കയ്യിലുള്ള ഓഹരി അഞ്ചിരട്ടിയായി, വില 200-ൽ താഴെ, ഇടിവിലും പവർ കാട്ടി അദാനി പവർ ഓഹരി

സെപ്റ്റംബർ 22 തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണി നേരിയ ഇടിവിലാണ് ആരംഭിച്ചത്. ജി എസ് ടി പ്രാബല്യത്തിൽ വന്നതിന്‍റെ ഉണർവ് വിപണിയിൽ കണ്ടില്ല. ഐടി ഓഹരികളിൽ തുടരുന്ന വില്പന സമ്മർദ്ദമാണ് വിപണിയെ സമ്മർദ്ദത്തിലാകുന്നത്. എന്നാൽ അദിന ഗ്രൂപ്പ് ഓഹരികളിലൊന്നായ അദാനി പവർ മികച്ച പ്രകടനമാണ് വിപണിയിൽ കാഴ്ചവയ്ക്കുന്നത്. ആദ്യസെഷനിൽ 80 ശതമാനത്തോളം നഷ്ടം നേരിട്ട ശേഷമാണ് അദിനി പവർ പവർഫുൾ പ്രകടനം കാഴ്ച വച്ചത്. എന്താണ് ഓഹരിയുടെ ഇടിവിന് കാരണം..? ഇടിവിലൂടെ യഥാർത്ഥത്തിൽ നിക്ഷേപകർക്ക് നഷ്ടം സംഭവിച്ചോ..? നമുക്ക് വിശദമായി പരിശോധിക്കാം.

ഓഹരി വിഭജനം

ഓഗസ്റ്റിൽ നടന്ന അദാനി പവറിന്റെ ഡയറക്ടർ ബോർഡ് യോഗം 1:5 എന്ന അനുപാതത്തിൽ ആദ്യമായി ഓഹരി വിഭജനത്തിന് അംഗീകാരം നൽകിയിരുന്നു. ബോണസ് ഇക്വിറ്റി ഓഹരികൾ സ്വീകരിക്കാൻ നിശ്ചയിച്ചിട്ടുള്ള ഓഹരി ഉടമകളുടെ യോഗ്യത നിർണ്ണയിക്കുന്നതിനുള്ള റെക്കോർഡ് തീയതി സെപ്റ്റംബർ 22 ന് നിശ്ചയിച്ചിരുന്നു. അതായത് ഇന്ന്. കമ്പനി 10 രൂപ മുഖ വിലയുള്ള ഓഹരികളെ 2 രൂപ മുഖവിലുള്ളതാക്കി വിഭജിക്കുവാനാണ് തീരുമാനിച്ചത്.

ഓഹരി വിഭജനത്തിലൂടെ നിക്ഷേപകന് നഷ്ടം സംഭവിക്കുന്നില്ല. കാരണം ഒരു ഓഹരി ഉടമയ്ക്ക് അദാനി പവറിന്‍റെ 100 രൂപ വിലയുള്ള 10 ഓഹരികൾ ഉണ്ടെങ്കിൽ ഓഹരി വിഭജനത്തിനുശേഷം കമ്പനിയുടെ 50 ഓഹരികൾ അയാൾ സ്വന്തമാക്കും. ഓരോ ഓഹരിക്കും 20 രൂപ വിലവരും. അതേസമയം നിക്ഷേപകന്‍റെ കൈവശമുള്ള ആകെ മൂല്യം 1,000 രൂപയിൽ മാറ്റമില്ലാതെ തുടരും.

ഒരു കമ്പനി ഓഹരി വിഭജനം പ്രഖ്യാപിക്കുന്നത് ഓഹരികളുടെ മൊത്തത്തിലുള്ള ലിക്വിഡിറ്റി വർദ്ധിപ്പിക്കുന്നതിനാണ്. ഇത് മൊത്തം ഓഹരികളുടെ എണ്ണം വർദ്ധിപ്പിക്കുമെങ്കിലും, കമ്പനിയുടെ വിപണി മൂലധനത്തിൽ മാറ്റമൊന്നും വരുത്തുന്നില്ല. ഇത് മറ്റ് നിക്ഷേപകർക്ക് അവരുടെ പോർട്ട്‌ഫോളിയോയിലേക്ക് ചേർക്കുന്നത് കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നു, ഇത് ഓഹരിക്ക് ശക്തമായ ഉയർച്ച സാധ്യത സൃഷ്ടിക്കുന്നു.

80% ഇടിഞ്ഞ് അദാനി ഓഹരി, പക്ഷെ നിക്ഷേപകർ ഹാപ്പി

ഓഹരി വില

ഓഹരി വിഭജനത്തിന്‍റെ ഫലമായി, അദാനി പവർ ഓഹരികൾ ഏകദേശം 80 ശതമാനം ഇടിഞ്ഞു, എന്നാൽ വാസ്തവത്തിൽ, അവ കോർപ്പറേറ്റ് പ്രവർത്തനങ്ങളുമായി പൊരുത്തപ്പെട്ടു. ഓഹരി വില 18 ശതമാനത്തിലധികം ഉയർന്ന് 52 ​​ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 168.80 രൂപയിലെത്തി.

ബ്രോക്കറേജ് വിലയിരുത്തൽ

ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി അദാനി പവർ ഓഹരിക്ക് ഓവർ വെയിറ്റ് എന്ന റേറ്റിംഗ് നൽകി. യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് ചുമത്തിയ ഓഹരി കൃത്രിമത്വ ആരോപണങ്ങളിൽ നിന്ന് ഗൗതം അദാനിക്കും കമ്പനിക്കും സെബി അനുമതി നൽകിയതിനെ തുടർന്നാണ് ബ്രോക്കറേജിന്‍റെ റേറ്റിംഗ്. മോർഗൻ സ്റ്റാൻലി അദാനി പവറിനെ തങ്ങളുടെ 'മികച്ച തിരഞ്ഞെടുപ്പ്' എന്ന് വിശേഷിപ്പിച്ചു. "പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലൂടെയും കൂടുതൽ പിപിഎ വിജയങ്ങൾ ഇടത്തരം കാലയളവിൽ എപിഎൽ ശക്തമായ വരുമാന വളർച്ച കൈവരിക്കും," അന്താരാഷ്ട്ര ബ്രോക്കറേജ് കൂട്ടിച്ചേർത്തു. ഏകദേശം 29 ശതമാനം മുന്നേറ്റമാണ് അദാനി പവർ ഓഹരിയിൽ ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X