ഇന്ന് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് സ്റ്റോക്കുകൾ ഏറെ ശ്രദ്ധ നേടും. കാരണം, ഷോർട്ട് സെല്ലിംഗിന് പേരുകേട്ട യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് പിരിച്ചു വിടുന്നു. ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെയും അദ്ദേഹത്തിൻ്റെ കമ്പനികളുടെയും ബില്യൺ കണക്കിന് ഡോളർ തുടച്ചുനീക്കപ്പെട്ട റിപ്പോർട്ടുകളായി ഹിൻഡൻബർഗ് റിസർച്ച് കണ്ടുപിടിച്ചത്. ഇത് ഏറെ ശ്രദ്ധ നേടിയ ഒരു സ്കാം ആയിരുന്നു. എന്നാൽ ഇപ്പോൾ യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് പിരിച്ചുവിടുകയാണ്.
"കഴിഞ്ഞ വർഷം അവസാനം മുതൽ ഞാൻ എന്റെ കുടുംബവുമായും സുഹൃത്തുക്കളുമായും ഞങ്ങളുടെ ടീമുമായും ചർച്ച ചെയ്തതു പോലെ, ഹിൻഡൻബർഗ് റിസർച്ച് പിരിച്ചുവിടാൻ ഞാൻ തീരുമാനിച്ചു," സ്ഥാപകൻ നഥാൻ ആൻഡേഴ്സൺ ഒരു കുറിപ്പിൽ എഴുതി. ഇത് വലിയ ഞെട്ടിപ്പിക്കുന്ന വാർത്തയാണ്.
2023-ൽ ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിനെതിരെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. അദാനി ഗ്രൂപ്പ് ഓഫ്‌ഷോർ ടാക്സ് ഹെവൻസ് തെറ്റായി ഉപയോഗിച്ചുവെന്ന് ഷോർട്ട് സെല്ലർ ആരോപിച്ചു. ഇതോടെ അദാനി ഗ്രൂപ്പിന് കോടിക്കണക്കിന് ഡോളറിൻ്റെ നഷ്ടമുണ്ടാക്കി. എല്ലാ ആരോപണങ്ങളും അദാനിയും അദ്ദേഹത്തിൻ്റെ കമ്പനികളും നിഷേധിച്ചു. ഇതിന്റെ ഭാഗമായി ഗൗതം അദാനിയും കുറ്റാരോപിതനായി. നവംബറിലായിരുന്നു അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ ന്യൂയോർക്കിൽ നിന്ന് കുറ്റാരോപിതനാക്കിയത്. കോടിക്കണക്കിന് ഡോളർ കൈക്കൂലി, തട്ടിപ്പ് എന്നീ കേസുകളിലാണ് അദ്ദേഹത്തെ പിടികൂടിയത്.

എന്നാൽ ഹിൻഡൻബർഗ് റിസർച്ചിന്റെ ഈ അപ്രതീക്ഷിത തീരുമാനം ആശ്ചര്യം നിറഞ്ഞതാണ്. ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിലെ അംഗമായ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം, അദാനിയുടെയും അദ്ദേഹത്തിൻ്റെ കമ്പനികളുടെയും അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സംരക്ഷിക്കാൻ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ് ആൻഡേഴ്സണിന്റെ പ്രഖ്യാപനം.
സത്യത്തിൽ എന്തിനാണ് ഇപ്പോൾ ഹിൻഡൻബർഗ് റിസർച്ച് പിരിച്ചുവിടുന്നത്? നഥാൻ ആൻഡേഴ്സണിന് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു ഹിൻഡൻബർഗ് റിസർച്ച്. എന്നാൽ അദ്ദേഹത്തിന് പ്രത്യേകിച്ച് ഭീഷണിയില്ല, ആരോഗ്യപ്രശ്നമില്ല, വലിയ വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ല. എന്നിട്ടും അപ്രതീക്ഷിതമായ വാർത്ത നടുക്കുന്നതായിരുന്നു.
"ഒരു നിശ്ചിത ഘട്ടം എത്തുമ്പോൾ ഈ വിജയകരമായ കരിയർ ഒരു സ്വാർത്ഥ പ്രവൃത്തിയായി മാറുമെന്ന് ഒരിക്കൽ ആരോ എന്നോട് പറഞ്ഞു. തുടക്കത്തിൽ തന്നെ ചില കാര്യങ്ങൾ സ്വയം തെളിയിക്കണമെന്ന് എനിക്ക് തോന്നി. ഒടുവിൽ ഇപ്പോൾ സമാധാനമുണ്ട്. ഒരുപക്ഷേ ഇത്തരത്തിൽ സമാധാനം അനുഭവിക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടായിരിക്കാം," ആൻഡേഴ്സൺ പറഞ്ഞു.
അദാനി ഗ്രൂപ്പ് ഓഹരികൾ ശ്രദ്ധേ നേടുന്നു
ഷോർട്ട് സെല്ലർ കമ്പനിയായ ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടാൻ തീരുമാനിച്ചതോടെ അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്ന് നിക്ഷേപകരുടെ റഡാറിൽ തുടരും. അദാനി എൻ്റർപ്രൈസസ് , അദാനി പോർട്‌സ് & സെസ്, അദാനി ഗ്രീൻ എനർജി , അദാനി പവർ, അദാനി എനർജി സൊല്യൂഷൻസ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ, അംബുജ സിമൻ്റ്, എസിസി, എൻഡിടിവി എന്നീ അദാനി ഗ്രൂപ്പ് ഓഹരികളാണ് ഇന്ന് കൂടുതൽ ശ്രദ്ധ നേടുന്നത്.
അദാനി എൻ്റർപ്രൈസസ് ഓഹരികൾ 0.14% ഉയർന്ന് 2,385.55 രൂപയിലും അദാനി പോർട്ട്സ് & SEZ 0.94% ഉയർന്ന് 1,128.15 രൂപയിലും അദാനി പവർ ഓഹരി വില 1.88% ഉയർന്ന് 549.30 രൂപയിലും ബുധനാഴ്ച ക്ലോസ് ചെയ്തു. എന്നാൽ അദാനി ഗ്രീൻ എനർജി ഓഹരി വില 2.7% ഉയർന്ന് ഓഹരി ഒന്നിന് 1,035 രൂപയിലാണ് ബി.എസ്.ഇയിൽ ക്ലോസ് ചെയ്തത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
