ഉറപ്പായ വരുമാനവും സുരക്ഷയും വാഗ്ധാനം ചെയ്യുന്ന നിക്ഷേപ പദ്ധതിയാണ് സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡിപ്പോസിറ്റ്. നിക്ഷേപകൻ ഒറ്റത്തവണ നിക്ഷേപം നടത്തുകയും ഒരു നിശ്ചിത കാലയളവിന് ശേഷം തിരിച്ചെടുക്കുകയും ചെയ്യുന്നതാണ് സ്ഥിര നിക്ഷേപം. നിക്ഷേപകന് കൃത്യമായ ഇടവേളകളിൽ പലിശ സ്വീകരിക്കുകയോ അല്ലെങ്കിൽ കാലാവധി അവസാനിക്കുമ്പോൾ പലിശ ലഭിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ സുരക്ഷിതമായ നിക്ഷേപ മാർഗങ്ങൾ തേടുന്നവർക്കുള്ള ഏറ്റവും മികച്ച തെരഞ്ഞെടുപ്പും സ്ഥിര നിക്ഷേപങ്ങൾ തന്നെയാണ്.
7 ദിവസം മുതൽ 10 വർഷം വരെയാണ് സാധാരണ സ്ഥിര നിക്ഷേപത്തിന്റെ കാലാവധി. നിക്ഷേപ കാലാവധിക്കും ബാങ്കുകൾക്കും അനുസരിച്ച് പലിശ നിരക്കിൽ മാറ്റമുണ്ടാകും.

1 മുതൽ 3 വർഷം വരെയുള്ള നിക്ഷേപ കാലാവധിയിൽ വിവിധ ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ നോക്കാം.
1. ആക്സിസ് ബാങ്ക്
1 മുതൽ 3 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.70 ശതമാനം പലിശ നിരക്കാണ് ബാങ്ക് വാഗ്ധാനം ചെയ്യുന്നത്. അതേ സമയം 17 മാസം മുതൽ 18 മാസം വരെ കാലാവധിയുള്ള നിക്ഷേപത്തിന് 7.20 ശതമാനം പലിശയും ലഭിക്കും.
2. ബന്ധൻ ബാങ്ക്
7.45 ശതമാനം മുതൽ 7.85 ശതമാനം വരെ പലിശയാണ് 1 മുതൽ 3 വർഷം വരെ കാലാവധിയുള്ള എഫ്ഡികൾക്ക് ബന്ധൻ ബാങ്ക് നൽകുന്നത്. അതേ സമയം 500 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് ഏറ്റവും ഉയർന്ന പലിശ നിരക്കായ 7.85 ശതമാനം ലഭിക്കും.
3. ഫെഡറൽ ബാങ്ക്
1 മുതൽ 3 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.80 മുതൽ 7.50 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ധാനം ചെയ്യുന്നത്. അതേ സമയം 500 ദിവസത്തെ എഫ്ഡിക്ക് 7.50 ശതമാനം പലിശ ലഭിക്കും.
4. എച്ച്ഡിഎഫ്സി ബാങ്ക്
6.60 മുതൽ 7.25 ശതമാനം വരെ പലിശ എച്ച്ഡിഎഫ്സി ബാങ്ക് 1 മുതൽ 3 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് നൽകുന്നു. 7.25 ശതമാനം പലിശ തന്നെ 18 മാസം മുതൽ 21 മാസം വരെ കാലാവധിയുള്ള എഫ്ഡിക്കും ലഭിക്കും.

5. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
6.50 മുതൽ 8 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് 1 മുതൽ 3 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് നൽകുന്നത്. 8 ശതമാനം പലിശ തന്നെ 500 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിനും ലഭിക്കുന്നു.
6. ആർബിഎൽ ബാങ്ക്
1 മുതൽ 3 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.50 മുതൽ 8.10 ശതമാനം പലിശ നിരക്കാണ് ആർബിഎൽ ബാങ്ക് നൽകുന്നത്. 18 മാസം മുതൽ 2 വർഷം വരെ കാലാവധിയുള്ള നിക്ഷേപത്തിനും 8.10 ശതമാനം പലിശ നേടാം.
7. കാനറ ബാങ്ക്
6.85% മുതൽ 7.25% വരെ പലിശ ബാങ്ക് 1 മുതൽ 3 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് നൽകുന്നു. 444 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിനും 7.25 ശതമാനം പലിശ നേടാം.
8. പഞ്ചാബ് നാഷണൽ ബാങ്ക്
6.75% മുതൽ 7.25% വരെ പലിശ നിരക്കാണ് പഞ്ചാബ് നാഷണൽ ബാങ്ക് 1 മുതൽ 3 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് നൽകുന്നത്.
9. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
1 മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.80% മുതൽ 7% വരെ പലിശ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ധാനം ചെയ്യുന്നു.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
