ദക്ഷിണേന്ത്യയിൽ ദശലക്ഷക്കണക്കിന് ആരാധകരുള്ള മെഗാസ്റ്റാറാണ് ചിരഞ്ചീവി. സിനിമാ മേഖലയിൽ തന്റെ 47 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ചിരഞ്ചീവി. ഇന്ത്യൻ ചലചിത്ര വ്യവസായത്തിലെ ഏറ്റവും സമ്പന്നനായ നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. സിനിമയിലൂടെ തന്റേതായ സാമ്രാജ്യം കെട്ടിപ്പടുത്ത ചിരഞ്ചീവിയുടെ മൊത്തം ആസ്തി 1,650 കോടി രൂപയാണ്. തെലുങ്ക് സിനിമയ്ക്ക് അദ്ദേഹം വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളത്.
ചിരഞ്ചീവിയുടെ കൊനിഡേല കുടുംബം ഹൈദരബാദിലെ ഏറ്റവും വലിയ കുടുംബമാണ്. മുകളിൽ പറഞ്ഞത് ചിരഞ്ചീവിയുടെ മാത്രം ആസ്തിയാണ്. മകൻ രാം ചരണിനും ഭാര്യ ഉപാസന കാമിനേനിയുടേയും ആസ്തി ഇതിൽ ഉൾപ്പെടുന്നില്ല. അതും കോടികൾ ഉണ്ട്.
ചിരഞ്ചീവി എന്ന താരത്തിന്റെ ഉദയം....
1980-കളുടെ തുടക്കത്തിലാണ് ചിരഞ്ജീവിയുടെ കരിയർ ആരംഭിക്കുന്നത്. അദ്ദേഹം 150-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ശുഭരേഖ, വിജേദ സ്വയംകൃഷി, രുദ്രവീണ, ആപത്ബാന്ധവുഡു, ഇന്ദ്ര എന്നിവയുൾപ്പെടെയുള്ള ചില ശ്രദ്ധേയമായ സിനിമകളാണ്. അഭിനയത്തിലൂടെ താര പദവി സ്വന്തമാക്കാൻ ചിരഞ്ചീവിക്ക് അധികം കാലതാമസം വേണ്ടി വന്നിരുന്നില്ല. സിനിമയിലെ മികച്ച സംഭാവനകൾക്ക് അദ്ദേഹത്തിന് പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവയുൾപ്പെടെ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.
1992 ആദ്യമായി 1 കോടി പ്രതിഫലം...
ഒരു സിനിമക്ക് വേണ്ടി 1 കോടി രൂപ പ്രതിഫലം വാങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ നടനാണ് ചിരഞ്ചീവി. 1992-ൽ ആപത്ബാന്ധവുഡു എന്ന ചിത്രത്തിലൂടെയാണ് ഇത്രയും വലിയ പ്രതിഫലം അദ്ദേഹം നേടിയത്. അതിനാൽ തന്നെ ഈ സിനിമയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയത്.

ചിരഞ്ചീവിയുടെ ലക്ഷ്വറി ജീവിതം...
ചിരഞ്ജീവിയെന്ന മഹാനടൻ സിനിമയിൽ വളർന്നതു പോലെ ജീവിതത്തിലും വളർന്നുയർന്നു. ഉയർന്ന പ്രതിഫലം വാങ്ങുന്ന അദ്ദേഹത്തിൻ്റെ ലക്ഷ്വറി ജീവിതം ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. ഹൈദരാബാദിലെ ജൂബിലി ഹിൽസിന് അടുത്തായിട്ട് 25,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു മാളികയാണ് അദ്ദേഹത്തിൻ്റെ ഏറ്റവും ആകർഷകമായ സ്വത്തുകളിലൊന്ന്. ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന ഈ ആഡംബര വീട് ആരെയും അതിശയിപ്പിക്കുന്ന കലാസൃഷ്ടിയാണ്. പ്രശസ്ത ഫാഷൻ ഡിസൈനർ തരുൺ തഹിലിയാനി രൂപകൽപ്പന ചെയ്ത ഇൻ്റീരിയറുകളാണ് ഇതിന്റെ പ്രത്യകത.
ഹൈദരാബാദിലെ വസതിക്ക് പുറമേ ബെംഗളൂരുവിലും ചെന്നൈയിലും ആഡംബര ഭവനങ്ങൾ ഉണ്ട്. ഭവനങ്ങൾക്ക് പുറമേ ചിരഞ്ചീവിക്ക് കാറുകളോടുള്ള പ്രണയം എല്ലാവർക്കും അറിയുന്നതാണ്. അതിനാൽ നിരവധി ലക്ഷ്വറി കാറുകളും അദ്ദേഹത്തിനുണ്ട്.
മെഗാസ്റ്റാറിൻ്റെ ലക്ഷ്വറി കാറുകൾ...
റോൾസ് റോയ്‌സ് ഫാൻ്റം (9-10.5 കോടി രൂപ), റേഞ്ച് റോവർ വോഗ് (2.39 മുതൽ 4.17 കോടി രൂപ), റേഞ്ച് റോവർ ഓട്ടോ ബയോഗ്രഫി (3.15 കോടി രൂപ), ടൊയോട്ട ലാൻഡ് ക്രൂയിസർ (2.10 കോടി രൂപ) എന്നിവ അദ്ദേഹത്തിൻ്റെ ലക്ഷ്വറി കാറുകളാണ്. കാറുകൾ മാത്രമല്ല ചിരഞ്ജീവിക്ക് ഒരു സ്വകാര്യ വിമാനവും ഉണ്ട്. ഇതിന്റെ വില കൃത്യമായി വ്യക്തമല്ല, എങ്കിലും അത് കോടികൾ വിലമതിക്കുന്നു.
ചിരഞ്ജീവിയുടെ ഭാര്യ സുരേഖ കൊനിഡേലയാണ്. ഇരുവർക്കും മൂന്ന് മക്കളുണ്ട്. സുഷ്മിത, ശ്രീജ, രാം ചരൺ എന്നിവരാണ്. സുരേഖയുടെ സഹോദരനാണ് അല്ലു അരവിന്ദ്. അതായത് അല്ലു അർജുൻ്റെ പിതാവ്. അതിനാൽ തന്നെ ഹൈദരബാദിലെ ഏറ്റവും വലിയ കുടുംബമാണ് കൊനിഡേല- അല്ലു കുടുംബം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
