അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ (എ.ഡി.ഐ.എ) ഒരു അനുബന്ധ സ്ഥാപനം റിലയൻസ് റീട്ടെയിൽ വിഭാഗത്തിലെ 1.2 ശതമാനം ഓഹരികൾക്കായി 5,512.50 കോടി രൂപ നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചൊവ്വാഴ്ച അറിയിച്ചു. എഡിഐഎയുടെ നിക്ഷേപം ആർആർവിഎല്ലിലെ 1.2% ഓഹരികളിൽ പങ്കാളിത്തമാണ് കമ്പനിയ്ക്ക് വാഗ്ദാനം ചെയ്യുന്നതെന്ന് റെഗുലേറ്ററി ഫയലിംഗിൽ കമ്പനി പറഞ്ഞു.
വിദേശ നിക്ഷേപങ്ങൾ
ഈ നിക്ഷേപം കൂടി ചേരുമ്പോൾ സിൽവർ ലേക്ക്, കെകെആർ, ജനറൽ അറ്റ്ലാന്റിക്, മുബഡാല, ജിഐസി, ടിപിജി, എഡിഐഎ എന്നിവയുൾപ്പെടെ ഏഴ് ആഗോള നിക്ഷേപകരിൽ നിന്ന് ആർആർവിഎൽ 37,710 കോടി രൂപ സമാഹരിച്ചു. 1976 ൽ സ്ഥാപിതമായ എഡിഐഎ ആഗോളതലത്തിൽ വൈവിധ്യവത്കരിക്കപ്പെട്ട ഒരു നിക്ഷേപ സ്ഥാപനമാണ്.
അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി
റിലയൻസ് റീട്ടെയിൽ അതിവേഗം ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ ബിസിനസുകളിലൊന്നായി മാറിയിരിക്കുന്നു. കൂടുതൽ വളർച്ച പ്രതീക്ഷിക്കുന്നതായി നിക്ഷേപത്തെക്കുറിച്ച് അഭിപ്രായപ്പെട്ട എഡിഐഎയിലെ സ്വകാര്യ ഇക്വിറ്റീസ് ഡിപ്പാർട്ട്മെൻറ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹമദ് ഷഹ്വാൻ അൽദഹേരി പറഞ്ഞു.
മുകേഷ് അംബാനി
റിലയൻസ് റീട്ടെയിൽസിന്റെ പ്രകടനത്തെയും സാധ്യതകളെയും വിലയിരുത്തിയുള്ള അംഗീകാരമാണ് എഡിഐഎയുടെ നിക്ഷേപമെന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. എഡിഐഎയുടെ നിലവിലെ നിക്ഷേപത്തിലും തുടർച്ചയായ പിന്തുണയിലും ഞങ്ങൾ സന്തുഷ്ടരാണെന്നും അംബാനി കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച അബുദാബി ആസ്ഥാനമായുള്ള സോവറിൻ വെൽത്ത് ഫണ്ട് മുബഡാല ആർആർവിഎല്ലിലെ 1.4 ശതമാനം ഓഹരി 6,247.5 കോടി രൂപയ്ക്ക് വാങ്ങിയതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
റിലയൻസ് റീട്ടെയിൽ
ആർആർവിഎല്ലിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയതും അതിവേഗം വളരുന്നതും ലാഭകരമായതുമായ റീട്ടെയിൽ ബിസിനസ്സ് നടത്തി വരികയാണ്. ഇന്ത്യയിൽ 12,000ഓളം സ്റ്റോറുകളാണ് റിലയൻസ് റീട്ടെയിലിനുള്ളത്. റിലയൻസ് റീട്ടെയിൽ പുതിയ വാണിജ്യ തന്ത്രത്തിലൂടെ ചെറുകിട, അസംഘടിത വ്യാപാരികൾക്കിടയിൽ ഡിജിറ്റലൈസേഷൻ ആരംഭിച്ചു. ഇത് വ്യാപാരികൾക്ക് സാങ്കേതിക ഉപകരണങ്ങളും കാര്യക്ഷമമായ സപ്ലൈ ചെയിൻ ഇൻഫ്രാസ്ട്രക്ചറും നൽകി. 2020 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ആർആർവിഎൽ 162,936 കോടി രൂപയുടെ ഏകീകൃത വിറ്റുവരവും 5,448 കോടി രൂപയുടെ അറ്റാദായവുമാണ് റിപ്പോർട്ട് ചെയ്തത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications