ദില്ലി: ഇ- കൊമേഴ്സ് രംഗത്തെ വിൽപ്പന ഇരട്ടിയാക്കാനൊരുങ്ങി ജർമ്മൻ സ്‌പോർട്‌സ് വെയർ കമ്പനിയായ അഡിഡാസ്. ഓൺലൈൻ വഴി 2025 ഓടെ പ്രതിവർഷം (10.7 ബില്യൺ ഡോളർ) വരെ വിൽപ്പന നടത്താനാണ് അഡിഡാസ് ലക്ഷ്യമിടുന്നത്. നിലവിൽ കമ്പനിയുടെ പ്രവർത്തന ലാഭം 12-14 ശതമാനമാണ്. കൊറോണ വൈറസ് പ്രതിസന്ധി വിൽപ്പനയെയും ലാഭത്തെയും തകർക്കുന്നതിനുമുമ്പ് 2019 ൽ നേടിയ 11.3 ശതമാനത്തിൽ നിന്ന് കരകയറാനാണ് ലക്ഷ്യമിടുന്നത്.
ഇ-കൊമേഴ്‌സ് വിൽപ്പന ഇരട്ടിയാക്കുകയും ലാഭം എതിരാളികളായ നൈക്കിന്റെ അടുത്തെത്താനുമുള്ളതാണ് ഈ പഞ്ചവത്സര പഞ്ചവത്സര പദ്ധതി. പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഉൽപ്പന്നങ്ങൾ കൂടുതൽ സുസ്ഥിരമാക്കുകയും ചെയ്യുന്നു. കൊറോണ വൈറസ് ലോക്ക്ഡൌണുകൾക്ക് ശേഷം കമ്പനി 95 ശതമാനം സ്റ്റോറുകളും വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. അഡിഡാസ് ഓഹരികൾ പ്രതീക്ഷിച്ച നാലാം ത്രൈമാസ ഫലത്തേക്കാൾ മികച്ച നേട്ടങ്ങൾ കൈവരിച്ചുവെങ്കിലും 1108 ജിഎംടിയുടെ 6% വ്യാപാരം നടത്താനുള്ള പദ്ധതി ആരംഭിച്ചതിന് ശേഷം ഇത് കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്. ഇത് ജർമ്മൻ ബ്ലൂ-ചിപ്പ് സൂചികയിലെ ഏറ്റവും മികച്ച വളർച്ചാനിരക്കാണ്.

കൊറോണ വൈറസ് വ്യാപനത്തോടെ സ്‌പോർട്ടിംഗ് ഗുഡ്സ് വ്യവസായത്തിന് അടച്ചുപൂട്ടൽ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, ലോക്ക്ഡൗൺ സമയത്ത് കൂടുതൽ പേർ വ്യായാമവും യോഗയും ചെയ്യാൻ ആരംഭിച്ചതിനാൽ കൂടുതൽ ഓൺലൈൻ വിൽപ്പനയിലുടെ നഷ്ടം നികത്താൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ സ്‌പോർട്‌സ് വെയർ ബ്രാൻഡായ നൈക്കെയിലേക്കും ഓൺലൈൻ എക്സസൈസ് അപ്ലിക്കേഷനുകളിലേക്കും ആളുകൾ കൂട്ടമായി ലോഗിൻ ചെയ്‌തിട്ടുണ്ടെന്നും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഉയർന്ന ഓൺലൈൻ വിൽപ്പന വർധിപ്പിച്ചതായും പറഞ്ഞു.
അഡിഡാസ് കമ്പനി ഡിജിറ്റൽ രംഗത്തേത്ത് ചുവടുറപ്പിക്കുന്നതോടെ ഒരു ബില്യൺ യൂറോയിൽ കൂടുതൽ നിക്ഷേപിക്കുകയും 2025 ഓടെ 10 ഉൽപ്പന്നങ്ങളിൽ ഒമ്പത് വരുമാനം സുസ്ഥിരമാക്കുകയും ചെയ്യുകയുമാണ് പ്രധാനലക്ഷ്യം. അതേ സമയം കൂടുതൽ പുനരുപയോഗവും ജൈവ നശീകരണ വസ്തുക്കളും ഉപയോഗിക്കുകയുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications