കുതിപ്പിന് വിരാമം, വിഭജനത്തിന് ശേഷം നഷ്ടം നേരിട്ട് അദാനി പവർ ഓഹരി, കാരണങ്ങൾ അറിയാം

കഴിഞ്ഞ ദിവസമായിരുന്നു അദാനി പവറിന്‍റെ ഓഹരി വിഭജനം നടന്നത്. 1:5 എന്ന അനുപാതത്തിൽ ആദ്യമായാണ് ഓഹരി വിഭജനം നടന്നത്. കമ്പനി 10 രൂപ മുഖ വിലയുള്ള ഓഹരികളെ 2 രൂപ മുഖവിലുള്ളതാക്കി വിഭജിക്കുവാനാണ് തീരുമാനിച്ചത്. ഒരു ഓഹരി വിഭജിക്കുമ്പോൾ നിക്ഷേപകരുടെ കൈവശമുള്ള ഓഹരികൾ ഇരട്ടിയാകും. ഓഹരി വിഭജനത്തിന് ശേഷവും മികച്ച പ്രകടനം നടത്താൻ അദാനി പവൻ ഓഹരിക്ക് സാധിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച ഓഹരി താഴേക്ക് വീണു. ആദ്യ സെഷനിൽ തന്നെ 5 ശതമാനത്തിന് മുകളിൽ നഷ്ടമാണ് ഓഹരി നേരിട്ടത്. എന്താണ് ഇടിവിന് കാരണം..?

നഷ്ടം 5.8 ശതമാനം

എൻഎസ്ഇയിൽ 179.90 രൂപ എന്ന നിലയിലാണ് അദാനി പവൻ ഓഹരി വ്യാപാരം ആരംഭിച്ചത്. എന്നാൽ ആദ്യ സെഷനിൽ തന്നെ 5.8 ശതമാനം നഷ്ടം ഓഹരി നേരിട്ടു. അതോടെ ഓഹരി വില 160 രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ ട്രേഡിങ്ങ് സെഷനിൽ 20% അപ്പർ സർക്യൂട്ടിൽ എത്തിയതുൾപ്പെടെ മൂന്ന് സെഷനുകളിൽ തന്നെ ഓഹരി വില 32% ത്തിലധികം ഉയർന്നന്നിരുന്നു. എന്നാൽ അതിന് ശേഷം നിക്ഷേപകർ ലാഭം ബുക്ക് ചെയ്തതാണ് ഓഹരിയെ താഴേക്ക് വീഴ്ത്തിയത്. അതോടൊപ്പം അദാനി ഗ്രൂപ്പ് കമ്പനിയിലെ ചില ഓഹരികൾ ജിക്യുജി പാർട്ണർമാർ വിറ്റഴിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതും തിരിച്ചടിയായി.

കഴിഞ്ഞ ആഴ്ച, 250 മില്യൺ ഡോളറിന്റെ ഇടപാടിൽ ജിക്യുജി പാർട്ണേഴ്‌സ് എൽഎൽസി, അദാനി പവർ ഓഹരികൾ എസ്ബിഐ ഫണ്ട്‌സ് മാനേജ്‌മെന്റ് ലിമിറ്റഡിനും സിറ്റാഡൽ സെക്യൂരിറ്റീസ് എൽഎൽസിക്കും വിറ്റതായി ബ്ലൂംബെർഗ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ജിക്യുജി പാർട്ണേഴ്‌സ് ഏകദേശം 35 ദശലക്ഷം ഓഹരികൾ അഥവാ ഒരു ശതമാനം ഓഹരികൾ, ഒരു ഓഹരിക്ക് ₹610 മുതൽ ₹625 വരെ നിരക്കിൽ വിറ്റു. എസ്‌ബി‌ഐ മ്യൂച്വൽ മിക്ക ഓഹരികളും വാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. ജൂൺ അവസാനത്തോടെ ജിക്യുജി പാർട്ണേഴ്‌സ് എമർജിംഗ് മാർക്കറ്റ്സ് ഇക്വിറ്റി ഫണ്ട് അദാനി പവറിൽ 68.39 ദശലക്ഷം ഓഹരികൾ അഥവാ 1.77 ശതമാനം ഓഹരികൾ കൈവശം വച്ചിരുന്നുവെന്ന് ബി‌എസ്‌ഇ ലിമിറ്റഡ് അറിയിച്ചു.

നഷ്ടം 6%, അദാനി പവർ ഓഹരിയിൽ സംഭവിക്കുന്നത് എന്ത്..?

സാങ്കേതിക കാര്യങ്ങൾ

വിപണി മൂലധനം: 3,16,269 കോടി | സ്റ്റോക്ക് പി/ഇ: 25.5
ബുക്ക് വാല്യു 29.2 രൂപ | മുഖവില 2.0 രൂപ
ROCE 22.5% | ROE 26.1 %

ബ്രോക്കറേജ് വിലയിരുത്തൽ

കഴിഞ്ഞ ആഴ്ച, മോർഗൻ സ്റ്റാൻലി അദാനി പവർ ഓഹരിയിൽ " ഓവർ വെയിറ്റ്" റേറ്റിംഗോടെ കവറേജ് ആരംഭിച്ചിരുന്നു. കമ്പനിക്ക് മെച്ചപ്പെട്ട വിപണി വിഹിതവും അനുകൂലമായ അന്തരീക്ഷവുമുണ്ടെന്ന് ബ്രോക്കറേജ് ചൂണ്ടിക്കാട്ടി. കൽക്കരി ശേഷിയിലും ഉൽപ്പാദനത്തിലും അദാനി പവറിന് 8 ശതമാനം വിഹിതമുണ്ടെന്നും 2032 സാമ്പത്തിക വർഷത്തോടെ ഇത് 15 ശതമാനമായി ഉയരുമെന്നും 41.9 ജിഗാവാട്ട് (Gw) പോർട്ട്‌ഫോളിയോ ഉണ്ടാകുമെന്നും 2025 സാമ്പത്തിക വർഷത്തിലെ ലെവലിന്റെ 2.5 മടങ്ങ് കൂടുതലാണെന്നും മോർഗൻ സ്റ്റാൻലി അഭിപ്രായപ്പെട്ടു.

1, 041 രൂപയാണ് മോർഗൻ സ്റ്റാൻലിയുടെ ടാർഗെറ്റ് വില. കഴിഞ്ഞ ദിവസം സെബി അദാനിക്ക് 'ക്ലീൻ ചീട്ട്' നൽകി കൊണ്ട് അദാനിക്കെതിരായി വന്ന ഹിൻഡൻബെർഗ് ആരോപണങ്ങളെ തള്ളിയിരുന്നു.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X