പാൻ കാർഡും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2020 മാർച്ച് 31 നീട്ടുന്നതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സിന്റെ (സിബിഡിടി) ഉത്തരവ്. ആദായനികുതി നിയമത്തിലെ 1961 ലെ സെക്ഷൻ 139 എഎയുടെ ഉപവകുപ്പ് 2 പ്രകാരം പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2019 ഡിസംബർ 31 മുതൽ 2020 മാർച്ച് 31 വരെ നീട്ടിയതായി സിബിഡിടി പ്രസ്താവനയിൽ വ്യക്തമാക്കി.
ആദായ നികുതി വകുപ്പിനായി നയം രൂപീകരിക്കുന്ന സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) ഈ സാഹചര്യത്തിൽ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. നേരത്തെയുള്ള ഉത്തരവ് പ്രകാരം ഇന്ന് (2019 ഡിസംബർ 31) ആയിരുന്നു ആധാറും പാനും ബന്ധിപ്പിക്കേണ്ട അവസാന തീയതി. ഇത് എട്ടാം തവണയാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) വ്യക്തികൾക്ക് അവരുടെ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി നൽകുന്നത്.

ആദായനികുതി നിയമത്തിലെ സെക്ഷൻ 139 എഎ (2) പറയുന്നത്, 2017 ജൂലൈ ഒന്ന് മുതൽ പാൻ ഉള്ളതും ആധാർ നേടാൻ അർഹതയുള്ളതുമായ ഓരോ വ്യക്തിയും തന്റെ ആധാർ നമ്പർ നികുതി അധികൃതരെ അറിയിക്കണം. ഇന്ത്യയിൽ താമസിക്കുന്ന ഒരു വ്യക്തിയ്ക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി (യുഐഡിഎഐ) ആണ് ആധാർ നൽകുന്നത്. ഒരു വ്യക്തി, സ്ഥാപനം അല്ലെങ്കിൽ എന്റിറ്റിക്ക് ഐ-ടി വകുപ്പ് അനുവദിക്കുന്ന 10 അക്ക ആൽഫാന്യൂമെറിക് നമ്പറാണ് പാൻ.
കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രധാന ആധാർ പദ്ധതി ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും ഐ-ടി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ അനുവദിക്കുന്നതിനും ബയോമെട്രിക് ഐഡി നിർബന്ധമായി തുടരുമെന്ന് വാദിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
