ദില്ലി: രാജ്യത്തെ ഏറ്റവും മൂല്യമുളള 50 കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ച്
പ്രമുഖ കമ്പനിയായ അദാനി എന്റര്‍പ്രൈസസ്. കമ്പനിയുടെ ഓഹരി വില 9 ശതമാനം ഉയര്‍ന്ന് 719 ആയതോടെയാണ് ബിഎസ്ഇയിലെ ഇന്‍ട്രാ ഡേ ട്രേഡില്‍ അദാനി എന്റര്‍പ്രൈസസിന്റെ മുന്നേറ്റം. ബിഎസ്ഇയിലെ ഇന്‍ട്രാ ഡേ ട്രേഡിലെ റാങ്കിംഗ് പ്രകാരം ഏറ്റവും മൂല്യമുളള 50 കമ്പനികളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് അദാനി എന്റര്‍പ്രൈസസ്.
മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് റാങ്കിംഗില്‍ കമ്പനി വ്യാഴാഴ്ച 55ാം സ്ഥാനത്ത് ആയിരുന്നു. രാജ്യത്തെ തന്നെ മുന്‍നിര കമ്പനികളില്‍ ഒന്നായ അദാനി ഗ്രൂപ്പിന്റെ മുന്‍നിരയിലുളള സ്ഥാപനമാണ് അദാനി എന്റര്‍പ്രൈസസ്. ഇന്ന് ഉച്ചയ്ക്ക് 2.44ന് 718 രൂപയിലാണ് അദാനി എന്റര്‍പ്രൈസസ് വ്യാപാരം നടത്തിയിരുന്നത്. 78554 കോടിയുടെ എംക്യാപ് രേഖപ്പെടുത്തി.

ഉരുക്ക് വ്യവസായ രംഗത്തെ ഭീമനായ ടാറ്റ സ്റ്റീല്‍, റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍ ആയ ഡിഎല്‍എഫ്, പേഴ്സണല്‍ പ്രൊഡക്ട്സ് കമ്പനിയായ ഗോഡ്രെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, സ്വകാര്യ ലെന്‍ഡര്‍ ഇന്‍ഡസ് ഇന്‍ ബാങ്ക്, വാഹന നിര്‍മ്മാതാക്കളായ ഐഷര്‍ മോട്ടോഴ്സ് അടക്കമുളള കമ്പനികളെ ആണ് ഇന്നത്തെ വ്യാപാരത്തില്‍ അദാനി എന്റര്‍പ്രൈസസ് മറി കടന്നത്. കമ്പനിയുടെ നിക്ഷേപം നിലവില്‍ കേന്ദ്രീകരിച്ചിരിക്കുന്നത് സോളാര്‍ പിവി മാനുഫാക്ചറിംഗ്, എയര്‍പോര്‍ട്ട് മാനേജ്മെന്റ്, ടെക്നോളജി പാര്‍ക്കുകള്‍, വാട്ടര്‍ ഇന്ഫ്രാസ്ക്ട്രച്റര് എന്നിവയിലാണ്.
രാജ്യത്തെ പ്രധാനപ്പെട്ട ആറ് വിമാനത്താവളങ്ങളുടെ വികസനത്തിനുളള കരാര്‍ ഏറ്റെടുത്തിരിക്കുന്നത് അദാനി എന്റര്‍പ്രൈസസിന്റെ കീഴിലുളള അദാനി എയര്‍പോര്‍ട്സ് ആണ്. തിരുവനന്തപുരം, അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു, ജയ്പൂര്‍, ഗുവാഹട്ടി എന്നിവയാണ് ആ വിമാനത്താവളങ്ങള്‍. 50 വര്‍ഷത്തേക്കാണ് വിമാനത്താവളങ്ങളുടെ കരാര്‍. എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ ടെന്‍ഡറിലാണ് അദാനി ഗ്രൂപ്പ് തിരഞ്ഞെടുക്കപ്പെട്ടത്. അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു വിമാനത്താവളങ്ങളുടെ നടത്തിപ്പ് 2020ല്‍ തന്നെ അദാനി എയര്‍പോര്‍ട്സ് ഏറ്റെടുത്തിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
