നിങ്ങളുടെ റേഷൻ കാർഡ് ഇതുവരെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെ? ഇല്ലെങ്കിലും നിങ്ങൾക്ക് അർഹമായ ഭക്ഷ്യധാന്യങ്ങൾ അടുത്ത ഏതാനും മാസങ്ങൾ കൂടി ലഭിക്കും. കാരണം സർക്കാർ ഈ സെപ്റ്റംബർ അവസാനം വരെ റേഷൻ കാർഡുമായി ആധാർ കാർഡ് ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. പൊതുവിതരണ സമ്പ്രദായത്തിന് (പിഡിഎസ്) കീഴിലുള്ള ഗുണഭോക്താക്കളുടെ റേഷൻ കാർഡ് റദ്ദാക്കുകയോ ഗുണഭോക്താക്കളുടെ പേര് ഇല്ലാതാക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം വ്യക്തമാക്കി. 2020 സെപ്റ്റംബർ 30 വരെയാണ് റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട തീയതി നീട്ടിയിരിക്കുന്നത്.
ആധാറുമായി ബന്ധിപ്പിക്കാത്ത റേഷൻ കാർഡുകൾ
ആധാറുമായി ബന്ധിപ്പിക്കാത്ത റേഷൻ കാർഡുകൾ റദ്ദാക്കുമെന്ന് അടുത്തിടെ ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഭക്ഷ്യധാന്യങ്ങളുടെ ക്വാട്ടയിൽ നിന്ന് ഒരു ഗുണഭോക്താവിനെയോ വീടുകളെയോ നിഷേധിക്കരുതെന്ന് മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും (യുടി) വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ആധാർ നമ്പർ ബന്ധിപ്പിക്കാത്തതിന്റെ പേരിൽ മാത്രം റേഷൻ കാർഡുകൾ ഇല്ലാതാക്കുകയോ റദ്ദാക്കുകയോ ചെയ്യരുതെന്ന് മന്ത്രാലയം അറിയിച്ചു.
ഭക്ഷ്യധാന്യങ്ങൾ നിരസിക്കരുത്
ഗുണഭോക്താവ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിലും നെറ്റ്വർക്ക്, കണക്റ്റിവിറ്റി, ലിങ്കിംഗിലെ പ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും സാങ്കേതിക കാരണങ്ങളാൽ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം (എൻഎഫ്‌എസ്‌എ) ഭക്ഷ്യധാന്യങ്ങൾ നിരസിക്കരുതെന്നും മന്ത്രാലയം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
സൗജന്യ ഭക്ഷ്യധാന്യങ്ങൾ
എൻഎഫ്‌എസ്‌എ പ്രകാരം, 80 കോടി ആളുകൾക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യങ്ങൾ കേന്ദ്രം നൽകുന്നുണ്ട്. ലോക്ക്ഡൌൺ സമയത്ത് ആശ്വാസം നൽകുന്നതിനായി കേന്ദ്രം പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യങ്ങളാണ് സൗജന്യമായി നൽകുന്നത്. ജൂൺ വരെ മൂന്നുമാസത്തേതാണ് ഇത് ലഭ്യമാക്കുക.
റേഷൻ കാർഡുമായി ബന്ധിപ്പിച്ചോ?
നിലവിൽ, 23.5 കോടി റേഷൻ കാർഡുകളിൽ 90 ശതമാനവും ഇതിനകം തന്നെ റേഷൻ കാർഡ് ഉടമകളുടെ ആധാർ നമ്പറുകളുമായി (അതായത് കുടുംബത്തിലെ ഒരു അംഗമെങ്കിലും) ബന്ധിപ്പിച്ചിട്ടുണ്ട്. 80 കോടി ഗുണഭോക്താക്കളിൽ 85 ശതമാനവും അതാത് റേഷൻ കാർഡുകളുമായി ആധാർ നമ്പർ ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
വൺ നേഷൻ വൺ റേഷൻ കാർഡ്
ദരിദ്രരുടെയും കുടിയേറ്റ ഗുണഭോക്താക്കളുടെയും താൽപ്പര്യം സംരക്ഷിക്കുന്നതിനായി 'വൺ നേഷൻ വൺ റേഷൻ കാർഡ്' പദ്ധതി പ്രകാരം എൻഎഫ്‌എസ്‌എ റേഷൻ കാർഡ് ഉടമകളുടെ അന്തർ സംസ്ഥാന പോർട്ടബിലിറ്റി സംവിധാനം നടപ്പാക്കാനും സർക്കാർ പദ്ധതി ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതിന് ആധാർ കാർഡുകൾ റേഷൻ കാർഡുമായി ബന്ധിപ്പിക്കേേണ്ടത് അത്യാവശ്യമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
