ഇൻഷുറൻസ് വാങ്ങാൻ ആലോചിക്കുകയാണോ? എങ്കിൽ ഇനി കെവൈസി നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാം.

കൊറോണ വൈറസ് പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ചില വ്യക്തിഗത സാമ്പത്തിക കാര്യങ്ങൾ ചെയ്‌ത് തീർക്കാനായി ഈ സമയം ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് നിങ്ങൾ ഇതുവരെ ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ എടുത്തിട്ടില്ലെങ്കിൽ അതിനായും ഈ സമയം ഉപയോഗപ്പെടുത്താം. കാരണം കെ‌വൈ‌സി (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നതിനായി യുഐഡി‌എഐയുടെ ആധാർ അധിഷ്ഠിത ഓതന്റിക്കേഷന്‍ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഐ‌ആർ‌ഡി‌എഐ ഇൻ‌ഷുറൻസ് കമ്പനികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.


ഇ-കെവൈസി പൂർത്തിയാക്കാൻ ആധാർ അധിഷ്ഠിത ഓതന്റിക്കേഷന്‍ സേവനങ്ങൾ ഉപയോഗിക്കാം

ഇ-കെവൈസി പൂർത്തിയാക്കാൻ ആധാർ അധിഷ്ഠിത ഓതന്റിക്കേഷന്‍ സേവനങ്ങൾ ഉപയോഗിക്കാം

അംഗീകൃത ഇൻഷുറൻസ് കമ്പനികൾക്ക് കെ‌വൈ‌സി മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നതിനായി യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡിഎ‌ഐ‌) യുടെ ആധാർ അധിഷ്ഠിത ഓതന്റിക്കേഷന്‍ സേവനങ്ങൾ ഉപയോഗിക്കാനുള്ള അംഗീകാരം നൽകി. കഴിഞ്ഞ ദിവസം ഒരു പ്രസ്താവനയിലൂടെയാണ് ഇൻഷൂറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഈ കാര്യം അറിയിച്ചത്.

ഇൻഷുറൻസ്

ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാക്കുമ്പോൾ കെ‌വൈ‌സി മാനദണ്ഡങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ പൊതുജനങ്ങളെ സഹായിക്കുന്നതിനായാണ് ആധാർ അധിഷ്ഠിത ഓതന്റിക്കേഷന്‍ സേവനങ്ങൾ ലഭ്യമാക്കുന്നതെന്ന് ഐ‌ആർ‌ഡി‌എഐ പറഞ്ഞു. യുഐഡി‌എഐയുടെ ആധാർ അധിഷ്ഠിത ഓതന്റിക്കേഷന്‍ സേവനങ്ങളിലൂടെയുള്ള പേപ്പർ‌ലെസ് കെ‌വൈ‌സി പ്രക്രിയ നിങ്ങൾക്ക് ഇൻ‌ഷുറൻസ് കമ്പനിയുടെ സേവന കേന്ദ്രങ്ങൾ‌ സന്ദർശിക്കാതെ തന്നെ പൂർത്തീകരിക്കാൻ കഴിയും.

അതായത് ഇൻ‌ഷുറൻസ് എടുക്കുന്ന സമയത്ത് ഉപഭോക്താവ് നൽകേണ്ട ഫോട്ടോ, ഐഡന്റിറ്റി, വിലാസം എന്നിവ തെളിയിക്കുന്ന രേഖയായി നിങ്ങളുടെ ആധാർ പ്രവർത്തിക്കും. എന്നാൽ ഇൻഷൂറൻസ് കമ്പനികൾ ആവശ്യപ്പെടുകയാണെങ്കിൽ പോളിസിക്കായി ഉപഭോക്താവിന് മെഡിക്കൽ സ്റ്റേറ്റ്മെന്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അല്ലെങ്കിൽ വരുമാനം തെളിയിക്കുന്ന രേഖകൾ എന്നിവ സമർപ്പിക്കേണ്ടിവരാം.

 

ഐ‌ആർ‌ഡി‌എഐ

ഇ-കെവൈസി പൂർത്തിയാക്കുന്നതിനായി ആധാർ അധിഷ്ഠിത ഓതന്റിക്കേഷന്‍ സേവനങ്ങൾ ഉപയോഗിക്കാൻ ഐ‌ആർ‌ഡി‌എഐ അംഗീകാരം നൽകിയ ഇന്‍ഷൂറന്‍സ് കമ്പനികൾ ഇവയാണ്;

ബജാജ് അലയൻസ് ലൈഫ് ഇൻഷൂറൻസ് കമ്പനി ലിമിറ്റഡ്, ഭാരതി അക്സ ലൈഫ് ഇൻഷൂറൻസ് കമ്പനി ലിമിറ്റഡ്, എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷൂറൻസ് കമ്പനി ലിമിറ്റഡ്, ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷൂറൻസ് കമ്പനി ലിമിറ്റഡ്, മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, പി‌എൻ‌ബി മെറ്റ്‌ലൈഫ് ഇൻ‌ഷുറൻസ് കമ്പനി ലിമിറ്റഡ്, എസ്‌ബിഐ ലൈഫ് ഇൻഷൂറൻസ് കമ്പനി ലിമിറ്റഡ്, റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, ഐഡിബിഐ ഫെഡറൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
കാനറ എച്ച്എസ്‌ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, എസ്‌ബിഐ മഹീന്ദ്ര ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, റോയൽ സുന്ദരം ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, എച്ച്‌ഡിഎഫ്‌സി എർഗോ ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്

 

ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം തവണകളായി അടയ്‌ക്കാം;

ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം തവണകളായി അടയ്‌ക്കാം;

ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം തവണകളായി അടയ്ക്കാനുള്ള അവസരം പോളിസി ഉടമകള്‍ക്ക് ലഭിച്ചേക്കും. പ്രീമിയം തവണകളായി അടയ്ക്കാനുള്ള സൗകര്യം സ്ഥിരമായിട്ടോ അതല്ലെങ്കില്‍ താല്‍കാലിക ആശ്വാസം എന്ന നിലയില്‍ അടുത്ത ഒരു വര്‍ഷത്തേക്കോ ആയിരിക്കും കമ്പനികള്‍ ലഭ്യമാക്കുക. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്‌ഡൗണിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പ്രീമിയം അടയ്ക്കുന്നതിന് ഇഎംഐ ഓപ്ഷന്‍ ഉടന്‍ ഉപയോഗിക്കാനുള്ള അനുവാദം ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഐ നല്‍കിയിരിക്കുകയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X