കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയിലെ ആദ്യ പാദ വില്‍പ്പന 800 മില്യണ്‍ യൂറോയില്‍ നിന്ന് 1 ബില്യണ്‍ യൂറോയായി കുറയുമെന്ന് പ്രമുഖ കായിക ഉത്പ്പന്ന നിര്‍മ്മാതാക്കളായ അഡിഡാസ് എജി അറിയിച്ചു. ജപ്പാനിലും ദക്ഷിണ കൊറിയയിലും വ്യാപാരം മന്ദഗതിയിലാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. പ്രധാന വിപണികളിലെ വില്‍പ്പനക്കുറവ്, ലാഭത്തില്‍ നിന്നും 400 ദശലക്ഷം യൂറോ മുതല്‍ 500 ദശലക്ഷം യൂറോ വരെ ഇല്ലാതാക്കാന്‍ സാധ്യതയുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
കൊവിഡ് 19 -ന്റെ പരിണിത ഫലങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍, ഈ വര്‍ഷം കറന്‍സി-ന്യൂട്രല്‍ വില്‍പ്പന ആറു ശതമാനം മുതല്‍ എട്ട് ശതമാനം വരെ വളരുമെന്നാണ് അഡിഡാസിന്റെ പ്രതീക്ഷ. ജനുവരി 25 മുതല്‍ ഫെബ്രുവരി അവസാനം വരെയുള്ള കാലയളവില്‍ ചൈനയിലെ വില്‍പ്പന 2019 -ലേതിനെക്കാള്‍ 80 ശതമാനം താഴെയാണെന്നാണ് കമ്പനി കണക്കുകളില്‍ പറയുന്നത്. എന്നാല്‍, ഇതിനുശേഷം സ്റ്റോറുകളും വെയര്‍ഹൗസുകളും വീണ്ടും തുറക്കുകയും ഉപഭോക്തൃ ഗതാഗതം സാവധാനം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ആഗോള തലത്തിലുള്ള കൊവിഡ് 19 വ്യാപനം, അസംസ്കൃത വസ്തുക്കളുടെ ലഭ്യതയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

നിലവിലെ സ്ഥിതി പ്രവചനാതീതമാണെന്നിരിക്കെ, വൈറസ് ബാധയുടെ ആഘാതം കണക്കാക്കുന്നതില്‍ നിന്ന് കമ്പനി വിട്ടുനിന്നു. ഇത് ഒന്നുകില്‍ നിക്ഷേപകര്‍ അഡിഡാസിന്റെ സത്യസന്ധതയെ വിലമതിക്കാനോ, അല്ലെങ്കില്‍ ഇപ്പോഴുള്ള അവ്യക്തത ഇഷ്ടപ്പെടാതിരിക്കാനോ കാരണമാവും. ലോകത്തിലെ ഏറ്റവും ശക്തമായ കായിക ഉത്പ്പന്ന ബ്രാന്‍ഡാണ് അഡിഡാസെന്നും, കൊവിഡ് 19 പ്രതിസന്ധി കുറഞ്ഞു കഴിഞ്ഞാല്‍ കമ്പനി തങ്ങളുടെ ഓഹരി വില പൂര്‍വാധികം ശക്തിയോടെ വീണ്ടെടുക്കുമെന്നും ടെല്‍സി അഡൈ്വസറി ഗ്രൂപ്പിലെ ക്രിസ്റ്റീന ഫെര്‍ണാണ്ടസ് അടുത്തിടെ പ്രസ്താവിച്ചു. കമ്പനിയുടെ ഓഹരി ഈ വര്‍ഷം 24 ശതമാനമാണ് ഇടിഞ്ഞത്. ജര്‍മ്മനിയിലെ ഹെര്സോജെനോറാച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കായിക ഉത്പ്പന്ന നിര്‍മ്മാതാക്കളാണ് അഡിഡാസ്.
1948 -ല്‍ അഡൊള്‍ഫ് ഡാസ്ലര് എന്ന വ്യവസായിയാണ് ഇത് സ്ഥാപിച്ചത്. റീബോക്ക്, ടെയിലര്മെയ്ഡ്-അഡിഡാസ് ഗോള്‍ഫ്, റോക്ക്പോര്‍ട്ട്, ഫൈവ് ടെന്‍ ഫുട്ട്വെയര്സ് തുടങ്ങിയ കമ്പനികളുടെ മാതൃസ്ഥാപനം കൂടിയാണ് അഡിഡാസ്. സ്പോര്‍ട്സ് ഷൂസ് ആണ് അഡിഡാസിന്റെ മുഖ്യ ഉത്പ്പന്നമെങ്കിലും, ബാഗുകള്‍, കണ്ണട, കായിക-കായികേതര തുണിത്തരങ്ങള്‍ എന്നിവയും കമ്പനി നിര്‍മ്മിക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ കായിക ഉത്പ്പന്ന നിര്‍മ്മാതാക്കളാണ് അഡിഡാസ്, ലോകത്തെ രണ്ടാമത്തേതും. അമേരിക്കന്‍ കമ്പനിയായ നൈക് ആണ് ലോകത്തെ ഏറ്റവും വലിയ കായിക ഉത്പ്പന്ന നിര്‍മ്മാതാക്കള്‍. 2018 -ല്‍ 21.915 ബില്യണ്‍ യൂറോ വാര്‍ഷിക വരുമാനം അഡിഡാസ് നേടിയിട്ടുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications