂടാതെ, സർക്കാർ ജീവനക്കാർക്ക് നൽകുന്ന ബോണസുകൾ, ആനുകൂല്യങ്ങൾ, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം ശമ്പള കമ്മീഷനിൽ അവലോകനം ചെയ്യും.
നിലവിൽ ഏതൊക്കെ ശുപാർശകൾ
യുപിഎ സർക്കാർ 2014-ൽ രൂപീകരിച്ച ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശകളാണ് നിലവിൽ കേന്ദ്ര ജീവനക്കാർക്ക് ലഭിക്കുന്നത്. ഈ ശുപാർശകൾ 2016 ജനുവരി 1-ന് നടപ്പിലാക്കിയിരുന്നു.
കഴിഞ്ഞ തവണ കുറഞ്ഞ ശമ്പളം 18000
കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന ശമ്പള പരിഷ്കരണത്തിൽ ഫിറ്റ്മെന്റ് ഘടകം നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഏഴാം ശമ്പള കമ്മീഷനിൽ ഇത് 2.57 ആയിരുന്നു, ഇത്തരത്തിൽ ഏഴാം ശമ്പള കമ്മീഷനിലെ കുറഞ്ഞ ശമ്പളം 7,000 ൽ നിന്ന് 18,000 ആയി നേരിട്ട് വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. എട്ടാം ശമ്പള കമ്മീഷന്റെ ഫിറ്റ്മെന്റ് ഘടകം 1.92, 2.08, അല്ലെങ്കിൽ 2.86 എന്നിങ്ങനെ ആയിരിക്കാമെന്ന് വിവിധ ഊഹാപോഹങ്ങളുണ്ട്. പഴയ കമ്മീഷനുകളുടെ മാതൃകയിൽ, എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഘടകം 1.90 അല്ലെങ്കിൽ 1.92 ആയി നിലനിർത്തിയേക്കാം എന്നാണ് ചില സൂചനകൾ എന്ന് സീ ബിസിനസ് റിപ്പോർട്ട് ചെയ്യുന്നു.
ഇത്തവണ കൂടുന്നത്
നിലവിലെ കേന്ദ്ര ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം പ്രതിവർഷം 1,82,200 രൂപയാണ്. പുതിയ ശമ്പളകമ്മീഷനിൽ ഫിറ്റ്മെന്റ് ഘടകം 1.92 ആയി അംഗീകരിച്ചാൽ ശമ്പളം 3,49,824 രൂപയായി ഉയരും അതായത് പ്രതിമാസം ലഭിക്കുന്ന ഏറ്റവും കുറഞ്ഞ സാലറി 29152 രൂപയായി മാറും എന്നാണ് ചില പേ കമ്മീഷൻ കാൽക്കുലേറ്ററുകളിൽ കാണിക്കുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications