റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്റെ ഡിജിറ്റല്‍, ടെലികമ്മ്യൂണിക്കേഷൻ യൂണിറ്റായ ജിയോ പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപിക്കാൻ അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബഡാല ഇൻവെസ്റ്റ്‌മെന്റ് ആലോചിക്കുന്നതായി റിപ്പോർട്ട്. ഒരു ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഇരു വിഭാഗവും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിലയൻസിന്റെ ടെലികോം സംരംഭമായ ജിയോ ഇൻഫോകോമും കൂടി ഉൾക്കൊള്ളുന്ന ജിയോ പ്ലാറ്റ്ഫോമുകളിൽ നിക്ഷേപം നടത്താനാണ് അബുദാബി സ്റ്റേറ്റ് ഫണ്ട് സ്ഥാപനം പദ്ധതിയിടുന്നത്.
അമേരിക്കൻ ഓഹരി സൂചികയായ നാസ്‌ഡാക്കിൽ ജിയോ പ്ലാറ്റ്‌ഫോമുകൾ ലിസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ജിയോ പ്ലാറ്റ്‌ഫോമുകളിൽ ആർഐഎൽ 20-25 ശതമാനം വിറ്റഴിക്കുകയും സർക്കാർ നേരിട്ട് ലിസ്റ്റിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്താലുടൻ ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് സൂചന. യുഎസ് വിപണിയായ നാസ്‌ദാക്കിലായിരിക്കും ആദ്യമായി ലിസ്റ്റ് ചെയ്യുക. 2021-ല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് 10 ബില്യൺ ഡോളർ നിക്ഷേപം ജിയോ നേടിയെടുത്തിരുന്നു. വിദേശ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകഴിഞ്ഞാലുടൻ ആഗോള വിപണിയിലേയ്‌ക്ക് ചുവടുവെയ്‌ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സോഷ്യൽ മീഡിയ ഭീമനായ ഫേസ്‌ബുക്കിന് പുറമെ സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാർട്‌ണേഴ്‌സ്, ജനറൽ അറ്റ്‌ലാന്റിക്, കെ.കെ.ആർ എന്നീ കമ്പനികളാണ് ഇതിനകം റിലയൻസിൽ നിക്ഷേപമിറക്കിയിട്ടുള്ളത്. സ്വകാര്യ ഇക്വിറ്റി കമ്പനിയായ കെകെആർ മാത്രം 11,367 കോടി രൂപ നിക്ഷേപിച്ചിരുന്നു. 2.32 ശതമാനം ഓഹരിയാണ് ഇതുവഴി കെകെആറിന് ലഭിക്കുക. എന്നാൽ, റിലയൻസ് വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ഇന്ത്യയ്ക്ക് പുറത്ത് ജിയോയുടെ ഐപിഒ നടത്തുമോ എന്നതിൽ വിവിധ വൃത്തങ്ങൾ സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ജിയോയുടെ ഇന്ത്യയ്ക്ക് പുറത്തെ ഐപിഒയ്ക്കായുളള നടപടികളെക്കുറിച്ച് റിലയന്‍സ് ചില ബാങ്കിങ് സ്ഥാപനങ്ങളുമായി ചർച്ച നടത്തിയതായി പ്രമുഖ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നുണ്ട്. 2021 ഓടെ ഐപിഒ നടക്കുമെന്നാണ് സൂചന. ഇന്ത്യയ്ക്ക് പുറത്ത് ലിസ്റ്റ് ചെയ്യുന്നതിലൂടെ ആര്‍ഐഎല്ലിന്റെ ഡിജിറ്റല്‍ ബിസിനസ് വിഭാഗമായ ജിയോയുടെ മൂല്യം വര്‍ധിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. കൂടുതല്‍ നിക്ഷേപം കമ്പനിയിലേക്ക് എത്തിക്കാനും ബിസിനസ് വിപുലീകരണത്തിനും ജിയോയെ ഇന്ത്യയ്ക്ക് പുറത്തെ ലിസ്റ്റിങ് സഹായിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications