ബ്രിസ്ബെണ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി തന്റെ പഠനവും ജോലിയും എല്ലാം ഉപേക്ഷിച്ച് വിശ്രമജീവിതം നയിക്കാന്‍ പോകുകയാണ്. കാരണം എന്താണെന്ന് അറിയേണ്ടെ, കഴിഞ്ഞ ദിവസം നറുക്കെടുത്ത പവര്‍ ജാക്പോട്ടിന്റെ ഒന്നാം സമ്മാനം ഈ വിദ്യാര്‍ത്ഥിയെ തേടിയാണ് എത്തിയത്. 20 മില്യണ്‍ (ഏകദേശം 147 കോടി രൂപ) ആണ് ലോട്ടറിയായി അടിച്ചത്. ഇതോടെ പഠനവും താല്‍ക്കാലിക ജോലിയും അവസാനിപ്പിച്ച് വിശ്രമ ജീവിതം നയിക്കാന്‍ ഇദ്ദേഹം പദ്ധതിയിട്ടു.

ഓസ്ട്രേലിയയിലെ മാക്ഗ്രിഗര്‍ സ്വദേശിക്കാണ് ഈ പവര്‍ ജാക്പോട്ട് അടിച്ചത്. രാത്രിയാണ് ലോട്ടറി അടിച്ച വിവരം താന്‍ അറിയിച്ചുന്നത്. ആദ്യം വിശ്വസിച്ചിരുന്നില്ല. രാത്രി തന്നെ ഇക്കാര്യം അറിയിക്കാന്‍ വീട്ടിലേക്ക് വിളിച്ചു. എന്നാല്‍ അവര്‍ ഉറങ്ങിയതിനാല്‍ അറിയിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പിറ്റേ ദിവസം രാവിലെയാണ് കുടുംബത്തെ അറിയിക്കുന്നത്.
ഓണ്ലൈനിയൂടെയാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. ഭാഗ്യ നമ്പറായ 13ല്‍ തുടങ്ങുന്ന ടിക്കറ്റാണ് എടുത്തത്. വില്‍പ്പന അവസാനിക്കുന്ന മണിക്കൂറിലാണ് ഇയാള്‍ ടിക്കറ്റ് സ്വന്തമാക്കിയത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും സഹായം എത്തിക്കുമെന്നും ഇതോടൊപ്പം പഠനവും ജോലിയും അവസാനിപ്പിച്ച് വിശ്രമ ജീവിതം നയിക്കണമെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി. ഇനി ക്രിസ്തുമസ് ദിവസമാണ് അടുത്ത നറുക്കെടുപ്പ് നടക്കുന്നത്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം



Click it and Unblock the Notifications