ദില്ലി; സമ്പത്ത് വര്‍ധനവില്‍ ലോകകോടീശ്വരന്മാരെയും പിന്നിലാക്കി ഗൗതം അദാനി. ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്ലയുടെ ഇലോണ്‍ മസ്കിനെയും മറികടന്നാണ് അദാനി നേട്ടം സ്വന്തമാക്കിയത്. ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടിക പ്രകാരമാണിത്.

2021 ൽ ഇതുവരെ 16.2 ബില്യൺ ഡോളർ ഉയർന്ന് ഏകദേശം 50 ബില്യൺ ഡോളറിലേക്ക് (4,970 കോടി ഡോളർ) ആണ് അദാനിയുടെ സമ്പത്ത് ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യയിലെ തുറമുഖങ്ങളില്‍ തുടങ്ങി വിമാനത്താവളങ്ങൾ, ഡാറ്റാ സെന്ററുകൾ, കൽക്കരി ഖനികൾ, ഊര്‍ജ പ്ലാന്റുകള്‍ വരെ നീണ്ടു കിടക്കുന്നതാണ് അദാനിയുടെ ബിസിനസ് സാമ്രാജ്യം. ഒരെണ്ണം ഒഴികെയുള്ള എല്ലാ അദാനി ഗ്രൂപ്പ് സ്റ്റോക്കുകളുടെയും ഓഹരികൾ ഈ വർഷം കുറഞ്ഞത് 50 ശതമാനമെങ്കിലും ഉയർന്നതായാണ് പുറത്തുവന്ന കണക്കുകള്‍ പറയുന്നത്.
അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് 96 ശതമാനം, അദാനി എന്റർപ്രൈസസ് 90 ശതമാനം, അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് 79 ശതമാനം, അദാനി പവർ, അദാനി പോർട്ടുകൾ, പ്രത്യേക സാമ്പത്തിക മേഖലകൾ എന്നിവ 52 ശതമാനം, അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എന്നിങ്ങനെയാണ് ഈ വര്‍ഷത്തെ വളര്‍ച്ചയുടെ തോത്. ഇതില്‍ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് കഴിഞ്ഞ വര്ല്ഷം 500 ശതമാനത്തിലധികം വളര്‍ച്ചയാണ് കാഴ്ചവെച്ചത്.
അടുത്ത കാലത്ത് കമ്പനിയിലെ നിക്ഷേപത്തിലുണ്ടായ വളര്‍ച്ചയാണ് അദാനിയെ ബില്യണഅ ഡോളർ ക്ലബിലെ ഏറ്റവും സമ്പന്നനാക്കിയത്. വിദേശ സ്ഥാപനങ്ങളായ പെട്രോളിയം റിഫൈനിങ് കമ്പനിയായ ടോട്ടൽ എസ്ഇ, യുഎസ് ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിൻകസ് എന്നിവയിൽ അദാനി നിക്ഷേപം നടത്തിയിരുന്നു. ഡാറ്റാ സെന്റര്‍ ബിസിനസിലും അദാനി വരവറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒരു ജിഗാവാട്ട് ഡാറ്റാ സെന്റർ ശേഷി വികസിപ്പിക്കുന്നതിനുള്ള കരാർ കഴിഞ്ഞ മാസം അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഒപ്പുവച്ചിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications