ആദിത്യ ബിര്‍ല ഐഡിയ പെയ്മെന്റ് ബാങ്കിന്റെ കാര്യത്തില്‍ തീരുമാനമായി. 'പെയ്മെന്റ് ബാങ്കായി' പ്രവര്‍ത്തിക്കാനുള്ള അവകാശം കമ്പനിക്ക് നഷ്ടപ്പെട്ടു. 1949 -ലെ ബാങ്കിങ് നിയന്ത്രണ നിയമം അടിസ്ഥാനപ്പെടുത്തുമ്പോള്‍ ആദിത്യ ബിര്‍ല ഐഡിയ പെയ്മെന്റ് ബാങ്കിന് ബാങ്കിങ് സാധുത നഷ്ടപ്പെട്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞദിവസം വ്യക്തമാക്കി. 2020 ജൂലായ് 28 മുതല്‍ പെയ്മെന്റ് ബാങ്കെന്ന വിശേഷണം കമ്പനിക്കില്ലെന്നും കേന്ദ്ര ബാങ്ക് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞവര്‍ഷം ജൂലായിലാണ് ബാങ്കിങ് സേവനങ്ങള്‍ നിര്‍ത്തുന്ന കാര്യം ആദിത്യ ബിര്‍ല ഐഡിയ പെയ്മെന്റ് ബാങ്ക് പ്രഖ്യാപിച്ചത്. അപ്രതീക്ഷിത സംഭവവികാസങ്ങള്‍ മുന്‍നിര്‍ത്തി പിന്തുടര്ന്നുവന്ന സാമ്പത്തിക മാതൃക നഷ്ടത്തിലാണെന്ന് കമ്പനി അന്ന് വിശദീകരിച്ചു. ശേഷം 2019 നവംബറില്‍ ആദിത്യ ബിര്‍ല ഐഡിയ പെയ്മെന്റ് ബാങ്കിനെ പാപ്പര്പ്പട്ടികയില് പെടുത്താനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് തുടങ്ങി.
നേരത്തെ, ഗ്രാസിം ഇന്‍ഡസ്ട്രീസ് ലിമിറ്റഡും വോഡഫോണ്‍ ഐഡിയ ലിമിറ്റഡും സംയുക്തമായാണ് പെയ്മെന്റ് ബാങ്കെന്ന ആശയം അവതരിപ്പിച്ചത്. സംരംഭത്തില്‍ 51 ശതമാനം ഓഹരി ഗ്രാസിം ഇന്ഡസ്ട്രീസിനായിരുന്നു. 49 ശതമാനം വോഡഫോണ്‍ ഐഡിയക്കും. എന്നാല്‍ 2019 ജൂലായില്‍ ബിസിനസ് മാതൃക നഷ്ടത്തിലാണെന്ന് സൂചിപ്പിച്ച് ആദിത്യ ബിര്‍ല ഐഡിയ പെയ്മെന്റ് ബാങ്ക് സേവനങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു. 2017 ഏപ്രിലിലാണ് പെയ്മെന്റ് ബാങ്കായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് കമ്പനിക്ക് കിട്ടിയത്. 'പ്രീപെയ്ഡ് പെയ്മെന്റ് ഇന്‍സ്ട്രമെന്റ്' ബിസിനസ് രീതി സ്വീകരിക്കാനും കമ്പനിക്ക് അനുമതി ലഭിക്കുകയുണ്ടായി.
ശേഷം 2018 -ല്‍ രാജ്യത്തെ നാലാമത്തെ പെയ്മെന്റ് ബാങ്കായി ആദിത്യ ബിര്‍ല ഐഡിയ പെയ്മെന്റ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു. 2015 ഓഗസ്റ്റ് മുതല്ക്കാണ് പെയ്മെന്റ് ബാങ്ക് സേവനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ലൈസന്‍സ് നല്കാന് തുടങ്ങിയത്. ഇതുവരെ 11 കമ്പനികള്‍ക്ക് റിസര്‍വ് ബാങ്ക് പെയ്മെന്റ് ബാങ്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ആദിത്യ ബിര്‍ല ഐഡിയ പെയ്മെന്റ് ബാങ്കിന് പുറമെ വെസ്റ്റ്പാക് ബാങ്കിങ് കോര്‍പ്പറേഷനും ബാങ്കിങ് കമ്പനിയെന്ന സാധുത നഷ്ടപ്പെട്ടതായി റിസര്‍വ് ബാങ്ക് വ്യാഴാഴ്ച്ച അറിയിച്ചു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications