അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ) 5,000 കോടിയുടെ ബോണ്ട് ഇഷ്യൂ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) പൂർണ്ണമായും എറ്റെടുത്തു. അദാനി പോർട്ടിൻ്റെ കടബാധ്യത അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് എൽഐസിയുടെ ഈ ഏറ്റെടുക്കൽ. ഇന്നലെ മെയ് 30നാണ് സുപ്രധാന പ്രഖ്യാപനം നടന്നത്. 7.75 ശതമാനം പലിശ നിരക്കിൽ ഏറ്റെടുത്ത ഈ ബോണ്ടുകളുടെ കാലാവധി 15 വർഷമാണ്.
അദാനി കമ്പനികളിൽ പലതിലും എൽഐസിയ്ക്ക് നിക്ഷേപമുണ്ട്. നിലവിൽ ഇന്ത്യയിലെ കടപ്പത്ര വിപണിയിൽ ഏറ്റവും ഉയർന്ന നിക്ഷേപമുള്ളതും എൽഐസിയ്ക്ക് തന്നെയാണ്. 2025 സാമ്പത്തിക വർഷത്തിൽ മാത്രം 80,000 കോടി രൂപയുടെ നിക്ഷപമാണ് എൽഐസി നടത്തിയിരിക്കുന്നത്. നിലവിൽ APSEZമായുള്ള പുതിയ നിക്ഷേപവും ശ്രദ്ധേയമാവുന്നു. മാത്രമല്ല അദാനി പോർട്ട്സിൽ 8.06 ശതമാനം ഓഹരി പങ്കാളിത്തവും എൽ.ഐ.സിക്ക് ഉണ്ട്.
അദാനി പോർട്സിൻ്റെ നിലവിലുള്ള കടബാധ്യത ഇല്ലാതാക്കാൻ വേണ്ടി ബോണ്ട് ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിക്കും എന്നാണ് അദാനി ഗ്രൂപ്പ് കമ്പനി പറഞ്ഞത്. അതായത് മൊത്തം 36,422 കോടി രൂപയുടെ കടബാധ്യതയാണ് കമ്പനിക്കുള്ളത്. തുറമുഖത്തിന്റെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിനുള്ള മൂലധന ചെലവിനും ബോണ്ട് ഇഷ്യൂവിലെ വരുമാനം ഉപയോഗിക്കും.
അദാനി പോർട്സിൻ്റെ മൂലധന ചെലവിനെ കുറിച്ച് അശ്വനി ഗുപ്ത
" ഇത് അദാനി പോർട്ട്‌സിനായി മുൻകൂട്ടി വികസിപ്പിച്ചെടുത്ത ഒരു മൂലധന ചെലവ് മാനേജ്‌മെന്റ് പദ്ധതിയാണ്. ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഗതാഗത യൂട്ടിലിറ്റിയായി മാറുക എന്ന ദീർഘകാല ലക്ഷ്യത്തിനായി APSEZ-നെ പിന്തുണയ്ക്കുന്നതിനാണ് ഈ പദ്ധതി തയ്യാറാക്കുന്നത്" എന്നാണ് അദാനി പോർട്ട്‌സിന്റെ ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത പറഞ്ഞത്.
ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ കാലാവധിയുള്ള ബോണ്ട് ഇഷ്യൂവാണ് ഇതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അദാനി പോർട്ട്സിന്റെ 5,000 കോടി ബോണ്ടുകൾ
കമ്പനിയുടെ പ്രസ്താവന പ്രകാരം 2025 മെയ് 31-ന് ബോർഡ് അംഗീകാരം ലഭിക്കുന്നതുവരെ അദാനി പോർട്ടിന്റെ യുഎസ് ഡോളർ ബോണ്ടുകളുടെ ഒരു ബൈബാക്കിന് പ്രോസസ് ഫണ്ട് നൽകും. എൽഐസി പൂർണമായും ഏറ്റെടുത്ത ബോണ്ടുകളുടെ ശരാശരി കാലാവധി 4.8 വർഷത്തിൽ നിന്ന് 6.2 വർഷമായി ഉയരാൻ സാധ്യതയുണ്ട്.
2030 സാമ്പത്തിക വർഷത്തോടെ 1 ബില്യൺ ടൺ കാർഗോ കൈകാര്യം ചെയ്യുക എന്നതാണ് അദാനി പോർട്‌സിന്റെ ലക്ഷ്യം. ഇത് കണക്ക് പ്രകാരം 2025 സാമ്പത്തിക വർഷത്തേക്കാൾ വളരെ കൂടുതലാണ്.
"കടം തിരിച്ചടവിനുള്ള സമയക്രമവും മൂലധനച്ചെലവും സ്ഥിരമായി മെച്ചപ്പെടുത്തുന്നതിലൂടെ, അദാനി പോർട്ട്‌സിന് വലിയ മൂലധനനേട്ടവും ഉയർന്ന ലിക്വിഡിറ്റിയും ലഭിക്കുന്നു. ഇത് ദീർഘകാല സാമ്പത്തിക ആസൂത്രണത്തിനും മറ്റും നിർണായകമാണ്." എന്ന് പ്രസ്താവനയിൽ പറയുന്നു.
അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ
അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന് (APSEZ) പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന ഏഴ് തുറമുഖങ്ങളും കിഴക്കൻ തീരത്ത് എട്ട് തുറമുഖങ്ങളും ഉണ്ട്. ഇത് രാജ്യത്തിന്റെ മൊത്തം തുറമുഖങ്ങളുടെ 27 ശതമാനമാണ്. തീരപ്രദേശങ്ങളിൽ നിന്നും ഉൾനാടുകളിൽ നിന്നുമുള്ള വലിയ അളവിലുള്ള ചരക്കുകൾ അദാനി പോർട്ട്സ് കൈകാര്യം ചെയ്യുന്നു.
ഇന്ത്യയ്ക്ക് പുറമേ ശ്രീലങ്കയിലെ കൊളംബോയിൽ ഒരു ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം വികസിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഇസ്രായേലിലെ ഹൈഫ തുറമുഖവും ടാൻസാനിയയിലെ ഡാർ എസ് സലാം തുറമുഖത്ത് കണ്ടെയ്നർ ടെർമിനൽ 2 ഉം പ്രവർത്തിക്കുന്നുണ്ട. APSEZൻ്റെ അന്താരാഷ്ട്ര സാന്നിധ്യം ശക്തമാണെന്ന് ഇതിലൂടെ വ്യക്തമാക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications