മുംബൈ: മാഗ്മ ഫിന്‍കോര്‍പ്പില്‍ വന്‍ നിക്ഷേപം നടത്തി സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒയായ അദാർ പുനവാലാ. 3,456 കോടി രൂപമുടക്കി മാഗ്മ ഫിന്‍കോര്‍പ്പിന്റെ 60ശതമാനം ഓഹരികളാണ് അദാര്‍ പുനാവാലയുടെ റൈസിങ് സൺ ഹോൾഡിങ്സ് സ്വന്തമാക്കുന്നത് ബാങ്കിങ് ഇതര ധനകരായ സ്ഥാനമാണ് മാഗ്മ ഫിന്‍കോര്‍പ്പ്. വാങ്ങിക്കല് ഇടപാട് പൂര്‍ത്തിയാവുന്നതോടെ കമ്പനിയുടെ പേര് പുനവാലാ ഫിനാൻസ് എന്നാക്കിമാറ്റും. അദാര്‍ പുനവാല കമ്പനിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയതോടെ ഷെയര്‍ മാര്‍ക്കറ്റില്‍ മാഗ്ന ഫിന്‍കോര്‍പ്പിന്റെ ഓഹരിമുല്യം കുതിച്ചുര്‍ന്നു.
പത്ത്ശതമാനത്തോളമാണ് മാഗ്മ ഫിന്‍കോര്‍പ്പിന്റെ ഓഹരി വിലയില്‍ ഉണ്ടായിരിക്കുന്ന വര്‍ധനവ്. മുൻഗണനാ ഓഹരി അലോട്ട്മെന്റ് വഴിയാണ് 3,456 കോടി രൂപയുടെ നിക്ഷേപം കമ്പനിയില്‍ അദാര്‍ പുനവാല നടത്തിയതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിനെ മാഗ്മ ഫിൻകോർപ് അധികൃതര്‍ അറിയിച്ചു. പ്രധാനമായും വായ്പ വിതരണ മേഖലയിലാണ് മാഗ്മ ഫിന്‍കോര്‍പ്പിന്റെ ശ്രദ്ധ. കാറുകൾ, വാണിജ്യ വാഹനങ്ങൾ, ഭവനനിർമാണം, എസ്എംഇ എന്നീമേഖലകളിലായ 15,000 കോടി രൂപയാണ് മാഗ്മ ഫിന്‍കോര്‍പ്പ് വിതരണം ചെയ്തിരിക്കുന്നത്.
അദർ പൂനവല്ലയുടെ നിലവിലെ ധനകാര്യ സേവന ബിസിനസ്സ് നിലവിലുള്ള ചട്ടങ്ങൾക്ക് വിധേയമായി മാഗ്മ ഫിന്കോര്പ്പിലേക്ക് ഏകീകരിക്കും. ഡെലോയിറ്റ് ടൗച്ച് തോമാത്സു ഇന്ത്യ എൽഎൽപിയാണ് നിലവില്‍ മാഗ്മ ഫിന്‍കോര്‍പ്പിന്റെ എക്സ്ക്ലൂസീവ് സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിക്കുന്നത്. വാഡിയ ഗാണ്ടി കമ്പനി നിയമോപദേഷ്ടാവായും വിനോദ് കോത്താരി കമ്പനി മാഗ്മയുടെ കോർപ്പറേറ്റ് നിയമ ഉപദേഷ്ടാക്കളായും പ്രവർത്തിക്കുന്നു.

പുതിയ കരാര്‍ ഷെയർഹോൾഡർമാർക്കും മറ്റ് റെഗുലേറ്ററി അംഗീകാരങ്ങൾക്കും വിധേയമാണ്, കൂടാതെ എംഎഫ്എല്ലിന്റെ മെച്ചപ്പെടുത്തിയ ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 64.68 ശതമാനം പ്രതിനിധീകരിക്കുന്നുവെന്നുമാണ് പുറത്ത് വന്ന ഒരു ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.. നിലവിലെ ഷെയർഹോൾഡിംഗിനെ അടിസ്ഥാനമാക്കി, റൈസിംഗ് സൺ ഹോൾഡിംഗ് എന്റിറ്റി പോസ്റ്റ് ഇഷ്യുവിൽ 60 ശതമാനം ഓഹരി കൈവശം വയ്ക്കും. നിലവിലുള്ള പ്രൊമോട്ടർ ഗ്രൂപ്പ് ഓഹരി പോസ്റ്റ് ഇഷ്യുവിൽ 13.3 ശതമാനമായി കുറയും. എംഎഫ്എല്ലിന്റെ മൊത്തം മൂല്യം ഇഷ്യു ചെയ്തതിനുശേഷം 6,300 കോടി രൂപയായി ഉയരുകയും ചെയ്തു.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications