ധാരാളം പ്രൊസസിംഗ് വേണ്ടി വരുന്ന ഒരു സംവിധാനം ഉപയോഗിക്കാൻ പലപ്പോഴും നമ്മൾ മടിക്കാറുണ്ട്. എളുപ്പത്തിൽ എങ്ങനെ എത്ര ഫലപ്രദമായി നേടാം എന്നാണ് നമ്മൾ എല്ലാവരും ചിന്തിക്കുക. അത്തരക്കാരെ ആശ്വസിപ്പിക്കുന്ന തരത്തിലുള്ള നടപടിയാണ് ഇപ്പോൾ ഡിപ്പാർട്മെന്റ് ഓഫ് പോസ്റ്റ്സ് പുറത്തിറക്കിയിരിക്കുന്നത്. ഡിസംബർ 6 മുതൽ പോസ്‌റ്റോഫീസിൽ അക്കൗണ്ട് തുറക്കാനും, അതുവഴി പണമിടപാടുകൾ നടത്താനും ആധാർ മാത്രം മതി എന്നതാണ് പുതുക്കിയ നയം. രണ്ട് ഫേസുകളിലായിട്ടാണ് ഇ-കെ വൈ സി യുടെ സേവനങ്ങൾ നടപ്പിലാക്കാൻ പോകുന്നത്.
ഇ- കെ വൈ സി വഴി ലഭ്യമാകുന്ന ആദ്യഘട്ട സേവനങ്ങൾ
ഇ-കെ വൈ സി നടപ്പിലാകുന്നതോടെ പോസ്റ്റ് ഓഫീസിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ മിനുട്ടുകൾ മാത്രമേ ഉപഭോക്താക്കൾക്ക് ചിലവഴിക്കേണ്ടതുള്ളൂ. സി ഐ എഫ് അഥവാ കസ്റ്റമർ ഇൻഫർമേഷൻ ഓൺ ഫയൽ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് അഥവാ പി ഒ എസ് എ എന്നിവയും ആദ്യഘട്ടത്തിൽ ലഭ്യമാകും. ജനുവരി ഒന്നിന് പോസ്റ്റ് ഓഫീസിൽ ടെപർത്മെന്റ്റ് പുറത്തിറക്കിയ സർക്കുലറിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ മാറ്റത്തിന്റെ ആദ്യ പടിയായി ഒരു വ്യക്തിക്ക് പോസ്റ്റ് ഓഫീസിൽ സേവിങ്സ് അക്കൗണ്ട് ആധാർ മാത്രം ഉപയോഗിച്ച് തുടങ്ങാൻ കഴിയും. കസ്റ്റമറുടെ സി ഐ എഫ് ഐ ഡി നിർമിക്കാനും കെ വൈ സി പൂർത്തിയാക്കാനും ഈ സിംഗിൾ സ്റ്റെപ് കൊണ്ട് കഴിയും എന്നാണ് പോസ്റ്റ് ഓഫീസ് ഡിപ്പാർട്മെന്റ് വ്യക്തമാക്കിയത്. ഇത് കൂടാതെ തന്നെ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യൽ അക്കൗണ്ട് ക്ലോസ് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ ഇനി മുതൽ ഫിനാക്കിൾ എന്ന ബാങ്ക് സോഫ്റ്റ്‌വെയർ വഴി എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നും ഡിപ്പാർട്മെന്റ് ഓഫ് പോസ്റ്റ്സ് വ്യക്തമാക്കി.
ഇ- കെ വൈ സി വഴി ലഭ്യമാകുന്ന രണ്ടാംഘട്ട സേവനങ്ങൾ
ഇ-കെ വൈ സി നടപ്പിലാക്കുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട സേവങ്ങൾ എന്ന നിലയ്ക്ക് താഴെ കൊടുത്തിട്ടുള്ള സേവനങ്ങൾ കൂടി ലഭ്യമാക്കാനാണ് പോസ്റ്റ് ഓഫീസ് ഡിപ്പാർട്മെന്റ് ലക്ഷ്യമിടുന്നത്.
*റിക്കറിംഗ് ഡെപ്പോസിറ്റ്, ടൈം ഡെപോസിറ്റ്, മാസ വരുമാന ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൻ സ്‌കീം തുടങ്ങിയവ രണ്ടാം ഘട്ടത്തിലാണ് നടപ്പിലാക്കുക.
*ജോയിന്റ്, മൈനർ, ഓതറൈസ്‌ഡ് അക്കൗണ്ടുകൾ തുറക്കുന്നതും ക്ലോസ് ചെയ്യുന്നതും അതുവഴി പണമിടപാടുകൾ നടത്തുന്നതും ഇ-കെ വൈ സി രണ്ടാം ഘട്ടത്തിലായിരിക്കും നടപ്പിലാക്കുക.
*ഡർപൻ, ഇ-ബാങ്കിങ്, എം-ബാങ്കിങ് തുടങ്ങിയ മറ്റു ചാനലുകളിലേക്ക് പണമയക്കുന്നതും മൂന്നാം ഘട്ടത്തിൽ നടപ്പിലാക്കാന് തീരുമാനം.
ആധാർ ഇ-കെ വൈ സി ലഭ്യമാകാൻ വേണ്ട ഉപഭോക്താവിന്റെ സമ്മതം
പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ സർക്കുലർ പ്രകാരം ആധാർ ഇ-കെ വൈസിയ്ക്ക് സമ്മതം പ്രകടിപ്പിക്കുന്ന ഉപഭോക്താക്കളുടെ CIF (Customer Information File) ആധാർ ബയോമെട്രിക് ഓഥന്റിക്കേഷൻ URL വഴി സൃഷ്ടിക്കപ്പെടും. ഈ സാഹചര്യത്തിൽ, ഉപഭോക്താവിന്റെ പേര്, പിതാവിന്റെ അല്ലെങ്കിൽ ഭർത്താവിന്റെ പേര്, ജനനത്തീയതി, ലിംഗം, പിൻ കോഡോടുകൂടിയ വിലാസം തുടങ്ങിയ വിശദാംശങ്ങൾ *യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)*യുടെ സെൻട്രൽ ഐഡന്റിറ്റീസ് ഡാറ്റ റിപോസിറ്ററിയിൽ (CIDR) നിന്ന് ലഭ്യമാക്കപ്പെടും.
കൂടാതെ, പിതാവിന്റെ അല്ലെങ്കിൽ ഭർത്താവിന്റെ പേര് ഡാറ്റയിൽ നിന്ന് ലഭ്യമാകാതിരുന്നാൽ, അതിൽ തിരുത്തൽ നടത്താനുള്ള സൗകര്യവും ലഭ്യമാണ്. എന്നിരുന്നാലും, മറ്റേതെങ്കിലും വിവരങ്ങൾ ലഭ്യമാകാതിരുന്നാൽ, അത്തരം ഉപഭോക്താക്കളുടെ CIF ഇ-കെവൈസി അടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെടില്ല. അത്തരം ഉപഭോക്താക്കൾക്ക് നിലവിലുള്ള പ്രക്രിയ അനുസരിച്ച് CIF തുറക്കേണ്ടി വരും.
അക്കൗണ്ടുകൾ സൃഷ്ടിക്കാനും ക്രയവിക്രയങ്ങൾ നടപ്പിലാക്കാനും എളുപ്പമാകുന്നതോട് കൂടി കൂടുതൽ ആളുകൾ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾ ഉപയോഗിച്ച് തുടങ്ങുമെന്നും, ഇതുവഴി ജനങളുടെ സമ്പാദ്യ ശീലവും, ഡിജിറ്റൽ മണിയെ ഉയർത്തിക്കൊണ്ടുവരാനുള്ള വഴികളും സ്വീകരിക്കാമെന്നുമാണ് ഈ പദ്ധതിയിലൂടെ ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ്സ് ലക്ഷ്യമിടുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
