ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ-ട്രായ് പുറത്ത് വിട്ട ഏറ്റവും പുതിയ സബ്സ്ക്രൈബര്‍ ഡാറ്റ പ്രകാരം വിപണിയിലെ മുന്‍നിരക്കാരായ റിലയന്‍സ് ജിയോ തിരിച്ചടിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. ജിയോയുടെ സബ്സ്ക്രൈബര്‍ നിരക്ക് താഴുന്നത് ടെലികോം രംഗത്തെ മറ്റ് കമ്പനികളെ സംബന്ധിച്ച് നിര്‍ണായകമാണ്. വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികള്‍ നിരക്ക് ഉയര്‍ത്തുന്നത് ആലോചിക്കുകയാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
നിരക്ക് ഉയര്‍ത്തുന്ന തീരുമാനം ഉടനെ തന്നെ ഉണ്ടാകും എന്നാല്‍ ഭാരതി എയര്‍ടെല്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം റിലയന്‍സ് ജിയോ നിരക്കില്‍ വര്‍ധനവ് വരുത്തുമോ എന്നുളള കാര്യം വ്യക്തമല്ല. ടെലികോം രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് ജിയോ മറ്റ് കമ്പനികളുടേത് പോലെ നിരക്ക് ഉയര്‍ത്താന്‍ സാധ്യത കാണുന്നില്ല എന്നാണ്.

ജിയോ നിരക്ക് ഉയര്‍ത്തിയില്ലെങ്കില്‍ മറ്റ് കമ്പനികള്‍ക്ക് അത് വെല്ലുവിളിയാകും. ജിയോ നിരക്ക് ഉയര്‍ത്താത്ത പശ്ചാത്തലത്തില്‍ നിരക്ക് വര്‍ധനവ് വരുത്തിയ വോഡഫോണ്‍ ഐഡിയ അടക്കമുളള കമ്പനികള്‍ക്ക് തങ്ങള്‍ ഉയര്‍ത്തിയ നിരക്ക് കുറക്കേണ്ടി വരുന്ന സാഹചര്യമാകും വരികയെന്നാണ് ഗോള്‍ഡ് മാന്‍ സാച്ച്സ് അനലിസ്റ്റ്സ് വിലയിരുത്തുന്നത്.
500 മില്യണ്‍ സബ്സ്ക്രൈബര്‍മാരെയാണ് ലക്ഷ്യമിടുന്നത് എന്ന് ജിയോ നേരത്തെ വ്യക്തമാക്കിയിരുന്നു. 2020 സെപ്റ്റംബറോട് കൂടി തന്നെ 404 മില്യണ്‍ സബ്സ്ക്രൈബേഴ്സിനെ നേടിയിരുന്നു. ജിയോ സെപ്റ്റംബറില്‍ 1.46 മില്യണ്‍ സബ്സ്ക്രൈബേഴ്സിനെ നേടിയിരുന്നു. അതേസമയം എയര്‍ടെല്‍ നേടിയത് 3.78 മില്യണ്‍ സബ്സ്ക്രൈബേഴ്സിനെ ആണ്. എയര്‍ടെല്‍ ആഗസ്റ്റില്‍ 2.9 മില്യണ്‍ സബ്സ്ക്രൈബര്‍മാരെ നേടിയപ്പോള്‍ ജിയോയ്ക്ക് ലഭിച്ചത് 1.86 മില്യണ്‍ സബ്സ്ക്രൈബര്‍മാരെയാണ്. ജൂലൈ വരെ ജിയോ ആയിരുന്നു മുന്നിലുണ്ടായിരുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
