നിങ്ങൾ ആരോഗ്യ സേതു ആപ്പ് ഡൌൺലോഡ് ചെയ്തോ? ഇല്ലെങ്കിൽ ഇനി ഫോണിൽ തനിയെ ഇൻസ്റ്റാളാകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് -19 ട്രാക്കിംഗ് ആപ്ലിക്കേഷൻ ആയ ആരോഗ്യ സേതു ആപ്പ് നിങ്ങൾ ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ ഇനി ഉടൻ തന്നെ നിങ്ങളുടെ സ്മാർട്ട്‌ഫോണുകളിൽ തനിയെ ഇൻസ്റ്റാൾ ആകും. സ്മാർട്ട്‌ഫോൺ വ്യവസായ മേഖലയിൽ നിന്നുള്ള ചില റിപ്പോർട്ടുകൾ അനുസരിച്ച് ഇക്കാര്യം ഒരു സ്മാർട്ട്‌ഫോൺ നിർമ്മാതാവും മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ ഫോർ ഇൻഫർമേഷൻ ടെക്‌നോളജി അധികൃതരും (എംഐഐടി) സ്ഥിരീകരിച്ചു.

എല്ലാവരും ആരോഗ്യ സേതു മൊബൈൽ അപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് നരേന്ദ്ര മോദിഎല്ലാവരും ആരോഗ്യ സേതു മൊബൈൽ അപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് നരേന്ദ്ര മോദി

ഉടൻ ഫോണിൽ എത്തും

ഉടൻ ഫോണിൽ എത്തും

സ്മാർട്ട്‌ഫോൺ കമ്പനിയിൽ നിന്നുള്ള ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരമനുസരിച്ച് ഫോണുകളിൽ ആപ്ലിക്കേഷൻ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാൻ സർക്കാർ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉൽപ്പാദനം നിർത്തിവച്ചതിനാൽ ഇതുവരെ ഇത് സാധ്യമായിട്ടില്ല. എന്നിരുന്നാലും, നിർമ്മാണം ഉടൻ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഇനി ഉടൻ ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.

പ്രധാനമന്ത്രിയുടെ നിർദ്ദേശം

പ്രധാനമന്ത്രിയുടെ നിർദ്ദേശം

കൊവിഡ് -19 വ്യാപിക്കുന്നത് തടയാൻ ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു. ഈ ആഴ്ച ആദ്യം, എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ മോഡി ആപ്ലിക്കേഷൻ ജനപ്രിയമാക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും കൂടുതൽ പേർ ഡൌൺലോഡ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കോൺടാക്റ്റ് ട്രേസിംഗിൽ ദക്ഷിണ കൊറിയയും സിംഗപ്പൂരും എങ്ങനെ വിജയിച്ചുവെന്ന കാര്യവും അദ്ദേഹം പരാമർശിച്ചിരുന്നു.

ഇ-പാസ്

ഇ-പാസ്

പകർച്ചവ്യാധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ അത്യാവശ്യ ഉപകരണമായ ആപ്ലിക്കേഷനിലൂടെ ഇന്ത്യ സ്വന്തം ശ്രമം നടത്തിയിരിക്കുകയാണ്. ആപ്ലിക്കേഷൻ ഇ-പാസ് ആകാനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ആരോഗ്യ സേതു ആപ് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യാൻ സഹായിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ മോദി പറഞ്ഞു.

കാശുണ്ടാക്കാം ഈ മൊബൈല്‍ ആപ്പുകള്‍ വഴികാശുണ്ടാക്കാം ഈ മൊബൈല്‍ ആപ്പുകള്‍ വഴി

ഡൌൺലോഡ്

ഡൌൺലോഡ്

ആപ്ലിക്കേഷനിൽ ഇതിനകം 8 കോടി പേർ ഡൌൺലോഡ് ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. 5 കോടി ഇൻസ്റ്റാൾ ബേസിൽ എത്തിയ ഏറ്റവും വേഗയമേറിയ ആപ്പായി ആരോഗ്യ സേതു ആപ്പ് റെക്കോർഡ് സ്ഥാപിച്ചു. നിങ്ങള്‍ ഒരു ആന്‍ഡ്രോയ്ഡ് ഉപയോക്താവാണെങ്കില്‍, നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഐഫോണ്‍ ഉപയോക്താക്കള്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

English summary

Aarogya Setu app to be installed on smartphones by default | നിങ്ങൾ ആരോഗ്യ സേതു ആപ്പ് ഡൌൺലോഡ് ചെയ്തോ? ഇല്ലെങ്കിൽ ഇനി ഫോണിൽ തനിയെ ഇൻസ്റ്റാളാകും

Even if you don't have the Covid-19 tracking Aarogya setu app installed, it will be automatically installed on your smartphones. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X