മലയാള സിനിമയിൽ ധാരാളം വിവാദങ്ങൾ ഉണ്ടാക്കിയിട്ടുള്ള നടനാണ് ബാല. ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിലൂടെ വന്ന ഗായിക അമൃത സുരേഷിനെ ആദ്യം വിവാഹം ചെയ്ത ബാല പിന്നീട് എലിസബത്ത് എന്ന യുവതിയെയും ഒടുവിൽ കോകില എന്ന പെൺകുട്ടിയെയും വിവാഹം ചെയ്തിരുന്നു. നടന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഓൺലൈൻ മാധ്യമങ്ങൾക്കെല്ലാം വലിയ താല്പര്യമാണ് ഉണ്ടായിരുന്നത്. സിനിമകളിൽ അവസരം കുറഞ്ഞത് കൊണ്ട് തന്നെ അഭിമുഖങ്ങളും മറ്റും നൽകി അതുവഴി പ്രസിദ്ധി നേടുക എന്നതായിരുന്നു ബാലയുടെ കാലത്തെയും വലിയ തന്ത്രം.
ഇതിനുവേണ്ടി പല കാലഘട്ടങ്ങളിലും അയാൾ, തന്റെ ജീവിതത്തിൽ മുൻപുണ്ടായിരുന്ന ആളുകളെ കുറിച്ച് ധാരാളം അപവാദങ്ങൾ പറഞ്ഞു പരത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ചെകുത്താൻ എന്ന യൂട്യൂബറെ അയാളുടെ വീട്ടിൽ കയറിച്ചെന്ന് ഭീഷണിപ്പെടുത്തിയും, തോക്ക് ചൂണ്ടിയും ബാല വിവാദ നായകൻ പട്ടം സ്വയം എടുത്ത് അണിഞ്ഞിരുന്നു. മൊത്തത്തിൽ നല്ല മനുഷ്യനാകാൻ ശ്രമിച്ചപ്പോൾ എല്ലാം ബാലയുടെ മുഖംമൂടി വലിച്ചുകീറുകയായിരുന്നു മുൻ പങ്കാളി അമൃത സുരേഷും എലിസബത്തും.
ബാല തന്റെ മകൾക്ക് വേണ്ടി മാറ്റിവെച്ച ഇൻഷുറൻസ് തുക തട്ടിയെടുത്തു എന്ന ആരോപണം കഴിഞ്ഞദിവസം അമൃത സുരേഷ് പങ്കുവെച്ചിരുന്നു. എന്നാൽ ബാല തന്നെ ശാരീരികമായി പീഡിപ്പിച്ചിട്ടുണ്ട് എന്നും, നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ അയാളും ഉപദ്രവിച്ചിട്ടുണ്ട് എന്നുമായിരുന്നു എലിസബത്തിന്റെ പരാമർശം. ഇതോടെ നടനെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലും മറ്റും ധാരാളമായി വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതിനിടയിലാണ് മുൻപോരഭിമുഖ്യത്തിൽ തന്നെ ആസ്തിയെക്കുറിച്ച് ബാല തുറന്നുപറഞ്ഞത് വീണ്ടും ചർച്ചയാകുന്നത്.

ബാലയുടെ ആസ്തി
കുടുംബപരമായി കോടികളുടെ ആസ്തി ബാലയ്ക്ക് ഉണ്ട് എന്നാണ് മുൻകാലങ്ങളിൽ വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത് ബാലയ്ക്കും ബാലയുടെ ചേട്ടനും ഉള്ളതാണ് എന്നാണ് പൊതുവെ പറയപ്പെടുന്നത്. ലക്ഷങ്ങൾ വിലയുള്ള ആഭരണങ്ങളും, ലക്ഷ്വറി വാഹനങ്ങളും ബാലയ്ക്ക് സ്വന്തമായുണ്ട്. ജാഗ്വർ, ബെൻസ്, ഓഡി എന്നിവ ഉൾപ്പെടെ അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്.
മാർച്ചിൽ ലോക് ഡൗൺ വന്ന സമയത്ത് തന്റെ ആസ്തി മുപ്പത് ശതമാനം ആയിപ്പോയെന്ന് ബാല പറഞ്ഞിരുന്നു. അതേ സമയം മറ്റൊരു അഭിമുഖത്തിൽ തനിക്ക് 240 കോടിയോളം രൂപയുടെ ആസ്തി ഉണ്ടെന്നും ബാല പറഞ്ഞിരുന്നു. ഇത് ശരിയാണെന്ന് റിവ്യൂ ചെയ്ത് വൈറൽ ആയ സന്തോഷ് വർക്കി എന്നായാളും പറഞ്ഞിരുന്നു.
'ശരിക്കും ബാലയ്ക്ക് 240 കോടിയുടെ ആസ്തിയുണ്ട്. ഇതൊന്നും ആരോടും പറഞ്ഞ് നടക്കരുതെന്ന് ഞാൻ പലതവണ പറഞ്ഞിട്ടുളളതാണ്. പുള്ളിയുടെ മുത്തച്ഛനും അച്ഛനുമൊക്കെ നിർമ്മാതാക്കൾ ആയിരുന്നു. അദ്ദേഹത്തിന്റെ പിതാവ് 350 ഓളം സിനിമകൾ നിർമിച്ചിട്ടുണ്ട് ', എന്നുമൊക്കെയാണ് സന്തോഷ് വർക്കി പറഞ്ഞത്. എന്നാൽ സന്തോഷിന്റെ വാക്കുകളെ അതേപടി വിഴുങ്ങാൻ ആർക്കും സാധിച്ചിട്ടില്ല.
ബാലയുടെ ആസ്തിയെ കുറിച്ചുള്ള മറ്റൊരു റിപ്പോർട്ടിൽ പറയുന്നത്, അദ്ദേഹത്തിന് 250 കോടിയുടെ സ്വത്തുക്കൾ ഉണ്ടെന്നാണ്. ഇതിൽ ഭൂരിഭാഗവും കുടുംബപരമായി കിട്ടിയത് ആണെന്നും, സഹോദരൻ ശിവ സംവിധായകൻ ആണെങ്കിലും എടുത്ത പടങ്ങൾ എല്ലാം ഡിസാസ്റ്റർ ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്തായാലും ബാലയുടെ ആസ്തിയെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ധാരാളമായി നടക്കുന്നുണ്ട്. റെഡിറ്റിൽ ഈ ചോദ്യത്തിന് 500 കോടിയാണ് ബാലയുടെ ആസ്തി എന്നാണ് ഒരാളുടെ മറുപടി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
