ഇന്ന് ഓഹരി വിപണിയിൽ പോസിറ്റീവ് നേട്ടത്തോടെ അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ (APEZ) ഓഹരികൾ ശക്തമായി ഉയർന്നു. ഇസ്രായേലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ പ്ലാൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതോടൊണ് ഇന്ന് ജൂൺ 24 ന് ഓഹരികൾ കുതിച്ചത്. രാവിലെ കമ്പനിയുടെ ഓഹരികൾ ഏകദേശം 5 ശതമാനം ഉയർന്ന് 1,418.7 രൂപയിലെത്തിയിരുന്നു. നിലവിൽ ഓഹരി വില 3 ശതമാനത്തിലധികം ഉയർന്ന് 1,406.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഓഹരി വിപണിയിൽ കടുത്ത സമ്മർദ്ദം നേരിട്ടിരുന്നു. ഇസ്രായേലിലെ ഹൈഫ തുറമുഖത്തെക്കുറിച്ചുള്ള സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇസ്രായേലിലെ ഹൈഫ തുറമുഖത്തിന്റെ ഭൂരിഭാഗം ഓഹരികളും അദാനി പോർട്സിൻ്റെ കീഴിലാണ്. 2023 ൽ മൊത്തം 1.18 ബില്യൺ ഡോളറിന് കമ്പനി തുറമുഖം ഏറ്റെടുത്തു. ഇസ്രായേലിലെ പ്രധാന തുറമുഖങ്ങളിലൊന്നായ ഹൈഫ, ഇറാനിൻ്റെ ആക്രമണങ്ങൾക്ക് പ്രധാന ലക്ഷ്യമാവാൻ സാധ്യതയുണ്ട്.
ഹൈഫ തുറമുഖത്തിന് കേടുപാടുകളില്ല
ഹൈഫ തുറമുഖവും സമീപത്തുള്ള എണ്ണ ശുദ്ധീകരണശാലയും ഇറാൻ ലക്ഷ്യമിട്ടിരുന്നു. എന്നിരുന്നാലും, സംഘർഷം അദാനിയുടെ തുറമുഖത്തെ ബാധിച്ചിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് സിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്. തുറമുഖത്തിന് ഇതുവരെ ഒരു തടസ്സവും ഉണ്ടായിട്ടില്ലെങ്കിലും ഇറാ ഹൈഫ തുറമുഖത്ത് ശക്തമായ ആക്രമണം നടത്തിയാൽ ഉണ്ടാകാവുന്ന പ്രതിസന്ധികളെ കുറിച്ച് നിക്ഷേപകർ ആശങ്കപ്പെട്ടു. ഇതോടെ, ജൂൺ 11 മുതൽ ജൂൺ 19 വരെ തുടർച്ചയായി ആറ് സെഷനുകളിൽ കമ്പനിയുടെ ഓഹരികൾ ഇടിഞ്ഞു.
ട്രംപിൻ്റെ പ്രഖ്യാപനത്തെ നിഷേധിച്ച് ഇറാൻ
ഇന്നലെ ജൂൺ 23 നാണ് ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നു എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ഇതാണ് ഇന്ന് അദാനി പോർട്ട്സ് ഓഹരികൾ കുതിക്കാൻ കാരണമായത്. എങ്കിലും ഇറാൻ ഈ അവകാശവാദത്തെ തള്ളിക്കളഞ്ഞു. "ഇറാൻ ജനതയെയും അവരുടെ ചരിത്രത്തെയും അറിയുന്നവർക്ക് ഇറാൻ ആർക്ക് മുന്നിലും കീഴടങ്ങുന്ന ഒരു രാഷ്ട്രമല്ലെന്ന് അറിയാം." എന്നാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പറഞ്ഞത്.

അതായത് യുദ്ധം അവസാനിച്ചെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സാധിക്കില്ല. ട്രംപിൻ്റെ പ്രഖ്യാപനത്തെ ഇറാൻ ശക്തമായി നിഷേധിക്കുന്നുണ്ട്. എന്നാൽ അവസാനം ഈ പ്രഖ്യാപനം സത്യമാവുമോ?
ഹൈഫ വിമാനത്താവളത്തിലെ പ്രതികൂല ആശങ്കകൾ ലഘൂകരിച്ചതിനെ തുടർന്ന് അദാനി പോർട്‌സ് ഓഹരികൾ കുതിച്ചുയർന്നു. കൂടാതെ ഇന്ന് വൈകുന്നേരം നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗം നടക്കാനിരിക്കെയാണ് ഓഹരി വിലയിലെ കുതിച്ചു കയറ്റം. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അദാനി പോർട്ട്‌സിന്റെ ഓഹരികൾ ഏകദേശം 19 ശതമാനം നേട്ടമുണ്ടാക്കി. 2025 ൽ ഇതുവരെ 15 ശതമാനത്തിലധികം വർധനവാണ് ഈ ഓഹരികൾ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഓഹരിയുടെ പി/ഇ അനുപാതം 26 ൽ കൂടുതലാണ്.
അദാനി പോർട്ട്‌സ് ഓഹരിയുടെ ലക്ഷ്യ വില....
2025ൽ ഇതുവരെ അദാനി പോർട്ട്‌സിന്റെ ഓഹരികൾ 15 ശതമാനത്തിലധികം കുതിച്ചു. നിലവിലെ വില അനുസരിച്ച് എൻഎസ്‌ഇയിൽ ഈ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 1,604.95 രൂപയിലും, 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയായ 995.65 രൂപയിലും എത്തിയിരുന്നു. ഈ പ്രകടനം കാണുമ്പോൾ ഓഹരി ഇതിലും കുതിക്കാൻ സാധ്യതയുണ്ട്. നിലവിൽ അദാനി പോർട്ട്സ് ഓഹരികൾ 3 ശതമാനത്തിലധികം നേട്ടത്തിലാണ് കുതിക്കുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications