ദില്ലി: ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗർ യോജന (എബിആർവൈ) യുടെ കീഴില്‍ തൊഴിലുടമകൾക്കും ജീവനക്കാർക്കും നല്‍കുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പിന്തുണ 2022 മാർച്ച് 31 വരെ നീട്ടി. കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ കോവിഡ് പാക്കേജിന്‍റെ ഭാഗമായി നിര്‍മ്മല സീതാരാമനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കോവിഡിന്‍റെ രണ്ടാം തരംഗം മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധികൾക്കിടെയാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പുതിയ ആശ്വാസ നടപടികൾ പ്രഖ്യാപിച്ചത്.
2020 ഒക്ടോബർ ഒന്നിന് ആരംഭിച്ച ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗർ യോജന പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇപിഎഫ്ഒ വഴി തൊഴിൽ നഷ്ടം പുനഃസ്ഥാപിക്കുന്നതിനും തൊഴിലുടമകളെ പ്രേരിപ്പിക്കുന്നു. പദ്ധതിയുടെ ഭാഗമാമായി 58.50 ലക്ഷം ഗുണഭോക്താക്കൾക്കായി 22,810 കോടി രൂപ അനുവദിക്കാനും സർക്കാർ അനുമതി നൽകി. 2021 ജൂൺ 18 വരെ ഏകദേശം 21.42 ലക്ഷം ആളുകൾ ഈ പദ്ധതിയുടെ പ്രയോജനം നേടി. മൊത്തം 902 കോടി രൂപയുടെ വിഹിതം. 79,577 സ്ഥാപനങ്ങളിലായി പദ്ധതിയുടെ ഗുണഭോക്താക്കൾ വ്യാപിച്ചു കിടക്കുന്നു.

ഈ പദ്ധതി ഇപിഎഫ്ഒ വഴി നടപ്പാക്കുകയും വിവിധ മേഖലകളിലെ തൊഴിലുടമകളുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയും കൂടുതൽ തൊഴിലാളികളെ നിയമിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്ന 15,000 രൂപയിൽ താഴെ വേതനമുളള ഏതൊരു പുതിയ ജീവനക്കാരനും ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്. ജീവനക്കാരുടെ സംഭാവനയും (12%) തൊഴിലുടമയുടെ സംഭാവനയും (12%) അടക്കം വേതനത്തിന്റെ 24% സ്ഥാപനങ്ങൾക്ക് പദ്ധതിയിലൂടെ സബ്സിഡി നല്‍കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
