മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്‍റെ നേട്ടങ്ങൾ വിശദീകരിച്ചുള്ള പരസ്യങ്ങൾ ഇപ്പോൾ സർവ്വസാധാരണമാണ്. എന്തൊക്കെയാണ് നേട്ടങ്ങൾ, ഏത് രീതിയിൽ നിക്ഷേപിക്കണം, ഏതൊക്കെയാണ് മികച്ച മ്യൂച്വൽ ഫണ്ടുകൾ തുടങ്ങി എല്ലാ കാര്യങ്ങളും പരസ്യങ്ങളിലുണ്ട്. കൃത്യമായ ധാരണയും നിരീക്ഷണവുമുണ്ടെങ്കിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ നേട്ടം കൊയ്യാൻ സാധിക്കുമെന്നത് ഉറപ്പായ കാര്യമാണ്.
എന്താണ് മ്യൂച്വൽ ഫണ്ടുകളെന്നും ഏതൊക്കെയാണ് വ്യത്യസ്ത മ്യൂച്വൽ ഫണ്ടുകളെന്നും മികച്ച നേട്ടം നൽകിയ മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെയാണെന്നും വിശദമായി നമുക്ക് പരിശോധിക്കാം.

എന്താണ് മ്യൂച്വൽ ഫണ്ടുകൾ..?
ഒരു കൂട്ടം ആളുകൾ അഥവാ നിക്ഷേപകർ ചേർന്ന് സമാഹരിക്കുന്ന പണം ഒന്നിച്ച് ചേർത്ത് രൂപീകരിക്കുന്നതാണ് മ്യൂച്വൽ ഫണ്ട്. ഒരു പ്രൊഫഷണൽ ഫണ്ട് മാനേജരാകും മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുക. പൊതുവായ നിക്ഷേപ ലക്ഷ്യങ്ങളുള്ള ഒരു കൂട്ടം നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ചുകൊണ്ടാണ് മ്യൂച്വൽ ഫണ്ട് രൂപീകരിക്കുക. തുടർന്ന് ഇനിക്ക്വിറ്റികളായും ബോണ്ടുകളായും മണി മാർക്കറ്റ് ഉപകരണങ്ങളായും മറ്റു ധനകാര്യ സെക്യൂരിറ്റികളായും ഈ പണം നിക്ഷേപിക്കപ്പെടുന്നു.
വിവിധ മ്യൂച്വൽ ഫണ്ടുകളുടെ തരങ്ങൾ
മ്യൂച്വൽ ഫണ്ടുകളെ തരംതിരിക്കാൻ ഒന്നിലധികം മാർഗങ്ങളുണ്ട്, അവയുടെ ഘടനാപരമായ രീതി, അവർ കൈവശം വച്ചിരിക്കുന്ന സെക്യൂരിറ്റികൾ, നിക്ഷേപ തന്ത്രങ്ങൾ മുതലായവ. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യാണ് ഈ തരംതിരിക്കലുകൾ നടത്തുന്നത്.
ഇക്വിറ്റി ഫണ്ട്
കമ്പനികളുടെ ഓഹരികളായി പണം നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഇക്വിറ്റി ഫണ്ട്. വിവിധ തരത്തിലുള്ള ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുണ്ട്. ലാര്‍ജ് ക്യാപ്പ്, മിഡ് ക്യാപ്പ്, സ്മോള്‍ അല്ലെങ്കില്‍ മൈക്രോ ക്യാപ്പ് ഫണ്ടുകള്‍ എന്നിവയാണിവ.
ലാർജ് ക്യാപ് ഫണ്ട്: വൻകിട ബിസിനസുകൾ നടത്തുന്ന സ്ഥാപനങ്ങളിൽ മാത്രം നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടാണ് ലാർജ് ക്യാപ് ഫണ്ട്.
മിഡ് ക്യാപ് ഫണ്ട്: ഇടത്തരം കമ്പനികളിൽ നിക്ഷേപിക്കുന്ന ഫണ്ടാണ് മിഡ് ക്യാപ് മ്യൂച്വൽ ഫണ്ട്.
സ്മോൾ ക്യാപ് ഫണ്ട്: ചെറുകിട കമ്പനികളിൽ നിക്ഷേപിക്കുന്ന ഫണ്ടാണ് സ്‌മോൾ ക്യാപ് ഫണ്ട്
സെക്ടറൽ ഫണ്ടുകളെന്നും തീമാറ്റിക് ഫണ്ടുകളെന്നുമുള്ള രണ്ട് തരം ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ കൂടിയുണ്ട്.
സെക്ടർ ഫണ്ട്: ഏതെങ്കിലും പ്രത്യേക ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട കമ്പനികളിൽ മാത്രം നിക്ഷേപിക്കുന്ന ഫണ്ടാണ് സെക്ടർ ഫണ്ട്. ഉദാഹരണത്തിന്, ടെക്‌നോളജി ഫണ്ടുകൾ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികളിൽ മാത്രം നിക്ഷേപം നടത്തുന്നു.
തീമാറ്റിക് ഫണ്ട്: പൊതുവായ ഒരു പ്രമേയത്തെ മുൻനിർത്തി നിക്ഷേപം നടത്തുന്ന ഫണ്ടുകളാണ് തീമാറ്റിക് ഫണ്ടുകൾ. ഉദാഹരണത്തിന്, ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടുകൾ ആ മേഖലയുടെ വളർച്ച പ്രയോജനപ്പെടുത്തുന്ന കമ്പനികളിൽ പണം നിക്ഷേപിക്കുന്നു.

ഒരു വർഷത്തിനിടെയിലെ പ്രകടനം
ഏകദേശം ഒമ്പത് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ഒരു വർഷത്തിനുള്ളിൽ 60 ശതമാനത്തിലധികം റിട്ടേൺ വാഗ്ദാനം ചെയ്‌തു. നാല് സ്മോൾ ക്യാപ്, രണ്ട് മിഡ് ക്യാപ്, വാല്യു ഫണ്ടുകൾ, ഒരു മൾട്ടി ക്യാപ് ഫണ്ട് എന്നിവ നേട്ടം കൈവരിച്ചവരുടെ പട്ടികയിലുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം
1. ബന്ധൻ സ്മോൾ ക്യാപ് ഫണ്ട്
ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന റിട്ടേൺ നൽകിയ സ്മോൾ ക്യാപ് ഫണ്ടാണ് ബന്ധൻ സ്മോൾ ക്യാപ് ഫണ്ട്. ഫണ്ട് അതിന്‍റെ ബെഞ്ച്മാർക്ക് പ്രകാരം 61.29% നെതിരെ 71.23% റിട്ടേൺ വാഗ്ദാനം ചെയ്തു.
2. ക്വാണ്ട് വാല്യൂ ഫണ്ട്
കഴിഞ്ഞ ഒരു വർഷത്തിനിടെ 70.70 ശതമാനമാണ് ക്വാണ്ട് വാല്യൂ ഫണ്ട് നൽകിയ റിട്ടേൺ.
3. ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ട്
കഴിഞ്ഞ ഒരു വർഷത്തിനിടെ 69.02 ശതമാനം റിട്ടേൺ ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ട് നിക്ഷേപകർക്ക് നൽകി
4. മഹീന്ദ്ര മാനുലൈഫ് സ്മോൾ ക്യാപ് ഫണ്ട്
പദ്ധതി ഒരു വർഷത്തിനുള്ളിൽ 66.43% റിട്ടേൺ വാഗ്ദാനം ചെയ്തു.
5. ക്വാണ്ട് മിഡ് ക്യാപ് ഫണ്ട്
കഴിഞ്ഞ ഒരു വർഷത്തിനിടെ 63. 98 ശതമാനമാണ് ക്വാണ്ട് മിഡ് ക്യാപ് ഫണ്ട് നൽകിയ റിട്ടേൺ.
6. ഐടിഐ സ്മോൾ ക്യാപ് ഫണ്ട്
കഴിഞ്ഞ ഒരു വർഷത്തിനിടെ 63 .98 ശതമാനമാണ് ഐടിഐ സ്മോൾ ക്യാപ് ഫണ്ട് നൽകിയ റിട്ടേൺ.
7. ജെഎം വാല്യൂ ഫണ്ട്, എച്ച്എസ്ബിസി മൾട്ടി ക്യാപ് ഫണ്ട്, ഐടിഐ മിഡ് ക്യാപ് ഫണ്ട്
മുകളിൽ സൂചിപ്പിച്ചിരിക്കുന്ന മൂന്ന് ഫണ്ടുകളും യഥാക്രമം 60.98%, 60.76%, 60.07% റിട്ടേൺ കഴിഞ്ഞ ഒരു വർഷത്തിനിടെ വാഗ്ദാനം ചെയ്യ്തിട്ടുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

100 രൂപ മുതൽ നിക്ഷേപം; എഡൽവൈസ് നിഫ്റ്റി റീറ്റ്സ് & റിയാലിറ്റി ഇൻഡക്സ് ഫണ്ട് NFO നാളെ അവസാനിക്കുന്നു

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications