കേരളത്തിലെ ആദ്യത്തെ ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് സ്വന്തമാക്കി മമ്മൂട്ടി, വില കേട്ടാൽ അന്തം വിടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് അഭിനയത്തോട് മാത്രമല്ല പാഷന്‍. കാറുകളോടും ഫോണുകളോടും അടക്കമുളള മമ്മൂട്ടിയുടെ ഇഷ്ടം പ്രശസ്തമാണ്. ഏറ്റവും പുതിയ ടെക്‌നോളജിയെ കുറിച്ച് വരെ അറിഞ്ഞ് വെയ്ക്കുന്ന മമ്മൂട്ടിയുടെ രീതിയെ കുറിച്ച് സിനിമയിലെ സുഹൃത്തുക്കള്‍ അടക്കമുളളവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കാറുകളുടേയും ഫോണുകളുടേയും അടക്കം വലിയ ശേഖരം തന്നെ മമ്മൂട്ടിക്ക് സ്വന്തമായിട്ടുണ്ട്.

 

തന്റെ പക്കലുളള ഏറ്റവും പുതിയ മോഡല്‍ ഗാഡ്ജറ്റുകളുടെ കൂട്ടത്തിലേക്ക് ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് കൂടി ചേര്‍ത്തിരിക്കുകയാണ് സൂപ്പര്‍ താരമിപ്പോള്‍. ഐഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ വിപണിയില്‍ എത്തിയതിന് തൊട്ട് പിന്നാലെയാണ് മമ്മൂട്ടി വാങ്ങിയത്. ഇതോടെ കേരളത്തില്‍ ആദ്യമായി ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് സ്വന്തമാക്കിയ വ്യക്തി കൂടിയായി മമ്മൂട്ടി.

കേരളത്തിലെ ആദ്യത്തെ ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് സ്വന്തമാക്കി മമ്മൂട്ടി, വില കേട്ടാൽ അന്തം വിടും

1,29,900 രൂപ മുതലാണ് ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ വില വരുന്നത്. ഒക്ടോബര്‍ 13നാണ് ആപ്പിള്‍ ഐഫോണ്‍ 12ന്റെ നാല് പുതിയ സീരീസുകള്‍ ലോഞ്ച് ചെയ്തത്. ഐഫോണ്‍ 12 പ്രോ മാക്‌സ് കൂടാതെ ഐ ഫോണ്‍ 12 മിനി, ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ എന്നിവയാണ് വിപണിയില്‍ എത്തിയ മറ്റ് സീരിസുകള്‍. ഐഫോണ്‍ 12ന് 79,990 രൂപയും ഐ ഫോണ്‍ 12 പ്രോയ്ക്ക് 1,19,000 രൂപയുമാണ് വില.

ഒക്ടോബര്‍ 30ന് ഇവ ഇന്ത്യന്‍ വിപണയിലുമെത്തി. ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ മോഡലുകള്‍ പ്രീബുക്കിംഗ് ആരംഭിച്ച് രണ്ട് ദിവസങ്ങള്‍ക്കുളളില്‍ തന്നെ സ്റ്റോക്ക് തീര്‍ന്നിരിക്കുകയാണ് എന്നാണ് വിവരം. ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ പ്രത്യേക ഇത് 5ജിയിലുളള ആപ്പിള്‍ ആദ്യമായി പുറത്തിറക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആണെന്നതാണ്. ഗോള്‍ഡ്, സില്‍വര്‍, പസഫിക് ബ്ലൂ, ഗ്രാഫൈറ്റ് എന്നി നിറങ്ങളില്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് വിപണിയില്‍ ലഭ്യമാണ്.

Read more about: apple ഐഫോൺ
English summary

Actor Mammootty buys the first Apple I Phone 12 Max Pro in Kerala

Actor Mammootty buys the first Apple I Phone 12 Max Pro in Kerala
Story first published: Saturday, October 31, 2020, 16:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X